Image

ലോകത്തിന്റെ മിഴികള്‍ ടോക്യോയിലേക്ക്; 32-ാമത് ഒളിംപിക്‌സിന് തുടക്കമായി

Published on 23 July, 2021
ലോകത്തിന്റെ മിഴികള്‍ ടോക്യോയിലേക്ക്; 32-ാമത് ഒളിംപിക്‌സിന് തുടക്കമായി
ടോ​ക്കി​യോ:ലോകത്തെ  ഏ​റ്റ​വും വ​ലി​യ കാ​യി​ക വി​സ്മ​യ​ത്തി​ന് ടോ​ക്കി​യോ​യി​ല്‍ തു​ട​ക്കം. കോവിഡ് ഭീഷണി നിലനില്‍ക്കെയാണ്  32-ാമ​ത് ഒ​ളി​ന്പി​ക്സി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ള്‍​ക്ക് ജ​പ്പാ​ന്‍ ത​ല​സ്ഥാ​ന​മാ​യ ടോ​ക്കി​യോ​യി​ല്‍ തു​ട​ക്ക​മാ​യ​ത്. 

സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്നുള്ള മനോഹരമായ കരിമരുന്ന് പ്രയോ​ഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങിയത്. പിന്നാലെ കായികതാരങ്ങളുടെ മാര്‍ച്ച്‌ പാസ്റ്റ് ആരംഭിച്ചു.

കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളിൽ നിന്നുള്ളവര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. പി​ന്നാ​ലെ ജാ​പ്പ​നീ​സ് സം​ഗീ​ത​ത്തി​നൊ​പ്പം ആ​തി​ഥേ​യ രാ​ജ്യ​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക ത​നി​മ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു.

ഒളിംപിക്സിന്റെ ജന്‍മനാടായ ​ഗ്രീസ് ആണ് മാര്‍ച്ച്‌ പാസ്റ്റില്‍ ആദ്യമെത്തിയത്. രണ്ടാമതായി അഭയാര്‍ത്ഥികളുടെ ടീം മാര്‍ച്ച്‌ പാസ്റ്റ് ചെയ്തു.  ജാപ്പനീസ് അക്ഷരമാല ക്രമത്തില്‍ നടന്ന മാര്‍ച്ച്‌ പാസ്റ്റില്‍‌ 21-മതായാണ് ഇന്ത്യ എത്തിയത്. ബോക്സിം​ഗ് താരം എം.സി. മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിം​ഗുമാണ് മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്.

 20 കായികതാരങ്ങളടക്കം 28 പേരാണ് ഇന്ത്യയെ  പ്രതിനിധീകരിച്ച്‌ മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്തത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​വു​മാ​യാ​ണ് ഇ​ന്ത്യ ടോ​ക്കി​യോ​യി​ല്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. 18 ഇ​ന​ങ്ങ​ളി​ലാ​യി 127 കാ​യി​ക​താ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കും.

42 വേദികളിലായി 11,200 കായിക താരങ്ങല്‍ ആണ് ഇത്തവണ പങ്കെടുക്കുന്നത്.  കോവിഡ് കാരണം കടുത്ത നിയന്ത്രങ്ങള്‍ ഉണ്ടെങ്കിലും അഞ്ചര പതിറ്റാണ്ടിന്​ ശേഷമെത്തിയ ഒളിമ്ബിക്​സിനെ പൊലിമ ഒട്ടും ചോരാതെയാണ്​ ​ ജപ്പാന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്​.

ഇ​ന്നു മു​ത​ല്‍ ഓ​ഗ​സ്റ്റ് എ​ട്ടു വ​രെ​യാ​യി 17 ദി​വ​സം നീ​ളു​ന്ന​താ​ണ് ഒ​ളി​ന്പി​ക്സ് മാ​മാ​ങ്കം. ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 5.30 മു​ത​ല്‍ ഒ​ളി​ന്പി​ക് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക