Image

ടിപിയുടെ മകനെതിരായ വധഭീഷണി; അന്വേഷണത്തില്‍ വഴിത്തിരിവ്

ജോബിന്‍സ് തോമസ് Published on 22 July, 2021
ടിപിയുടെ മകനെതിരായ വധഭീഷണി; അന്വേഷണത്തില്‍ വഴിത്തിരിവ്
ടിപി ചന്ദ്രശേഖരന്റെ മകനേയും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനേയും വധിക്കുമെന്ന ഭീഷണി കത്തയച്ച സംഭവത്തിലെ അന്വേഷണത്തില്‍ വഴിത്തിരിവ്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് വടകരയിലെ നട്ട് സ്ട്രീറ്റ് പോസ്‌റ്റോഫീസ് പരിധിയില്‍ നിന്നാണെന്ന് കണ്ടെത്തി. ഈ പോസ്റ്റ് ഓഫീസ് പരിധിയില്‍ നാല് പോസ്റ്റ് ബോക്‌സുകളാണ് ഉള്ളത്. ഇവ കേന്ദ്രീകരിച്ചാണ് അന്വേഷണം. 

സിപിഎം മുന്നറിയിപ്പ് പലതവണ നല്‍കിയിട്ടും അനുസരിക്കാത്തതാണ് ടിപിയെ കൊല്ലാന്‍ കാരണമെന്നും ടിപിയുടെ മകന്റെ തല പൂങ്കുല പോലെ ചിതറുമെന്നും എഎന്‍ ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ ആര്‍എംപി പ്രതിനിധികള്‍ പങ്കെടുക്കരുതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഷംസീറും ജയരാജേട്ടനും പറഞ്ഞിട്ടാണ് ഈ ക്വട്ടേഷന്‍ ഏറ്റടുത്തതെന്നും കത്തില്‍ എഴുതിയിരുന്നു. 

എന്നാല്‍ കത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്നാരോപിച്ച് പി.ജയരാജന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എന്‍. വേണു വടകര എസ്പിയ്ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക