FILM NEWS

ആരാണീ എ.ആര്‍.റഹ്മാന്‍? ഭാരതരത്നയൊക്കെ തന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു തുല്യം; വിവാദപരാമര്‍ശവുമായി നന്ദമുരി ബാലകൃഷ്ണ

Published

on

സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാനെയും പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയെയും അറിയില്ലെന്നും അവയ്ക്കൊന്നും ഒരു മൂല്യവും കല്പിക്കുന്നില്ലെന്നും തെലുങ്ക് നടന്‍ നന്ദമുരി ബാലകൃഷ്ണ. എ.ആര്‍.റഹ്മാന്‍ ആരാണെന്നാണ് അദ്ദേഹം ചോദിച്ചത് ... മാത്രമല്ല, തനിക്ക് അങ്ങനെയൊരാളെ അറിയില്ലെന്നും പറയുന്നു..

തീര്‍ന്നില്ല, ഭാരതരത്നയൊക്കെ തന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു തുല്യമാണെന്നുമാണ് ബാലകൃഷ്ണ ആക്ഷേപിക്കുന്നത് . അടുത്തിടെ പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ് നന്ദമുരി ബാലകൃഷ്ണ വിവാദപരാമര്‍ശം നടത്തിയത്.

 താരത്തിന്റെ വാക്കുകളിങ്ങനെ

'അവാര്‍ഡുകളെല്ലാം എന്‍റെ കാല്‍പാദത്തിനു തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്‍റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡും. എ.ആര്‍ റഹ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയതായും ഞാന്‍ കേട്ടു. റഹ്മാന്‍ ആരാണെന്ന് എനിക്കറിയില്ല. ഭാരതരത്ന ബഹുമതിയൊക്കെ എന്‍റെ അച്ഛന്‍ എന്‍.ടി.ആറിന്‍റെ കാല്‍വിരലിലെ നഖത്തിന് തുല്യമാണ്. എന്‍റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം'

ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണിനോടാണ് ബാലകൃഷ്ണ സ്വയം താരതമ്യപ്പെടുത്തിയിരിക്കുന്നത്. 'വര്‍ഷങ്ങളായി ഷൂട്ടിങ് നീട്ടുന്ന ജെയിംസ് കാമറൂണില്‍ നിന്ന് വ്യത്യസ്തമായി എന്‍റെ ഷൂട്ടിങ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനും കൂടുതല്‍ ഹിറ്റുകള്‍ നേടാനാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അതാണ് തന്‍റെ പ്രവര്‍ത്തന രീതി', ബാലകൃഷ്ണ പറഞ്ഞു.

നന്ദമുരി ബാലകൃഷ്ണയുടെ ഈ പരാമര്‍ശങ്ങളും അധിക്ഷേപസ്വരങ്ങളും സമൂഹമാധ്യമലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് . ചുരുങ്ങിയ സമയത്തിനകമാണ് വിഷയം സജീവ ചര്‍ച്ചയായത്. നിരവധി പേര്‍ താരത്തെ വിമര്‍ശിച്ചു രംഗത്തെത്തിയിട്ടുമുണ്ട് . സമൂഹമാധ്യമങ്ങളില്‍ ഇത്‌ സംബന്ധിച്ച ട്രോള്‍ വിഡിയോകളും നിറയുകയാണിപ്പോള്‍.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എം.ടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ - ബിജു മേനോന്‍ ചിത്രം

ദൂരദര്‍ശന്‍ കേരളത്തിലെ 11 റിലേ കേന്ദ്രങ്ങള്‍ പൂട്ടുന്നു

ലതാ മങ്കേഷ്‌ക്കര്‍ക്ക് 92ആം പിറന്നാള്‍, ആശംസകളുമായി സിനിമാലോകം

2020ലെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജൂറി, സുഹാസിനി ചെയര്‍പേഴ്‌സണ്‍

'ഒരു വയനാടന്‍ പ്രണയകഥ'; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'മൂത്താശാരി'യായി മാമുക്കോയ; 'ഉരു' പോസ്റ്റര്‍ റിലീസ് ചെയ്തു

സുരാജ് വെഞ്ഞാറമൂട് - നായകനായ പുതിയ ചിത്രം ദുബായില്‍ ആരംഭിക്കുന്നു

സേതുമാധവന്റെ പ്രണയത്തിനും വിരഹത്തിനും സാക്ഷ്യം വഹിച്ച കിരീടം പാലത്തിന്റെ മുഖച്ഛായ മാറുന്നു

'ഉടുപ്പ്' ഒടിടി റിലീസിന്

വിഗ്‌നേഷിനൊപ്പം തിരുപ്പതി സന്ദര്‍ശിച്ച്‌ നയന്‍താര: വീഡിയോ

അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു

ബൈക്ക് ഓടിച്ച അനുഭവം പറഞ്ഞ് കനിഹ

'ഞങ്ങളുടെ സിനിമയ്ക്ക് നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി'; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

നാടക നടന്‍ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

'നോ ടൈം ടു ഡൈ 007' സെപ്തംബര്‍ 30ന് ഇന്ത്യന്‍ തിയേറ്ററുകളില്‍

'സണ്ണി'യിലെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചെന്ന്‌ രഞ്ജിത് ശങ്കര്‍

ബോളിവുഡ് സംവിധായകനാകുന്ന വലിയ സന്തോഷം പങ്കുവച്ച്‌ ഒമര്‍ ലുലു

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

സണ്ണി: മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആർ)

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

പൃഥ്വിരാജ് ചിത്രം 'ഭ്രമം' ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന

സണ്ണി; മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആര്‍)

ദിഗംബരന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; സംവിധായകന്‍ വിവേക്

കാടകലം ആമസോൺ പ്രൈംമിൽ

നാഗ ചൈതന്യ-സായ് പല്ലവി 'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

ടോവിനോയുടെ 'മിന്നല്‍ മുരളി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദിലീപ് - റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'

View More