Image

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

Published on 17 July, 2021
ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)
മൂക്കില്ലേൽ
മണമില്ല
മണമില്ലേൽ
പൂവില്ല
പൂവില്ലേൽ
കായില്ല
കായില്ലേൽ
കാശില്ല
വിലയില്ല
വലയില്ല

**

കാശില്ലേലും
വേണം കീശ
കീശയില്ലേലും
വേണം കുപ്പായം
കുപ്പായമില്ലേലും
വേണം   ദേഹം
ദേഹമില്ലേലും
വേണം   ദേഹി.

**

ദേഹം തോർത്തിയ തോർത്ത്
തെക്കൻ കാറ്റിൽ ഉണങ്ങുംമുമ്പ്
ഭിക്ഷാംദേഹിയ്ക്ക് മുക്തി കിട്ടും.
മൂക്കും പിടിച്ച് മുങ്ങേണ്ടത്
പക്ഷെ ബോധഗംഗയിൽ.

മനസ്സിന്റെ മാനസ
സരോവരത്തിനുമപ്പുറമതാ
ബോധഗംഗയുടെ
മായാന്ധകാരവർണ്ണച്ചിറ!

**

നിത്യതയുടെ
സൌഗന്ധികതരംഗങ്ങൾ
ഒരു നാൾ
ബോധഗംഗയ്ക്കും
ഭിക്ഷാംദേഹിക്കുമിടയിൽ
സ്ഫടികത്തിന്റെ
തൂക്കുപാലമുയർത്താതിരിക്കില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക