കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ചു. മൂന്നുനിരത്ത് സ്വദേശിയായ റമീസിനെ ഇന്നലെ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്ബോഴായിരുന്നു അപകടം. കണ്ണൂര്‍ അഴീക്കോട് വെച്ചാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
അതേസമയം റമീസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ട്. റമീസ് ഓടിച്ചിരുന്നത് അര്ജുന് ആയങ്കിയുടെ ബൈക്ക് ആണെന്നാണ് പോലീസ് പറയുന്നത്. കാറില്‍ ഉണ്ടായിരുന്നത് അര്ജുന് ആയങ്കിയുടെ കൂട്ടാളികള്‍ ആണെന്നും സംശയം ഉയരുന്നുണ്ട്. എന്നാല്‍ ഡോക്ടറെ കണ്ട് മടങ്ങിവന്നവരാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കവെയാണ് അപ്രതീക്ഷിത മരണം.
എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് റെയ്ഡ് നടത്തിയെങ്കിലും റെയ്ഡില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അപകടത്തില്‍ ദുരൂഹതയുണ്ടെന്നു ആരോപണം ഉയര്‍ന്നതോടെ കൊലപാതകമാണെന്ന വിലയിരുത്തലില്‍ തന്നെയാണ് പോലീസ്.