Image

അഡ്വ . സെസി സേവ്യര്‍ ; വ്യാജവക്കീലിനായി അന്വേഷണം തുടരുന്നു

ജോബിന്‍സ് തോമസ് Published on 22 July, 2021
അഡ്വ . സെസി സേവ്യര്‍ ; വ്യാജവക്കീലിനായി അന്വേഷണം തുടരുന്നു
ആലപ്പുഴയിലെ വിവിധ കോടതികളില്‍ സ്ഥിര സാന്നിധ്യം . ബാര്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തക. എല്ലാവരുമായി നല്ല സുഹൃദ്ബന്ധം സെസി വക്കീല്‍ ഒരു വ്യജ വക്കീലാണെന്ന് വിശ്വസിക്കാന്‍ ഇതുവരെ ഇവരുമായി അടുപ്പമുള്ളവര്‍ക്ക് സാധിച്ചിട്ടില്ല. 

കുട്ടനാട്ടിലെ രാമങ്കരിയാണ് സ്വദേശം . തിരുവനന്തപുരത്ത് അഭിഭാഷക പഠനത്തിന് പോയെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എന്നാല്‍ ബംഗളുരുവില്‍ പോയി പഠനം പൂര്‍ത്തിയാക്കിയെന്നാണ് ഇവര്‍ മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് കള്ളമാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 

ചങ്ങനാശേരിയില്‍ അഭിഭാഷകയായിരിക്കെ ഒരു അഭിഭാഷകനുമായി അടുപ്പത്തിലായിരുന്നു ഇതിനുശേഷം ഇവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞു. വ്യാജയാണെന്ന കാര്യം ഇയാളോട് എപ്പോളോ പറഞ്ഞിരുന്നു. ഇത് ഇയാളുടെ ആലപ്പുഴയിലെ സുഹൃത്തുക്കള്‍ അറിഞ്ഞതോടെയാണ് ബാര്‍ അസോസിയേഷന് പരാതി ലഭിച്ചത്. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതോടെ മുങ്ങുകയായിരുന്നു. 

ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഭാഗമായി ലൈബ്രേറിയനായി ഏറ്റവുമധികം വോട്ട് നേടി വിജയിച്ചിരുന്നു. അസോസിയേഷനുമായി ബന്ധപ്പെട്ട് ഒദ്യോഗിക രേഖകള്‍ സൂക്ഷിക്കുന്നത് ലൈബ്രേറിയനാണ്. അസോസിയേഷനിലെ മൂന്നാമത്തെ പ്രധാന സ്ഥാനവും ഇതാണ്. 

രജിസ്റ്റര്‍ ചെയ്ത സമയത്ത് ബാര്‍ അസോസിയേഷനില്‍ സെസി നല്‍കിയ രേഖകള്‍ ഇപ്പോള്‍ കാണാനില്ല. ഇതിന്റെ സൂക്ഷിപ്പുകാരി ഇവര്‍ തന്നെയായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ സംശയിക്കേണ്ട കാര്യമില്ല. ഇവര്‍ തന്നെ മുക്കി. 

നിരവധി കക്ഷികളുടെ വക്കാലത്ത് ഇവര്‍ ഏറ്റെടുത്തിരുന്നു. കോടതിയിലും ഹാജരായിട്ടുണ്ട്. മാത്രമല്ല വിവിധ വിഷയങ്ങളില്‍ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കേസുകളുടേയും കമ്മീഷനുകളുടേയും നിയമപരമായ നിലനില്‍പ്പും ഇനി ചോദ്യം ചെയ്യപ്പെടും. 

തിരുവനന്തപുരത്തുള്ള ഒരു അഭിഭാഷകയുടെ റോള്‍ നമ്പറാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇവര്‍ പരാതി നല്‍കിയാല്‍ ഇതും വേറെ കേസാകും. എന്തായാലും വ്യാജ വക്കീലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Join WhatsApp News
തട്ടിപ്പ് പല രൂപത്തിൽ 2021-07-22 11:07:57
തട്ടിപ്പ് പല രൂപത്തിൽ:- ഇത്തരം വ്യജ ജീവികൾ സമൂഹത്തിൻറ്റെ എല്ലാ തുറകളിലും ഉണ്ട്. ചാരിറ്റി എന്ന് പറഞ്ഞു പിരിവ് നടത്തി ധനികർ ആകുന്നവർ, മറ്റുള്ളവർക്കു രോഗ ശാന്തി കൊടുക്കുന്നവർ എന്നാൽ അസുഖം വന്നാൽ രഹസ്യത്തിൽ മോഡേൺ മെഡിസിൻറ്റെ സഹായം തേടുന്നവർ, നീണ്ട കുപ്പായങ്ങൾ, പല നിലകളിൽ പല നിറത്തിലുള്ള തുണികൾ വാരികെട്ടി നടക്കുന്നവർ എന്നിങ്ങനെ അനേകർ. ഇവയെയെല്ലാം തട്ടിപ്പുകാർ എന്നുതന്നെ കണക്കാക്കണം. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക