Image

ഓഡീഷനിടെ നഗ്നവീഡിയോ ആവശ്യപ്പെട്ടു; രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക സുമന്‍

Published on 20 July, 2021
ഓഡീഷനിടെ നഗ്നവീഡിയോ ആവശ്യപ്പെട്ടു; രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക സുമന്‍
മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക സോന സുമന്‍. വെബ് സീരീസിനായുള്ള ലൈവ് ഓഡീഷനിടെ തന്റെ നഗ്ന വീഡിയോ രാജിന്റെ കമ്ബനി ആവശ്യപ്പെട്ടതായി സാഗരിക ആരോപിച്ചു. രാജിന്റെ കമ്ബനി മേധാവിയായിരുന്ന ഉമേഷ് കാമത്താണ് തന്നെ ഓഡീഷന് വിളിച്ചത് എന്നും അവര്‍ വെളിപ്പെടുത്തി.

'ലോക്ഡൗണ്‍ കാലത്ത് 2020 ഓഗസ്റ്റിലായിരുന്നു ഓഫര്‍ വന്നത്. കമ്ബനി മാനേജിങ് ഡയറക്ടര്‍ ഉമേഷ് കാമത്തില്‍ നിന്നാണ് ഫോണ്‍ വന്നത്. വീഡിയോ കോളില്‍ ജോയിന്‍ ചെയ്തതിന് പിന്നാലെ നഗ്‌ന ഓഡീഷന്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വീഡിയോ കോളില്‍ മൂന്നു പേരുണ്ടായിരുന്നു. അതില്‍ ഒരാളുടെ മുഖം മറച്ചിരുന്നു' - നടി പറഞ്ഞു.

ഇതേ സംഭവത്തില്‍ ഫെബ്രുവരിയില്‍ മുംബൈ പൊലീസ് അറസ്റ്റു ചെയ്തയാളാണ് ഉമേഷ് കാമത്ത്. കാമത്തിന് പുറമേ, നടി ഗെഹന വസിഷ്ഠും അറസ്റ്റിലായവരില്‍ ഉണ്ടായിരുന്നു. നൂറോളം അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച്‌ വെബ്‌സൈറ്റുകളിലും ആപ്പുകളിലും അപ്ലോഡ് ചെയ്തു എന്നാണ് നടിക്കെതിരെയുള്ള കുറ്റം. സ്വന്തം വെബ്‌സൈറ്റിലെ അശ്ലീല വീഡിയോയ്ക്ക് രണ്ടായിരം രൂപ ഗെഹന സബ്‌സ്‌ക്രിപ്ഷന്‍ ഈടാക്കിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മാണക്കമ്ബനി കെന്റിന്റെ പങ്ക് തേടിയുള്ള അന്വേഷണമാണ് രാജ് കുന്ദ്രയിലേക്ക് നീണ്ടത്. ഇന്ന് മുംബൈ എസ്പ്ലനേഡ് കോടതിയില്‍ ഹാജരാക്കിയ രാജിനെ ജൂലൈ 23 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച രാത്രിയാണ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവു കൂടിയായ രാജ് കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക