Image

പാലാ , കടുത്തുരുത്തി പരാജയങ്ങള്‍ അന്വേഷിക്കാന്‍ സിപിഎം

ജോബിന്‍സ് തോമസ് Published on 20 July, 2021
പാലാ , കടുത്തുരുത്തി പരാജയങ്ങള്‍ അന്വേഷിക്കാന്‍ സിപിഎം
എല്‍ഡിഎഫിലെ ഘടക കക്ഷിയായ കോരളാ കോണ്‍ഗ്രസ് (എം) മത്സരിച്ച രണ്ട് പ്രമുഖ സീറ്റുകളായ പാലാ , കടുത്തുരുത്തി മണ്ഡലങ്ങളിലെ പരാജയം സിപിഎം അന്വേഷിക്കും. ഇവിടങ്ങളില്‍ സിപിഎം സംഘടനാ സംവിധാനത്തിന് വീഴ്്ച പറ്റിയെന്ന പരാതിയെ തുടര്‍ന്നാണ് സിപിഎം അന്വേഷണം പ്രഖ്യാപിച്ചത്. 

പാലായിലെ അന്വേഷണ കമ്മീഷന്റെ അധ്യക്ഷന്‍ പ്രഫസര്‍ ടി.എം ജോസഫാണ്. ടി.ആര്‍ രഘുനാഥാണ് കമ്മീഷന്‍ അംഗം. പി.കെ ഹരികുമാര്‍, കെഎന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് കടുത്തുരുത്തിയിലെ പരാജയം അന്വേഷിക്കുന്നത്. തോല്‍വിയുടെ കാരണങ്ങള്‍ കൃത്യമായി പഠിച്ച് വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. 

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി പാലായില്‍ പരാജയപ്പെട്ടതില്‍ സിപിഎമ്മിന് വീഴ്ച പറ്റിയെന്നും ഇത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരളാ കോണ്‍ഗ്രസ് എം ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ രണ്ട് മണ്ഡലങ്ങളിലെ പരാജയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക