Image

വിയറ്റ്‌നാം കോളനിയുമായി താരതമ്യം ചെയ്യുമ്പോള്‍ മാലിക്കിലെ ആര്‍ട്ട് വര്‍ക്ക് പരമദയനീയം: സന്ദീപ് വാര്യര്‍

ആശ എസ്. പണിക്കര്‍ Published on 17 July, 2021
 വിയറ്റ്‌നാം കോളനിയുമായി താരതമ്യം ചെയ്യുമ്പോള്‍                         മാലിക്കിലെ ആര്‍ട്ട് വര്‍ക്ക് പരമദയനീയം: സന്ദീപ് വാര്യര്‍
മാലിക് സിനിമയെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ഉണ്ണിയാര്‍ച്ച ചന്തുവിനെ കൊല്ലാന്‍ മകനെ വിടുന്നതിന് സമാനമാണ് സിനിമയുടെ ക്‌ളൈമാക്‌സ് എന്നും സംഭാഷണങ്ങള്‍ പലതും വ്യക്തമല്ലെന്നും സന്ദീപ് വാര്യര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ട് ചെയ്ത വിയറ്റ്‌നാം കോളനിയുമായി താരതമ്യം ചെയ്യുമ്പോള്‍ മാലിക്കിലെ ആര്‍ട്ട് വര്‍ക്ക് പരമദയനീയമാണെന്നും സന്ദീപ് പറയുന്നു. 

സന്ദീപ്.ജി.വാര്യരുടെ വാക്കുകള്‍
സിനിമയുടെ മൊത്തത്തിലുള്ള പൊളിറ്റിക്കല്‍ കറക്ട്‌നസ്സിനെ കുറിച്ച് പിന്നീട് പറയാം. സിനിമയുടെ ഓവറോള്‍ മേക്കിങ്ങിനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ആദ്യത്തെ പന്ദ്രണ്ട് മിനിട്ട്, സിംഗിള്‍ ഷോട്ട്. എന്തിനായിരുന്നുവോ? സിംഗിള്‍ ഷോട്ട് സാഹസികതയ്ക്ക് പകരം മുറിച്ച് ഷോട്ടുകള്‍ എടുത്തിരുന്നെങ്കില്‍ കുറച്ചു കൂടി വൃത്തി കണ്ടേനെ. സംഭാഷണങ്ങളും പലതും വ്യക്തമല്ല.
 
സെറ്റാണെന്ന് കൃത്യമായി തോന്നിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ട് ചെയ്ത വിയറ്റ്‌നാം കോളനിയൊക്കം വച്ചു നോക്കുമ്പോള്‍ മാലിക്കിന്റെ ആര്‍ട്ട് വര്‍ക്ക് പരമദയനീയമാണ്. ജയിലിലെ സെല്ലിലൊക്കെ വരുന്നവനും പോകുന്നവനുമൊക്കെ യഥേഷ്ടം കയറിയിറങ്ങുകയാണ്. ഭയങ്കരമാന റിയലിസം.

റമദാ പള്ളിക്കാര്‍ മുങ്ങിക്കപ്പല്‍ വരെ ഉണ്ടാക്കാന്‍ കഴിവുള്ളത്ര ഇന്നൊവേറ്റീവാണ്. സൈന്യം കടലില്‍ ഓടിക്കുന്ന ബോട്ടൊക്കെ ഉണ്ടാക്കാന്‍ അറിയാവുന്നവരാണ്. പക്ഷേ തൊഴില്‍ കള്ളക്കടത്ത്. ഉണ്ണിയാര്‍ച്ച ചന്ചുവിനെ കൊല്ലാന്‍ മകനെ അയയ്ക്കുന്നതിനു സമാനമായ ക്‌ളൈമാക്‌സ്. ആകെപ്പാടെ പ്രതീക്ഷയ്‌ക്കൊത്ത് കണ്ടത് നായികയുടെ പ്രകടനമാണ്. ആദ്യ സിനിമ മുതല്‍ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതില്‍ നായിക നടി  വിജയിച്ചിരിക്കുന്നു. ഷേര്‍ണി പോലുള്ള കിടു പടങ്ങള്‍ കാണാതെ മാലിക് കണ്ട എന്നെ പറഞ്ഞാല്‍ മതി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക