Image

വൂഹാനില്‍ വീണ്ടും ഡബ്ല്യു.എച്ച്.ഒ അന്വേഷണം: ചൈന എതിര്‍ത്തു

Published on 23 July, 2021
വൂഹാനില്‍ വീണ്ടും ഡബ്ല്യു.എച്ച്.ഒ അന്വേഷണം:  ചൈന എതിര്‍ത്തു
ബെയ്ജിങ്: കോവിഡ്19 ഉദ്ഭവത്തെ കുറിച്ച് നിലനില്‍ക്കുന്ന സംശയദൂരീകരണത്തിനായി വീണ്ടും വുഹാന്‍ സന്ദര്‍ശിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി എതിര്‍ത്ത് ചൈന.

വൈറസ് ചൈനയിലെ ലാബില്‍നിന്ന് ചോര്‍ന്നതാണെന്ന സംശയത്തിന് അറുതിവരുത്താനാണ് സംഘം വീണ്ടും വുഹാന്‍ സന്ദര്‍ശിക്കണമെന്ന് അറിയിച്ചത്. എന്നാല്‍, വസ്തുതക്ക് നിരക്കാത്തതാണെന്നും വൈറസ് വുഹാനിലെ ലാബില്‍ നിന്നാണ് ചോര്‍ന്നതെന്നതിന് തെളിവുകളില്ലെന്നും ഇക്കാര്യം രാഷ്ട്രീയവത്കരിക്കരുതെന്നും ചൈന വ്യക്തമാക്കി. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് ലോകത്താദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

യു.എസ് മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആണ് കോവിഡ്19 ചൈന സൃഷ്ടിച്ചതാണെന്ന ആരോപണവുമായി ആദ്യം രംഗത്തുവന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക