Image

പെഗാസസ് സ്‌പൈവെയറില്‍ ഒരു ഫോണ്‍ ചോര്‍ത്താനുള്ള ചിലവ് കേട്ടാല്‍ ഞെട്ടും

ജോബിന്‍സ് തോമസ് Published on 21 July, 2021
പെഗാസസ് സ്‌പൈവെയറില്‍ ഒരു ഫോണ്‍ ചോര്‍ത്താനുള്ള ചിലവ് കേട്ടാല്‍ ഞെട്ടും
ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ വിവാദവിഷയമായി കത്തി നില്‍ക്കുകയാണ്. പല പ്രമുഖരുടേയും ഫോണ്‍ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തിയെന്നാണ് പ്രതിപക്ഷ ആരോപണം . ഇതിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും നിരന്തരം സ്തംഭിക്കുകയാണ്. 

എന്നാല്‍ പെഗാസസ് എന്ന സപൈവയര്‍ ഉപയോഗിച്ച് ഒരു ഫോണ്‍ ചോര്‍ത്തണമെങ്കില്‍ എത്ര ചിലവ് വരും എന്നതാണ് പ്രധാനം. ഇത് അത്ര നിസ്സാരമായ കാര്യമല്ല എന്നാണ് വിദേശ മാധ്യമങ്ങള്‍ പുറത്തു വിടുന്ന വിവരം. ഏകദേശം അഞ്ച കോടി രൂപയാണ് ഒരു ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍  ആവശ്യം വരുന്നത്. 

ഇത്രയധികം തുക ചെലവാകുമെന്നതിനാല്‍ ഇത് സര്‍ക്കാരുകള്‍ക്ക് മാത്രമെ സാധിക്കൂ എന്നാണ് നിഗമനം. മാത്രമല്ല ഈ സ്‌പൈവയര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മാത്രം വില്‍ക്കുന്ന ഒന്നുമാണ്. ഇനി കേന്ദ്ര സര്‍ക്കാര്‍ ഇത് വാങ്ങി ഉപയോഗിച്ചിട്ടില്ലെങ്കില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയതിന്റെ പേരില്‍ ഇന്ത്യ ഇസ്രായേലിന് കത്തയയ്ക്കണം എന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക