Image

ഡാളസ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ കാതോലിക്കാ ബാവ അനുസ്മരണ പ്രാത്ഥനയും ദൂപാര്‍പ്പണവും

പി പി ചെറിയാന്‍ Published on 20 July, 2021
ഡാളസ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍   കാതോലിക്കാ ബാവ അനുസ്മരണ പ്രാത്ഥനയും ദൂപാര്‍പ്പണവും
ഡാളസ് : ഡാളസ് സെന്റ്  പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ജൂലൈ 18 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ ,കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായെ സ്മരിച്ച് പ്രത്യേക പ്രാര്‍ഥനയും ധൂപാര്‍പ്പണവും നടത്തി.

വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം നടന്ന അനുസ്മരണാമീറ്റിംഗില്‍  വികാരി റവ: ഫാ. തോമസ്സ് മാത്യു,തിരുമേനിയുടെ പരിശുദ്ധിയെയും,നിഷ്‌കളങ്കതെയും   സമര്‍പ്പണ ജീവിതത്തെയും അനുസ്മരിച്ചു.അറുപതാമത്തെ വയസില്‍ നിയുക്ത കാതോലിക്ക പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും, പതിനൊന്ന് വര്‍ഷക്കാലം കാതോലിക്ക ബാവയായി സഭയെ നയിക്കുകയും ചെയ്ത പൗലോസ് ദ്വിതീയന്‍ ബാവയുടെ വേര്‍പാട് സഭയ്ക്കും കേരള ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടമാണെന്നും,എളിമയാര്‍ന്ന ജീവിതവും, തികഞ്ഞ പ്രാര്‍ത്ഥനാജീവിതവും കൈമുതലാക്കിയ അദ്ദേഹം സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് എന്നും കൈത്താങ്ങായി വര്‍ത്തിച്ചിരുന്നു വെന്നും അച്ചന്‍ പറഞ്ഞു.
 
മുന്‍ സഭാ മാനേജിംഗ് കമ്മിറ്റി മെംബറും  ഇടവക സെക്രട്ടറിയുമായ  തോമസ്സ് രാജന്‍  തിരുമേനിയുടെമനുഷ്യസ്‌നേഹത്തെയും സഭയോടുള്ള അചഞ്ചലമായ വിശ്വാസത്തെയും  സഭാമക്കളോടുള്ള കരുതലിനെയും കാരുണ്യപ്രവര്‍ത്തികളെയും പ്രകീര്‍ത്തിച്ചു. മാനേജിങ് കമ്മറ്റി അംഗം എന്ന നിലയില്‍ പരിശുദ്ധ ബാവയുമായി  ഏറെ അടുത്തു ബന്ധം പുലര്‍ത്തുവാനുള്ള ഭാഗ്യം ലഭിച്ചതായും സെക്രട്ടറി അനുസ്മരിച്ചു. എം  എം വി എസ്  പ്രതിനിധീകരിച്ചു  സൂസന്‍ ചുമ്മാരും  അനുസ്മരണ പ്രസംഗം നടത്തി.

ഡാളസ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍   കാതോലിക്കാ ബാവ അനുസ്മരണ പ്രാത്ഥനയും ദൂപാര്‍പ്പണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക