Image

പക്ഷിപ്പനി ഇന്ത്യയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

ജോബിന്‍സ് തോമസ് Published on 21 July, 2021
പക്ഷിപ്പനി ഇന്ത്യയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു
പക്ഷിപ്പനി മൂലമുള്ള ആദ്യ മരണം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയില്‍ നിന്നുള്ള 11 വയസ്സുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ലുക്കീമിയ ന്യൂമോണിയ എന്നിവയും കുട്ടിയെ ബാധിച്ചിരുന്നു. എയിംസില്‍ കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. 

ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മറ്റ് വൈറസുകളെ അപേക്ഷിച്ച് ശക്തമായ വൈറസാണ് എച്ച്5എന്‍1 .ഈ വര്‍ഷമാദ്യം വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി വന്ന് നിരവധി പക്ഷികള്‍ ചത്തിരുന്നു എന്നാല്‍ മനുഷ്യരിലേയ്ക്ക് കാര്യമായി ബാധിക്കാത്ത എച്ച്5എന്‍8 വൈറസായിരുന്നു ഇവയില്‍ കണ്ടെത്തിയത്. 

പക്ഷിപ്പനിക്ക് കാരണമായ വൈറസുകള്‍ പക്ഷികളില്‍ ഗുരുതരമായ ശ്വാസതടസ്സമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് മനുഷ്യരിലേയ്ക്ക് പടരാനുള്ള സാധ്യത വളരെ കുറവാണ്. മരണം സംഭവിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക