Image

ബക്രീദ് ഇളവ് : കേരള സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം

ജോബിന്‍സ് തോമസ് Published on 20 July, 2021
ബക്രീദ് ഇളവ് : കേരള സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം
ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോകഡൗണില്‍ മൂന്നു ദിവസത്തെ ഇളവനുവദിച്ച കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഭരണഘടനയുടെ 21-ാം അനുഛേദം അനുസരിക്കാന്‍ കേരളം തയ്യാറാകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. 

കാന്‍വാര്‍ കേസില്‍ സുപ്രീം കോടതി പറഞ്ഞതൊക്കെയും കേരളത്തിനും ബാധകമാണ്. ഇപ്പോളത്തെ ഇളവുകള്‍ സ്ഥിതി ഗുരുതരമാക്കിയാല്‍ ഇതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ഇന്നവസാനിക്കുന്ന സാഹചര്യത്തില്‍ ഇളവുകള്‍ റദ്ദ് ചെയ്യുന്നില്ലെന്ന് കോടതി പറഞ്ഞു. 

ഹര്‍ജി നേരത്തെയെത്തിയിരുന്നെങ്കില്‍ ഇളവുകള്‍ കോടതി റദ്ദ് ചെയ്‌തേനെ എന്നും കോടതി പറഞ്ഞു. ജസ്റ്റീസ് റോഹിഗ്യന്‍ നരിമാന്‍ ജസ്റ്റിസ് ബിആര്‍ ഗവായ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ സുപ്രീം കോടതി പരാമര്‍ശങ്ങള്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. 

വ്യാപര സംഘടനകള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് ഇളവ് നല്‍കിയതെന്നായിരുന്നു കേരളത്തിന്റെ വാദം . എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇളവുകള്‍ നല്‍കുന്നത് പരിതാപകരമാണെന്നായിരുന്നു കോടതിയുടെ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക