Image

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

സുധാ കർത്താ Published on 17 July, 2021
 കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം
 ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ജൂലൈ 31ന് ന്യൂയോർക്കിൽ നടക്കുന്ന ഏകദിന കൺവൻഷനിൽ വച്ച്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ആരോഗ്യ പരിപാലകർ, പ്രഥമശുശ്രൂഷകർ, നിയമപാലകർ തുടങ്ങിയവർക്ക് ആദരവ് സംഘടിപ്പിക്കുന്നു.

 വൈകിട്ട് അഞ്ചിന് തുടങ്ങുന്ന ഫൊക്കാന കലാസന്ധ്യയിലായിരിക്കും ഈ പരിപാടി ഉൾപ്പെടുത്തുക. കലാസ്വാദനവും സംഗീത സാന്ദ്രവുമായി നിരവധി ജനകീയ പരിപാടികളാണ് വൈകിട്ട് 5ന് തുടങ്ങി രാത്രി 11ന് അവസാനിക്കുന്ന ഫൊക്കാന കലാസന്ധ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 ഈ നൂറ്റാണ്ടിൽ മനുഷ്യരാശിക്ക് നേരെ ഉയർന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ്  സൃഷ്ടിച്ചത്.സമാനതകളില്ലാത്ത ഭയാശങ്കകൾ മനുഷ്യമനസ്സിനെ മഥനം  ചെയ്ത ഒരു കാലഘട്ടമാണിത്. ഏവരുടേയും ജീവിതചര്യ സമ്പൂർണമായി ഇളക്കിമറിച്ചു. മനുഷ്യസമൂഹം പകച്ചുനിന്ന ഈ കാലഘട്ടത്തിൽ, സ്വയരക്ഷ പോലും ബലികഴിച്ച് സേവനത്തിൽ മുഴുകിയ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപരിപാലന പ്രവർത്തകർ, ആംബുലൻസ്, ഫയർഫോഴ്സ്, പൊലീസ് തുടങ്ങി നിരവധി സേവന മേഖലയിലെ പ്രവർത്തകരുടെ ത്യാഗ മനസ്ഥിതിക്ക് ഫൊക്കാന കൺവൻഷൻ വേളയിൽ അംഗീകാര പത്രങ്ങൾ വിതരണം ചെയ്യും.

 മൂന്ന് പതിറ്റാണ്ടിലേറെ സേവന ചരിത്രമുള്ള  ഫൊക്കാന  എന്നും പ്രവാസിമലയാളികൾക്കൊപ്പമാണ്. അടിയന്തരഘട്ടങ്ങളിൽ എല്ലാംതന്നെ ആശ്വാസമായി, മാർഗദർശകമായി  ഫൊക്കാന  നേതൃത്വം സമൂഹം നേതൃത്വത്തിലുണ്ടായിട്ടുണ്ട്.

 കോൺഗ്രസ് അംഗങ്ങൾ, ന്യൂയോർക് സെനറ്റ് അംഗങ്ങൾ, സിറ്റി കൗൺസിൽമാർ, ഇന്ത്യൻ എംബസി പ്രതിനിധികളടക്കം നിരവധി പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങുകൾ  ഫൊക്കാനയുടെ ഏകദിന കൺവൻഷന്റെ  തിളക്കം കൂട്ടും.

 ഈ അംഗീകാര ചടങ്ങിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ, മുഴുവൻ പേര്, പ്രവർത്തിക്കുന്ന ആതുരാലയം അഥവാ സംഘടന, ബന്ധപ്പെടുവാനുള്ള സെൽഫോൺ നമ്പർ, ഇമെയിൽ സഹിതം  fokanagroup@gmail.com ലേക്ക് അയയ്ക്കുവാൻ താല്പര്യപ്പെടുന്നു. 

കൂടുതൽ വിവരങ്ങൾക്ക്: സുധാ കർത്താ - 267-575-7333; വിനോദ് കെയാർകെ  -516-633-5208; സുജാ ജോസ്-973-632-1172; അലക്സ് തോമസ്-914-473-0143; രാജൻ പടവത്തിൽ-954-701-3200  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക