Image

സര്‍ട്ടിഫിക്കറ്റിലെ സാങ്കേതികത്വം : യൂറോപ്യന്‍ യാത്രകള്‍ക്ക് തിരിച്ചടിയാകുന്നു

ജോബിന്‍സ് തോമസ് Published on 20 July, 2021
സര്‍ട്ടിഫിക്കറ്റിലെ സാങ്കേതികത്വം : യൂറോപ്യന്‍ യാത്രകള്‍ക്ക് തിരിച്ചടിയാകുന്നു
ഏകദേശം പതിനാറോളം യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിച്ചെങ്കിലും ഇപ്പോളും യാത്രകള്‍ക്ക് ചില സാങ്കേതിക കുരുക്കുകള്‍ തടസ്സമാകുന്നു. പലരും യാത്രകള്‍ക്കായി എയര്‍പോര്‍ട്ടുകളില്‍ എത്തിയശേഷം തിരിച്ചുപോരേണ്ട അവസ്ഥയാണ്. 

വാക്‌സിന്‍ സ്വീകരിച്ചയാളുടെ ജനന തിയതി, രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ച തിയതികള്‍, സ്ഥലം, വാക്‌സിന്റെ ബാച്ച് നമ്പര്‍ എന്നിവ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണം എന്നാണ് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമം എന്നാല്‍ ഇന്ത്യയില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ ഇക്കാര്യങ്ങള്‍ ഇല്ലാത്തതാണ് യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നത്. 

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നിരവധി ആളുകളാണ് ജോലിക്കായും പഠനത്തിനായും വിദേശ രാജ്യങ്ങളിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. ഇവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റിലെ പോരായ്മകള്‍ തടസ്സമാകുന്നത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര സര്‍ക്കാരായതിനാല്‍ കേന്ദ്രത്തിന് മാത്രമെ ഇക്കാര്യത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയു. 

എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ഇതുവരെ കോവിഷീല്‍ഡ് അംഗീകരിച്ചിട്ടുമില്ല. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ അംഗീകാരം ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണം. ഇതിനായുള്ള അപേക്ഷ സമര്‍പ്പിച്ചതായി സിറം ഇന്‍സ്റ്റ്ിറ്റിയൂട്ട് പറയുമ്പോഴും ഇത്തരമൊരു അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക