Image

യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യാ സന്ദർശനത്തിന്

Published on 23 July, 2021
യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യാ സന്ദർശനത്തിന്
ന്യൂഡല്‍ഹി ; യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൊവ്വാഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേശ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സേനാ പിന്‍മാറ്റം ഉള്‍പ്പെടെ വിഷയങ്ങള്‍ സജീവ ചര്‍ച്ചയായ ഘട്ടത്തിലാണ് ആന്റണിയുടെ ഇന്ത്യാ സന്ദര്‍ശനം.

ജോ ബൈഡന്‍ മന്ത്രിസഭയില്‍ വിദേശകാര്യസെക്രട്ടറിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് ആന്റണി ബ്ലിങ്കന്‍ ഇന്ത്യയില്‍ എത്തുന്നത്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ നേരത്തെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ആന്റണിയുടെ സന്ദര്‍ശനം നീണ്ടത്.

ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനം ഉന്നതതല ഉഭയകക്ഷി സംഭാഷണം തുടരാനും ഇന്ത്യ-യുഎസ് ആഗോള തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഉള്ള അവസരമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക