അമ്മായിയമ്മയ്ക്ക് കാമുകനെ കണ്ടെത്താന്‍ പത്രത്തില്‍ പരസ്യം നല്കി മരുമകള്‍. അമേരിക്കയിലാണ് സംഭവ. സോഷ്യല്‍ മീഡിയകളില്‍ പരസ്യം വൈറലായതോടെ ലോകമെങ്ങും ഈ മരുമകള്‍ ചര്‍ച്ചയായിരിക്കുകയാണ്. അമ്മായിയമ്മയ്ക്കായി 40-60 വയസിന് ഇടയില്‍ പ്രായമുള്ള പുരുഷന്മാരില് നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്കാലിക അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം.
>തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 960 ഡോളര്‍ ശമ്പളം. അമേരിക്കന്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്കുന്ന വെബ്സൈറ്റായ ക്രെയ്ഗ്സ് ലിസ്റ്റിലാണ് ഇത്തരത്തില്‍ ഒരു പരസ്യമെത്തിയത്.
ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ വാലിയില്‍ താമസിക്കുന്ന യുവതിയാണ് പരസ്യം നല്‍കിയതെന്നും തന്റെ 51കാരിയായ അമ്മായിയമ്മയ്ക്ക് ആണ് സുഹൃത്തിനെ വേണമെന്നാണ് ഇവരുടെ ആവശ്യം. രണ്ട് ദിവസത്തേക്ക് മാത്രമാണ് നിയമനം. അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് അമ്മായിയമ്മയ്ക്ക് ഒപ്പം കാമുകനായി പോവുക എന്നതാണ് ആവശ്യം. നൃത്തം ചെയ്യാന്‍ അറിയുന്ന, നന്നായി സംസാരിക്കാന്‍ അറിയുന്ന പുരുഷന്മാര്ക്ക് മുന്‍ഗണനയുണ്ട്.