Image

ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ സുഹൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍

Published on 23 July, 2021
ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ സുഹൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍
 ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ സുഹൃത്ത് ജിജുവിനെ ഫ്ലാറ്റില്‍ മരിച്ച ചെയ്ത നിലയില്‍ കണ്ടെത്തി. വൈറ്റിലയിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ സംസ്‌കാരം നടന്ന ശേഷം ഒരു സുഹൃത്തിന്റെ വസതിയിലായിരുന്ന ജിജു. അവിടെ വെച്ചാണ് മരണം ഉണ്ടായത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

 കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത്.
 തിരുവനന്തപുരം സ്വദേശിയാണ്ജിജു  ജിജുവും അനന്യയും കൊച്ചിയിലെ ഫ്ലാറ്റില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നാണ് വിവരം. അനന്യയയുടെ അപ്രതീക്ഷിത വിയോഗമാണ് ജിജുവിനെ മരണത്തിലേക്ക് നയിപ്പിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആയൂര്‍വേദ തെറാപ്പിസ്റ്റും ഹെയര്‍ സ്റ്റൈലിസ്റ്റുമായിരുന്നു ജിജു.

അനന്യ മരിച്ച ദിവസം ജിജുവും ഫ്ളാറ്റിലുണ്ടായിരുന്നു. ജിജു പുറത്തുപോയ സമയത്താണ് അനന്യ തൂങ്ങിമരിക്കുന്നത്

അനന്യയുടെ മരണത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ചികില്‍സിച്ച ഡോക്ടര്‍ക്കെതിരെയും, ആശുപത്രികള്‍ക്കെതിരെയും നടപടി വേണമെന്ന കടുത്ത നിലപാടുമായി അനന്യയുടെ സുഹൃത്തുക്കള്‍ രംഗത്തുണ്ട്.

പങ്കാളിയുടെ മരണം കൂടി രേഖപ്പെടുത്തു.ന്നതോടെ നിലവിലെ പ്രതിഷേധങ്ങള്‍ ശക്തിപ്പെടാനാണ് സാധ്യത.

 അനന്യയുടെ മരണത്തില്‍ സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക