Image

പ്രതിരോധ വകുപ്പില്‍ സമരം ചെയ്യുന്നത് തടയാനുള്ള നിയമം ലോക്‌സഭയില്‍

Published on 23 July, 2021
പ്രതിരോധ വകുപ്പില്‍ സമരം ചെയ്യുന്നത് തടയാനുള്ള നിയമം ലോക്‌സഭയില്‍
ന്യൂഡല്‍ഹി: പ്രതിരോധ വകുപ്പില്‍ സിവില്‍ ജീവനക്കാര്‍ സമരം ചെയ്യുന്നത് തടയാനുള്ള നിയമം ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്‍െറ എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞാണ് അവശ്യ പ്രതിരോധ സേവന ബില്‍ (എസെന്‍ഷ്യല്‍ ഡിഫന്‍സ് സര്‍വിസ് ബില്‍) ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

പ്രതിരോധ വകുപ്പില്‍ സിവില്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാനുളള നിയമാനുസൃതമായ അവകാശത്തെ ഉന്മൂലനം ചെയ്യുന്നതാണ് ബില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ കുറ്റപ്പെടുത്തി. ഭരണഘടനയുടെ 19ാം അനുച്ഛേദത്തിന്‍െറ ലംഘനവും 1947ലെ വ്യവസായ തര്‍ക്കനിയമത്തിലെ വ്യവസ്ഥകള്‍ക്കും വ്യവസായബന്ധ കോഡിനും വിരുദ്ധവുമാണ് ബില്‍.

അന്തര്‍ദേശീയ തൊഴിലാളിസംഘടന അംഗീകരിച്ച ഇന്ത്യ നടപ്പാക്കാന്‍ ബാധ്യതയുളള രാജ്യാന്തര നിര്‍ദേശങ്ങള്‍ക്കും ഭരണഘടനയുടെ മാര്‍ഗനിര്‍ദേശ തത്ത്വങ്ങള്‍ക്കും വിരുദ്ധമാണ് ബില്‍. സമരം ചെയ്യുന്നവരേയും സമരം ചെയ്യാന്‍ സഹായിക്കുന്നവരേയും സമരത്തിന് പ്രേരിപ്പിക്കുന്നവരേയും സ്വഭാവികനീതി ലംഘിച്ച് കല്‍തുറുങ്കില്‍ അടക്കാനുള്ള വ്യവസ്ഥ തൊഴിലാളി ദ്രോഹമാണെന്നും പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക