Image

ശില്‍പാ ഷെട്ടിയുടെ സഹോദരിയെവെച്ച്‌ പടം പിടിക്കാന്‍ രാജ് കുന്ദ്രെ പദ്ധതിയിട്ടിരുന്നെന്ന് ഗഹനാ വസിഷ്ഠ്

Published on 23 July, 2021
ശില്‍പാ ഷെട്ടിയുടെ സഹോദരിയെവെച്ച്‌ പടം പിടിക്കാന്‍ രാജ് കുന്ദ്രെ പദ്ധതിയിട്ടിരുന്നെന്ന്  ഗഹനാ വസിഷ്ഠ്
മുംബൈ: അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ ആപ്ലിക്കേഷനിലൂടെ പ്രചരിപ്പിച്ചുവെന്ന സംഭവത്തില്‍ അറസ്റ്റിലായ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തല്‍. ഭാര്യ ശില്‍പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയെ വെച്ച്‌ സിനിമ പിടിക്കാന്‍ രാജ് കുന്ദ്രെ പദ്ധതിയിട്ടിരുന്നതായാണ് വെളിപ്പെടുത്തല്‍. അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഈ മാസം ഫെബ്രുവരിയില്‍ അറസ്റ്റിലായ നടിയും മോഡലുമായ ഗഹനാ വസിഷ്ഠാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രത്തില്‍ അഭിനയിക്കാന്‍ ഷമിത സമ്മതിച്ചതായും ഗഹനാ അവകാശപ്പെടുന്നു. അറസ്റ്റിന് ഏതാനും ദിവസം മുമ്ബ് താന്‍ രാജ് കുന്ദ്രയുടെ വീട്ടില്‍ പോയി. ബോളിഫെം എന്ന ആപ്ലിക്കേഷന്‍ ആരംഭിക്കാന്‍ രാജ് ആലോചിക്കുന്നുണ്ടെന്ന് മനസിലായി. ഈ അപ്ലിക്കേഷന്‍ റിയാലിറ്റി ഷോകള്‍, ചാറ്റ് ഷോകള്‍, സംഗീത വീഡിയോകള്‍ തുടങ്ങിയവയ്ക്കു വേണ്ടിയുള്ളതാണ്. 

അന്ന് രാജ് കുന്ദ്രയെ കണ്ടപ്പോള്‍ ചില സ്‌ക്രിപ്റ്റുകളെക്കുറിച്ച്‌ സംസാരിച്ചു. അതിലൊന്നില്‍ ശില്‍പയുടെ സഹോദരി ഷമിത ഷെട്ടി അഭിനയിപ്പിക്കാന്‍ കുന്ദ്ര പദ്ധതിയിട്ടിരുന്നു. മറ്റു പ്രമുഖരെയും തന്റെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ രാജ് കുന്ദ്രെ ആഗ്രഹിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക