Image

ജഡ്ജ് കെ.പി. ജോർജ്ജിന്റെ ക്യാമ്പെയ്‌ന് മികച്ച പിന്തുണ; ഒരുലക്ഷത്തിലധികം ഡോളർ സമാഹരിച്ചു

Published on 22 July, 2021
ജഡ്ജ് കെ.പി. ജോർജ്ജിന്റെ ക്യാമ്പെയ്‌ന് മികച്ച പിന്തുണ; ഒരുലക്ഷത്തിലധികം ഡോളർ സമാഹരിച്ചു
ഹൂസ്റ്റൺ:  ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ പി ജോർജ് അടുത്ത വർഷം നടക്കാനിരിക്കുന്ന റീ -ഇലക്ഷന്റെ പ്രചാരണത്തിനായി പണം സ്വരൂപിക്കുന്നതിനുള്ള ശക്തമായ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായി ഫോട്ടബെൻഡ് ഹെറാൾഡ് റിപ്പോർട്ടിൽ പറയുന്നു 

ജൂൺ 30 ന് മുമ്പായി 50,000 ഡോളർ സമാഹരിക്കുക എന്ന ലക്ഷ്യം വച്ചാണ് ക്യാമ്പയിൻ  ആരംഭിച്ചതെന്നും എന്നാൽ  ലക്ഷ്യത്തിനേക്കാൾ  ഇരട്ടി നേടാൻ  സഹായിച്ചത് പ്രാദേശികമായ  പിന്തുണകൊണ്ടാണെന്നും  കാമ്പെയ്ൻ മാനേജർ മാർക്ക് സോളാനോ  അഭിപ്രായപ്പെട്ടു. ജഡ്ജ് ജോർജ് വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയാണ് ഈ പിന്തുണയിൽ നിന്ന് മനസ്സിലാകുന്നതെന്നും സോളാനോ കൂട്ടിച്ചേർത്തു. .

സംഭാവനയിൽ സിംഹഭാഗവും ടെക്സസ് ആസ്ഥാനമായുള്ള പിന്തുണക്കാരിൽ നിന്നാണ്. 

ഡെമോക്രാറ്റായ ജോർജ്, മുൻ യുഎസ് പ്രതിനിധി ബെറ്റോ ഓ റൂർക്കുമായി കഴിഞ്ഞ മാസം ഒരു വെർച്വൽ ഫണ്ട് ശേഖരണം നടത്തിയിരുന്നു.

ഫോർട്ട് ബെൻഡിൽ 2018 ലെ തിരഞ്ഞെടുപ്പിൽ  മുൻ കൗണ്ടി ജഡ്ജി ബോബ് ഹെബർട്ടിനെതിരായ മത്സരത്തിൽ വിജയിക്കാൻ ജോർജ്ജിന് അദ്ദേഹം മികച്ച പിന്തുണ നൽകിയതുകൊണ്ടു കൂടിയാണ് ഫോർട്ട് ബെൻഡിന്റെ ചരിത്രത്തിലെ  ആദ്യത്തെ ഏഷ്യൻ അമേരിക്കക്കാരനായ  കൗണ്ടി ജഡ്ജിയായി ജോർജ്ജ് മാറിയത്.

 പ്രചാരണത്തിന് സംഭാവന നൽകിയവരിൽ 100%, താഴെത്തട്ടിലുള്ളവരാണെന്ന് ജോർജ്ജ്  പ്രസ്താവനയിൽ പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ കമ്മ്യൂണിറ്റി സംസ്ഥാനത്തിന്  മാതൃകയാണെന്നും  കൗണ്ടിയിലെ നിവാസികളുടെ പ്രവർത്തനങ്ങളിൽ അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇത് വരെ എതിരില്ലാതെയാണ് ജോർജ്  തുടരുന്നതെങ്കിലും, മുൻ ഹെലികോപ്റ്റർ പൈലറ്റ് ജോ വാൾസ് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക്  റിപ്പബ്ലിക്കൻ ടിക്കറ്റിൽ മത്സരിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക