Image

10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് തുടക്കം കുറിക്കാന്‍ പുരുഷ, വനിത ജോഡികള്‍

Published on 23 July, 2021
10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍  ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് തുടക്കം കുറിക്കാന്‍ പുരുഷ, വനിത ജോഡികള്‍
ടോക്കിയോ ഒളിമ്ബിക് ഗെയിംസില്‍ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ ജോഡികളായ അപൂര്‍വി ചന്ദേല, എലവേനില്‍ വലരിവന്‍, പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ജോഡി സൗരഭ് ചൗധരി, അഭിഷേക് വര്‍മ ​​എന്നിവര്‍ ടോക്കിയോ ഒളിമ്ബിക് ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യയുടെ മെഡല്‍ വേട്ടയ്യ്ക്ക് തുടക്കം കുറിക്കും. നാലുപേരും ഗെയിംസില്‍ നിന്ന് മെഡലുകള്‍ നേടുന്നതിനുള്ള ഇന്ത്യയുടെ മികച്ച പ്രതീക്ഷകളിലൊന്നാണ്.

പരിചയസമ്ബന്നയായ അപുര്‍വിയും യുവ ലോക ഒന്നാം നമ്ബര്‍ താരമായ എലവേനിലും വളരെ കടുപ്പമേറിയ മത്സരമാണ്. മികച്ച പ്രകടന൦ നടത്തി യോഗ്യതാ മത്സരത്തില്‍ 49 ഷൂട്ടര്‍മാരില്‍ നിന്ന് മികച്ച എട്ട് എന്ന ഫൈനല്‍ കളത്തിലേക്ക്  പ്രവേശിക്കാന്‍ ആകുംഅവര്‍ ശ്രമിക്കുക. 

സൗരഭ് ചൗധരിയും അഭിഷേക് വര്‍മ്മയും 36 പേരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇതേ ലക്ഷ്യത്തോടെ ആകും കളത്തിലിറങ്ങുക.

യോഗ്യതാ റൗണ്ടില്‍ 75 മിനിറ്റിനുള്ളില്‍‌ 60 ഷോട്ടുകള്‍‌ ആണ് ഉള്ളത്.  സ്കോറിംഗില്‍ 10.9 ആണ് മികച്ച ഷോട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക