Image

കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ 17-കാരി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Published on 20 July, 2021
കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ 17-കാരി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം: കുളത്തുപ്പുഴയില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 17 വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ആഴ്ചകള്‍ക്ക് മുമ്പ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.

മുത്തച്ഛനോടൊപ്പമാണ് പെണ്‍കുട്ടി ഇവിടെ താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ അമ്മ തിരുവനന്തപുരത്ത് ഹോം നഴ്‌സാണ്. രാവിലെ എട്ടുമണിയോടെ മുത്തച്ഛന്‍ പുറത്തുപോയി. പിന്നീട് ഇദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയപ്പോളാണ് പെണ്‍കുട്ടിയെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരത്തുള്ള അമ്മ ഇടയ്ക്ക് പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ബിസിയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഈ ഫോണും നഷ്ടമായിട്ടുണ്ട്. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.

ഫോണിനായി കിണര്‍ വറ്റിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം, വീട്ടില്‍നിന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ കുറിപ്പില്‍ ചില വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക