Image

അനധികൃത സ്വത്ത് സമ്ബാദന കേസ്; നമ്ബി നാരായണനും ശശികുമാറിനുമെതിരായ തുടന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

Published on 23 July, 2021
അനധികൃത സ്വത്ത് സമ്ബാദന കേസ്; നമ്ബി നാരായണനും ശശികുമാറിനുമെതിരായ തുടന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
തിരുവനന്തപുരം: മുന്‍ എസ്‍പി എസ് വിജയന്‍ ചാരക്കസില്‍ പുതിയ ഹര്‍ജിയുമായി കോടതിയില്‍. ഐഎസ്‌ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനും ചാരക്കേസില്‍ പ്രതികളുമായിരുന്ന നമ്ബി നാരായണനും ശശികുമാറിനുമെതിരായ അനധികൃത സ്വത്ത് സമ്ബാദന കേസില്‍ തുടന്വേഷണം വേണമെന്നാണ് ഹര്‍ജി.

1996ല്‍ സിബിഐ സ്വത്ത് സമ്ബാദനത്തിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. അന്ന് കേസന്വേഷിച്ച സിബിഐ ഡിവൈഎസ്പി ഹരി വല്‍സന് നമ്ബി നാരായണന്‍ ഭൂമി കൈമാറിയെന്നും കേസ് അട്ടിമറിച്ചെന്നുമാണ് വിജയന്‍റെ പുതിയ ഹര്‍ജിയിലെ ആരോപണം. അതിനാല്‍ സിബിഐ നേരത്തെ അവസാനിപ്പിച്ച അഴിമതി കേസില്‍ തുടരന്വേഷണം വേണമെന്നാണ് ഹര്‍ജി. ഇതില്‍ 30 ന് വാദം കേള്‍ക്കും.

ഐഎസ്‌ആര്‍ഒ ചാരകേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബിഐ ഉദ്യോഗസ്ഥര്‍ക്കും മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ ഭാര്യക്കും തിരുനല്‍വേലി ജില്ലയില്‍ ഭൂമി നല്‍കിയെന്ന് എസ്.വിജയന്‍റെ മറ്റൊരു ഹര്‍ജിയില്‍ 27ന് വിധി പറയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക