Image

സഞ്ജു സാംസണ് ഇന്ന് ഏകദിന പരമ്പരയില്‍ അരങ്ങേറ്റം;സഞ്ജുവിനൊപ്പം നാല് ഇന്ത്യന്‍ താരങ്ങൾക്കും അരങ്ങേറ്റം

Published on 23 July, 2021
സഞ്ജു സാംസണ്  ഇന്ന് ഏകദിന പരമ്പരയില്‍ അരങ്ങേറ്റം;സഞ്ജുവിനൊപ്പം നാല് ഇന്ത്യന്‍ താരങ്ങൾക്കും  അരങ്ങേറ്റം
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന ഏകദിന പരമ്ബരയിലെ മൂന്നാമത്തേയും അവസാനത്തെയും ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. മത്സരത്തില്‍ ടീമിലിടം നേടിയ മലയാളി താരമായ സഞ്ജു സാംസണ്‍ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.

2015ല്‍ ട്വന്റി-20 മത്സരത്തില്‍ അരങ്ങേറി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജുവിന് ഏകദിന ടീമില്‍ ഇടം ലഭിക്കുന്നത്.

സഞ്ജുവിന് പുറമെ നാല് താരങ്ങള്‍ കൂടി ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നുണ്ട്. നിതീഷ് റാണ, ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍ എന്നിവരാണ് ടീമില്‍ ഇടം നേടിയ മറ്റു താരങ്ങള്‍. ആദ്യ രണ്ട് ഏകദിനവും ജയിച്ച ഇന്ത്യ പരമ്ബര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. അതിനാലാണ് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായത്. അതേസമയം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച മറുനാടന്‍ മലയാളിയായ ദേവ്ദത്ത് പടിക്കലിനും ഋതുരാജ് ഗെയ്ക്വാദിനും അവസരം ലഭിച്ചില്ല. 

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്ബരയിലൂടെ ടീമിന്റെ ക്യാപ്റ്റനായി അരങ്ങേറിയ ശിഖര്‍ ധവാനും പരിശീലകനായി അരങ്ങേറിയ ദ്രാവിഡും പരമ്ബര തൂത്തുവാരി അരങ്ങേറ്റം ആഘോഷമാക്കാന്‍ തന്നെയാകും ലക്ഷ്യമിടുന്നുണ്ടാവുക. അതേസമയം, അവസാന മത്സരത്തില്‍ മികച്ച പ്രകടനം നടത്തി ആശ്വാസ ജയം നേടാനാകും ശ്രീലങ്ക ലക്ഷ്യമിടുക.

ഇന്ത്യാ- ശ്രീലങ്ക ഏകദിന പരമ്ബരയ്ക്ക് മുന്നെ ശിഖാര്‍ ധവാന്‍ നയിക്കുന്ന ടീം ഇന്ത്യയില്‍ മലയാളി താരം സ‍ഞ്ജു സാംസണ്‍ ഉണ്ടാകുമോ എന്നായിരുന്നു കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്നത്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലെ 11 അം​ഗ ടീമില്‍ സഞ്ജുവിന് ഇടമില്ലായിരുന്നു. 
 ചെറിയ പരിക്കിനെ തുടര്‍ന്നാണ് സഞ്ജുവിനെ ആദ്യ മത്സരങ്ങളില്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ബിസിസിഐ അറിയിച്ചിരുന്നത്. ഫിറ്റ്നെസ് ടെസ്റ്റിന് ശേഷമാണ് ഇപ്പോള്‍ സഞ്ജു ഇടം നേടിയതും.

നേരത്തെ ശ്രീലങ്കയില്‍ നടന്ന സന്നാഹമത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിനെ കടന്നാക്രമിച്ച സഞ്ജു നല്ല റണ്‍സ് സ്കോര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ രണ്ട് ടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടിയ കഴിഞ്ഞ മത്സരത്തില്‍ 30 പന്തില്‍ 92 റണ്‍സാണ് സഞ്ജു നേടിയത്. പരിശീലന മത്സരത്തില്‍ തിളങ്ങിയെങ്കിലും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ ആണ് സഞ്ജുവിനെതിരെ നേരത്തെയുളള വിമര്‍ശനം.
സഞ്ജു സാംസണ്  ഇന്ന് ഏകദിന പരമ്പരയില്‍ അരങ്ങേറ്റം;സഞ്ജുവിനൊപ്പം നാല് ഇന്ത്യന്‍ താരങ്ങൾക്കും  അരങ്ങേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക