പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന വിഷയം ഗവര്‍ണ്ണറുടെ മുമ്പിലേയ്ക്ക്. ശശീന്ദ്രനെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി. താന്‍ സ്വമേധയാ ആണ് പരാതി നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.
ബിജെപിയുടെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. വിഷയത്തില്‍ ശശീന്ദ്രനെ പിന്തുണച്ച് എന്‍സിപിയും ഇടതുമുന്നണിയും രംഗത്ത് വന്നിരുന്നു. ശശീന്ദ്രന് രാജിയവയ്ക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുനന്നു ഈ വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
ഇതോടെയാണ് ഗവര്‍ണ്ണര്‍ക്ക് പരാതി നല്കാന് യുവതി തീരുമാനമെടുത്തത്. മന്ത്രിക്കെതിരായ പരാതിയില്‍ നിന്നും പിന്മാറില്ലെന്നും പ്രതിക്കൊപ്പം നിന്ന് പോലീസ് അപമാനിക്കുകയാണെന്നും യുവതി പറഞ്ഞു. ഇന്നലെ യുവതിയുടെ മൊഴിയെടുക്കാന്‍ വീട്ടിലെത്തിയ പോലീസ് യുവതി വീട്ടിലില്ലാത്തതിനെ തുടര്‍ന്ന് മടങ്ങിപ്പോയിരുന്നു.
എന്നാല്‍ മൊഴിയെടുക്കല്‍ സംബന്ധിച്ച് പോലീസ് യാതൊരറിയിപ്പും നല്‍കിയിട്ടില്ലെന്ന് യുവതി പറഞ്ഞു. പരാതി ഗവര്‍ണ്ണര്‍ക്കു മുന്നിലെത്തുന്നതോടെ ഇതിന്റെ രാഷ്ട്രീയ പ്രസക്തി വര്‍ദ്ധിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥനത്തുയര്ന്ന സ്ത്രീപീഡന , ഗാര്‍ഹിക പീഡന കേസുകളില്‍ ശക്തമായ നിലപാടായിരുന്നു ഗവര്‍ണ്ണര്‍ സ്വീകരിച്ചത്. മാത്രമല്ല സ്ത്രീ സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി അദ്ദേഹം ഒരു ദിവസം ഉപവാസമിരിക്കുകയും ചെയ്തിരുന്നു.