Image

മലയാളിയും അധ്യാത്മ രാമായാണവും (അനിത നരേൻ, രാമായണ ചിന്തകൾ - 6)

Published on 21 July, 2021
മലയാളിയും അധ്യാത്മ രാമായാണവും (അനിത നരേൻ, രാമായണ ചിന്തകൾ - 6)

ഭാരതത്തിന്റെ മഹത്തായ ആദികാവ്യങ്ങളിൽ ഒന്നാണ് വാല്മീകി രാമായണം. സംസ്കൃതത്തിൽ ഉള്ള ഈ കാവ്യത്തിൽ ഇരുപത്തിനാലായിരത്തോളം ശ്ലോകങ്ങളുണ്ട്.

"  ലോകത്തെ ഈക്കണ്ട മനുഷ്യരിൽ ദേവന്മാർ പോലും അസൂയപ്പെടുന്ന, ഏറ്റവും സത്ഗുണ സമ്പന്നൻ ആരാണ്"  എന്ന വാല്മീകിയുടെ ചോദ്യത്തിന് നാരദൻ പറഞ്ഞ ഉത്തരമാണ് " ഇക്ഷ്വാകു വംശജനായ രാമൻ "  എന്ന്.

പ്രജാക്ഷേമ തല്പരനായ രാജാവ്,  നീതിമാൻ. ഇതൊക്കെയാണ് വാല്മീകിയുടെ രാമൻ എന്നിരുന്നാലും  മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ രാമൻ  അദ്ധ്യാത്മരാമയണത്തിലേതാണെന്ന് നിസ്സംശയം പറയാം.
വാല്മീകിരാമൻ  പച്ച മനുഷ്യനാണെങ്കിൽ  എഴുത്തഛന്റെ രാമൻ ഈശ്വരനാണ്.. വിഷ്ണുവിന്റെ അവതാരമാണ് എന്നത് തന്നെയാണ് ഇതിന് കാരണം.
കമ്പരാമായണം, തുളസിദാസ രാമായണം തുടങ്ങിയ പ്രസിദ്ധങ്ങളായവയിൽ വെച്ച് ഏറ്റവും ഭക്തിരസമുള്ളത് എഴുത്തച്ഛന്റെ ശാരികപൈതൽ ചൊല്ലിത്തന്ന ഈരടികൾ തന്നെ.

ഏത് ഭാഷയിലുള്ള രാമയണമായാലും രാമൻ എന്നത് പ്രജക്ഷേമതല്പരനായ, നീതിമാനായ രാജാവാണ്. ഗാന്ധിജി പോലും ആഗ്രഹിച്ചത് രാമരാജ്യത്തിന് വേണ്ടിയാണ്..

 കനത്ത മഴയുടെ, മ്ലാനതയുടെ, ഇല്ലായ്മയുടെ, അതിജീവനത്തിന്റെ കാലമായത് കൊണ്ടാവാം പഞ്ഞമാസമായ കർക്കടകമാണ് രാമായണമാസമായി കണക്കാക്കുന്നത്.

മനുഷ്യനിലും ഈശ്വരനെ ദർശിക്കുന്ന സനാതനധർമതത്വം തന്നെയാണ് രാമായണത്തിലുടനീളം നമുക്ക് ദർശിക്കാൻ സാധിക്കുക..
ഈ കർക്കടമാസത്തിലെങ്കിലും നമ്മുടെ ഉള്ളിൽ ധർമ്മചിന്തകൾ നിറയട്ടെ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക