Image

'നിഴലി'ലെ കൊച്ചു മിടുക്കന്‍ ഐസിന്‍ ഹാഷ് ഇനി ഹോളിവുഡിലേക്ക്

Published on 23 July, 2021
'നിഴലി'ലെ കൊച്ചു മിടുക്കന്‍ ഐസിന്‍ ഹാഷ് ഇനി ഹോളിവുഡിലേക്ക്
നിഴല്‍ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായ മിടുക്കനാണ് ഐസിന്‍ ഹാഷ്. ദുബായിലെ അന്താരാഷ്ട്ര മോഡല്‍ കൂടിയായ ഐസിനെ തേടി മറ്റൊരു ഭാഗ്യം കൂടി വന്നിരിക്കുകയാണ്. ഐസിന്‍ തന്റെ ആദ്യ ഹോളിവുഡ് സിനിമ 'നോര്‍ത്ത് ഓഫ് ദി ടെന്‍'  വിശേഷങ്ങളാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ടെറന്‍സ് ജെ, ഡോണ്‍ ബെഞ്ചമിന്‍, മാറ്റ് റിഫ്, ടോസിന്‍, വെസ്ലി ആംസ്‌ട്രോങ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

അമേരിക്കക്കാരനായ റെയാന്‍ ലാമെറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം കോമഡി സിനിമയാണ്. അബുദാബി, ചിക്കാഗോ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. അബുദാബി ഷെഡ്യൂളിലാണ് ഐസിന്‍ അഭിനയിച്ചത്.

ഐസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

'ഹോളിവുഡിലേക്കുള്ള ചെറിയ ഒരു ചുവടുവെപ്പ്. 'നോര്‍ത്ത് ഓഫ് ദി ടെന്‍' എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡില്‍ അരങ്ങേറ്റംകുറിച്ചത്. വ്യത്യസ്തമായ കഴിവുകളുള്ള 5 സുഹൃത്തുക്കളുടെ കഥപറയുന്ന ഒരു കോമഡി ചിത്രമാണ് 'നോര്‍ത്ത് ഓഫ് ദി ടെന്‍'.
ചിക്കാഗോയിലും അബൂദാബിയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ അബൂദാബി ഷെഡ്യൂളിലാണ് ഐസിന്‍ അഭിനയിച്ചത്. അമേരിക്കക്കാരനായ റെയാന്‍ ലാമെര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ടെറന്‍സ് ജെ, ഡോണ്‍ ബെഞ്ചമിന്‍, മാറ്റ് റിഫ്, ടോസിന്‍, വെസ്ലി ആംസ്‌ട്രോങ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.'

ദുബായില്‍ സോഷ്യല്‍ മീഡിയ മാനേജരായി ജോലിചെയ്യുന്ന മലപ്പുറം നിലമ്ബൂര്‍ സ്വദേശി ഹാഷ് ജവാദാണ് ഐസിന്റെ പിതാവ്. അബൂദാബിയില്‍ മൈക്രോബയോളജിസ്റ്റാണ് ഐസിന്റെ മാതാവ്. നിലവില്‍ ഐസിന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക