Image

മലയാളംസൊസൈറ്റിയോഗത്തില്‍ പൂവച്ചല്‍ ഖാദര്‍, എസ്. രമേശന്‍ നായര്‍ അനുസ്മരണം

എ.സി. ജോര്‍ജ്ജ് Published on 20 July, 2021
മലയാളംസൊസൈറ്റിയോഗത്തില്‍ പൂവച്ചല്‍ ഖാദര്‍, എസ്. രമേശന്‍ നായര്‍ അനുസ്മരണം
ഹൂസ്റ്റണ്‍: മലയാള ഭാഷയുടെയുംസാഹിത്യത്തിന്റെയും ബോധവല്‍ക്കരണവുംഉയര്‍ച്ചയും വികാസവുംലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളംസൊസൈറ്റിഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം ജൂലൈ 11-ാംതീയതിവൈകുന്നേരംവെര്‍ച്വല്‍ആയി (സൂം) ഫ്‌ളാറ്റ്‌ഫോമില്‍ നടത്തി. യോഗത്തില്‍ മലയാളംസൊസൈറ്റിസെക്രട്ടറിജോര്‍ജ് പുത്തന്‍കുരിശ് അധ്യക്ഷത വഹിച്ചു. ജയിംസ്ചിരതടത്തില്‍മോഡറേറ്ററായിരുന്നു. ഇപ്രാവശ്യത്തെ സമ്മേളനത്തിലെ രണ്ടു മുഖ്യഇനങ്ങള്‍  ജൂണ്‍ മാസത്തില്‍ അന്തരിച്ച മലയാളത്തിലെകവികളുംസിനിമാ ഗാനരചയിതാക്കളവുമായ പൂവച്ചല്‍ ഖാദര്‍, എസ്. രമേശന്‍ നായര്‍എന്നിവരുടെകൃതികളെആധാരമാക്കി എ.സി ജോര്‍ജ് അവതരിപ്പിച്ച അനുസ്മരണവും, ഇസ്രായേല്‍ - പാലസ്തീന്‍ പ്രശ്‌നങ്ങളെയും യുദ്ധങ്ങളെയും ആധാരമാക്കിമാത്തുള്ള നയിനാന്‍ വായിച്ച പ്രബന്ധവുമായിരുന്നു.

പരിപാടിയിലെആദ്യത്തെ ഇനം അനുസ്മരണമായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മലയാള ഭാഷയ്ക്കുംസാഹിത്യത്തിനും നഷ്ടമായത്കവിതയിലുംസിനിമാഗാനരചനാ ശാഖയിലുംഅത്യധികംസംഭാവനകള്‍ നല്‍കിജ്വലിച്ചു നിന്നിരുന്ന രണ്ട് അപൂര്‍വ്വവ്യക്തികളാണ്. പൂവച്ചല്‍ ഖാദറും, എസ്. രമേശന്‍ നായരും. അവരുടെ രണ്ടുപേരുടെജീവിതത്തിലുംഒത്തിരിസമാനതകളുണ്ട്. രണ്ടുപേരും ജനിച്ചത് 1948ല്‍, രണ്ടുപേരുടെയുംവേര്‍പാട് കഴിഞ്ഞ ജൂണ്‍ മാസത്തില്‍കോവിഡ്മഹാമാരിമൂലം. രണ്ടുപേരുംആകാശവാണിയില്‍ പ്രവര്‍ത്തിച്ചവര്‍. രണ്ടുപേരുടെയും ഭാഷാസാഹിത്യവിഹായസിലേക്കുള്ളചുവടുവയ്പ്കവിതകളുടെയുംലളിതഗാനങ്ങളുടെയുംരചനയിലൂടെ.അതുപോലെ രണ്ടുപേരുംഏതാണ്ട്ഒരേസമയത്തുതന്നെ ചലച്ചിത്ര ഗാനരചയിതാക്കളായിതിളങ്ങി. രണ്ടു ഗാനരചയിതാക്കളുടെജീവിതവുംകൃതികളും ആധാരമാക്കിവെവ്വേറെയായി തന്നെ എ.സി ജോര്‍ജ്‌സ്മരണാഞ്ജലി അവതരിപ്പിച്ചു.

1948 ഡിസംബര്‍ 25, ക്രിസ്തുമസ് ദിനത്തില്‍തിരുവനന്തപുരത്ത പൂവച്ചല്‍ ഗ്രാമത്തില്‍ ജനിച്ച ഖാദര്‍ പിന്നീട്തന്റെനാമത്തോടൊപ്പം പൂവച്ചല്‍ എന്നുചേര്‍ത്തതോടെ  പൂവച്ചല്‍ ഖാദറായി അറിയപ്പടാന്‍ തുടങ്ങി. മലയാളസിനിമയിലെ അന്തരിച്ച നിത്യഹരിതനായകനായ പ്രേംനസീറിന്റെ ഒരു ബന്ധുകൂടിയാണ് പൂവച്ചല്‍ ഖാദര്‍. മുന്നൂറിലെറെചിത്രം,അതിലായിരണ്ടായിരത്തോളം ഗാനങ്ങളെഴുതി. “”നീയെന്റെപ്രാര്‍ത്ഥന കേട്ടു. (കാറ്റുവിതച്ചവര്‍). ചിത്തിരതോണിയില്‍അക്കരെപോകാന്‍’’ (കായലുംകയറും), “”നാഥാ നീവരുംകാലൊച്ച കേള്‍ക്കുവാന്‍.’’ (ചാമരം), “”ശാന്തരാത്രിതിരുരാത്രി’’ (തുറമുഖം) തുടങ്ങിയആയിരക്കണക്കിനു ഗാനങ്ങള്‍ മലയാളികള്‍ എക്കാലത്തും മനസ്സില്‍സൂക്ഷിക്കുന്നവയാണ്.

ഒട്ടനവധി ഹിറ്റു ഗാനങ്ങളുടെരചയിതാവാണ് അന്തരിച്ച എസ്. രമേശന്‍ നായര്‍. “”പൂമുഖവാതില്‍ക്കല്‍സ്‌നേഹംവിടര്‍ത്തുന്ന പൂന്തിങ്ങളാകുന്നു ഭാര്യ’’ (രാക്കുയിലിന്‍ രാഗസദസ്സില്‍), “”നീയെന്‍ കിനാവോ പൂവോ നിലാവോ’’ (ഹലോമൈഡിയര്‍റോങ് നമ്പര്‍)””കൂടുവിട്ടുകൂടുതേടി നാടുവിട്ടുപോകാം’’ (എഴുതാന്‍ മറന്ന കഥ) തുടങ്ങി 500 ഓളം ചലച്ചിത്രഗാനങ്ങള്‍ എസ്. രമേശന്‍ നായര്‍രചിച്ചിട്ടുണ്ട്. തിരുക്കുറള്‍, ചിലപ്പതികാരംപോലുള്ളതമിഴ് ക്ലാസിക്കുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സാഹിത്യകാരന്‍ കൂടിയാണദ്ദേഹം.

ശ്രവണസുന്ദരവും ഭാവതീവ്രവുമായവരികള്‍ കൊണ്ട്‌കൈരളിയെകുളിരണിയിച്ച, മനസ്സിനെ എന്നുതാളംതുള്ളിക്കുന്ന മധുര മനോഹര കൃതികളും ഗാനങ്ങളുംമലയാളിക്കു സമ്മാനിച്ച ആ രണ്ടു മഹാരഥന്മാര്‍ക്കു പ്രണാമമര്‍പ്പിച്ചുകൊണ്ട് എ.സി. ജോര്‍ജ്തന്റെസ്മരണാഞ്ജലിക്കുവിരാമമിട്ടു.

തുടര്‍ന്നു ബൈബിള്‍ ഗ്രന്ഥങ്ങളുടെവിവിധ വ്യാഖ്യാന കൃതികളുടെരചയിതാവായ നയിനാന്‍മാത്തുള്ള ഇസ്രായേല്‍ - പാലസ്തീന്‍ പ്രശ്‌നങ്ങളെ ആധാരമാക്കി ബൈബിളിന്റെയുംഅതുപോലെലോകചരിത്ര വസ്തുതകളെയും ഉദ്ധരിച്ചുകൊണ്ട് അന്വേഷണാത്മകവുംചിന്താദീപകവുമായ ഒരു പ്രബന്ധമാണ് അവതരിപ്പിച്ചത്. രാജ്യങ്ങള്‍ക്കൊദേശക്കാര്‍ക്കോസത്യത്തില്‍അതിരുകളില്ലാ. അതെല്ലാംദൈവദാനമായിഎല്ലാലോകമാനവര്‍ക്കുമാണ്. അതില്‍ മനുഷ്യന്‍ മതില്‍കെട്ടിവേര്‍തിരിക്കാന്‍ പാടില്ല. ഓരോ കാലഘട്ടങ്ങളിലുംഓരോ ജനത, ജനവര്‍ക്ഷം, ചില പ്രത്യേക പ്രദേശങ്ങള്‍ കീഴടക്കും ഭരിക്കും, അതെല്ലാംദൈവേഷ്ടമാണ്എന്നുള്ളത് ബൈബിളില്‍ നിന്നുംചരിത്രത്തില്‍ നിന്നും പഠിക്കാന്‍ സാധിക്കും. പുരാതിനങ്ങളായ ഗ്രീക്ക് എമ്പയര്‍, റോമന്‍ എമ്പയര്‍, അസീറിയന്‍ എമ്പയര്‍, ബാബിലോണിയന്‍ എമ്പയര്‍, പേര്‍സ്യന്‍ എമ്പയര്‍, എല്ലാംഅതിനുദാഹരണങ്ങളാണ്. അതിനാല്‍ദൈവേഷ്ടത്തിനെതിരായിഇസ്രായേലികളും പാലസ്തീനികളും പരസ്പരം യുദ്ധം ചെയ്തു നശിക്കേണ്ടതില്ല. ലോകരാഷ്ട്രങ്ങളുടെസഹായത്തോടെസന്ധിസംഭാഷണങ്ങളിലൂടെ ഇസ്രായേലി പാലസ്തീന്‍ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതാണ്.

യോഗത്തില്‍സന്നിഹിതരായഎഴുത്തുകാരും അനുവാചകരും ഭാഷാസ്‌നേഹികളുമായ, ജോര്‍ജ്ജ്മണ്ണിക്കരോട്ട്,ഗോപിനാഥ പിള്ള, ശാന്ത പിള്ള, ടി.എന്‍. സാമുവല്‍, എ.സി. ജോര്‍ജ്ജ്, ജോണ്‍ കുന്തറ, ജയിംസ്ചിരതടത്തില്‍, പൊന്നു പിള്ള,  ജോര്‍ജ്ജ് പുത്തന്‍കുരിശ്, ജോസഫ്തച്ചാറ, അല്ലി നായര്‍, തോമസ്‌വര്‍ഗീസ്, സുകുമാരന്‍ നായര്‍, നയിനാന്‍ മാത്തുള്ളതുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുസംസാരിച്ചു.

Zoom Meeting Video – Youtube Link below:
https://youtu.be/x04j60EbgKg

Join WhatsApp News
ഉതുപ്പാൻ പന്നിമറ്റം 2021-07-20 19:35:38
നല്ല തമാശകൾ എഴുതുന്ന റപ്പായി ചേട്ടനെയും, വിദ്യാധരന്യും ഒന്നും ഇവിടെ കാണുന്നില്ലല്ലോ? മലയാളം സൊസൈറ്റി ഒക്കെ തുറന്നു പ്രവർത്തനം ആരംഭിച്ചു എന്നറിയുന്നതിൽ സന്തോഷം. പടത്തിൽ പലരെയും കണ്ടിട്ട് തീരെ അവശയാണെന്നു തോന്നുന്നല്ലോ? റൈറ്റർ ഫോറം കാരുടെ ഉപദ്രവം കൊണ്ടായിരിക്കും അല്ലേ? പേടിക്കണ്ട. ഈ കൊറോണക്കാലം അങ്ങ് കടന്നു പോകും. എല്ലാം നന്നായി വരും. എല്ലാവർഷവും നിങ്ങൾ ഇറക്കാനുള്ള പുസ്തകം ഈ വർഷം ഇറക്കുന്നുണ്ടോ? ആമസോണിൽ കൂടെ ഒന്ന് ഇറക്കി വിട്ടാൽ എനിക്കും ഒന്ന് വാങ്ങി വായിക്കാമായിരുന്നു. ഞാൻ അമേരിക്കൻ മലയാളി ആയതിനാൽ എനിക്ക് അമേരിക്കൻ മലയാളികൾ എഴുതുന്നത് വായിക്കാൻ ആണ് താല്പര്യം. ദയവായി നാട്ടിൽ എഴുത്തുകാരുടെ കൃതികളൊന്നും അതിൽ ചേർക്കരുത്. നാട്ടിൽ എഴുത്തുകാർക്ക് എഴുതാൻ നാട്ടിൽ തന്നെ ധാരാളം മലയാളം പ്രസിദ്ധീകരണങ്ങൾ ഉണ്ടല്ലോ? നിങ്ങളുടെ ലൈബ്രറിയും തുറന്നു പ്രവർത്തനം ആരംഭിച്ചു കാണും എന്ന് വിശ്വസിക്കുന്നു. ഒന്നു ഹോട്ടലിൽ ചായാ വട സമോസ രുചിച്ചുംകൊണ്ടു ഭാരവാഹികൾ മുൻനിരയിൽ കുത്തിയിരുന്ന് ഒരു അഞ്ചാറു ഫോട്ടോയൊക്കെ എടുത്തു ഇനി താമസിയാതെ മീറ്റിംഗ് ആരംഭിക്കണം. അവിടുത്തെ സൊസൈറ്റികാർ അതിന് ആരംഭം കുറിക്കണം. സാധാരണയായി സൊസൈറ്റിയെ കോപ്പിയടിയാണ് റൈറ്റർ ഫോറം നടത്തുന്നത്. ലാനക്കാരും, ഡാളസിലെ KLSS കാരും ചിക്കാഗോ എഴുത്തുകൂട്ടം ഒക്കെ നാട്ടിൽ നിന്നു എഴുത്തുകാരൻമാരെയും മറ്റും സുമിൽ കൊണ്ടു വന്നു ബോറടിപ്പിച്ചു അമേരിക്കൻ എഴുത്തുകാരെ വെറും ശ്രോതാക്കളും നോക്കുകുത്തികളും ആക്കുന്ന പരിപാടികളാണ് അവതരിപ്പിക്കാറ്. എന്നാൽ റൈറ്റർ ഫോറവും മലയാളം സൊസൈറ്റി ഒക്കെ ഇവിടത്തെ അമേരിക്കൻ മലയാളിക്ക് അവസരം കൊടുക്കുന്നത് അഭിനന്ദനാർഹമാണ്. നിങ്ങടെ ചില മീറ്റിങ്ങുകൾ വീഡിയോ ഞാൻ കാണാറുണ്ട്. അതിൽ പലരും ഉറക്കം തൂങ്ങുന്നു. വിഷയം വിട്ട് ഓണത്തിനിടയിൽ പൂട്ടുകച്ചവടം മാതിരി സംസാരിക്കുന്നു. പ്രിയ എഴുത്ത് സാറന്മാരെ രുചിക്കാത്ത വല്ലതും ഈ കമൻറ്ൽ ഉണ്ടെങ്കിൽ ഉതുപ്പാൻ ചേട്ടനോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. നല്ല ആധുനിക വളമിട്ട് നമ്മുടെ ഭാഷയെയും സാഹിത്യത്തെയും അങ്ങ് വളർത്തുക പല സാഹിത്യ പരിപാടികളും ഫേസ്ബുക്കിൽ ലൈവ് ആയി കാണാറുണ്ട് കേട്ടോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക