Image

അര്‍ജുനെ തള്ളി ഉറ്റസുഹൃത്ത് ആകാശ് തില്ലങ്കരിയും

ജോബിന്‍സ് തോമസ് Published on 20 July, 2021
അര്‍ജുനെ തള്ളി ഉറ്റസുഹൃത്ത് ആകാശ് തില്ലങ്കരിയും
സ്വര്‍ണ്ണത്തട്ടിപ്പ് കേസില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ തള്ളി ഉറ്റ സുഹൃത്തും ഷുഹൈബ് വധക്കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കരി. അര്‍ജുന്റെ സ്വര്‍ണ്ണക്കടത്ത് ബന്ധങ്ങള്‍ അറിഞ്ഞത് അവസാന ഘട്ടത്തിലാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന സൗഹൃദം മാത്രമാണ് താനും അര്‍ജുനും തമ്മിലുള്ളതെന്നും ആകാശ് തില്ലങ്കരി കസ്റ്റംസിന് മൊഴി നല്‍കി. 

തന്റെ പേര് ഉപയോഗപ്പെടുത്തി അര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തി എന്ന വിവരം താനറിയുന്നത് അര്‍ജുന്‍ പിടിയിലായ ശേഷമാണെന്നും ആകാശ് തില്ലങ്കരി കസ്റ്റംസിന് മൊഴി നല്‍കി. ഇന്നലെ 12 മണിക്കൂറോളമാണ് ആകാശിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. 

അര്‍ജുന്റെ ഭാര്യ അമലയുടെ മൊഴികളും അര്‍ജുന് എതിരാണ് അര്‍ജുന്റെ ക്രിമിനല്‍ ബന്ധത്തെക്കുറിച്ച് അടുത്ത സുഹൗത്തുക്കള്‍ വിവരം നല്‍കിയിരുന്നതായായിരുന്നു അമലയുടെ മൊഴി. അര്‍ജുന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുണ്ടെന്ന് ഭാര്യ സ്ഥിരീകരിച്ചതായാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍
ഉള്ളത്. 

അര്‍ജുന്റെ ഉറ്റ സുഹൃത്താണ് ആകാശ് തില്ലങ്കരി. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇരുവരും ഒന്നിച്ചുള്ള നിരവധി ഫോട്ടോകളുമുണ്ട്. ഉറ്റസുഹൃത്തിന്റേയും ഭാര്യയുടേയും മൊഴി എതിരായത് കോടതിയില്‍ അര്‍ജുന് തിരിച്ചടിയാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക