Image

പാദമുദ്ര (കവിത: മുയ്യം രാജന്‍)

Published on 17 July, 2021
പാദമുദ്ര (കവിത: മുയ്യം രാജന്‍)
ഭൂമി പാതാളങ്ങളെ
അളക്കാനാണ് പാദങ്ങള്‍...
കര്‍മപഥങ്ങളില്‍ നടന്നു തേഞ്ഞ്
ഉമ്മറപ്പടിക്കലെത്തുമ്പോള്‍
സ്വന്തം സ്വത്വമോര്‍ത്ത്
ഇടറിപ്പോകുന്ന പാദങ്ങള്‍...

മനസ്സിന്റെ ഇരുട്ടറയില്‍ തപ്പിത്തടഞ്ഞ്
കട്ടിളപ്പടിയില്‍ തട്ടി ചോരയൊലിപ്പിക്കാന്‍
വിധിക്കപ്പെട്ട കുരിശുവഴികളിലാണ്
പാദമുദ്രകള്‍ സമര്‍പ്പിക്കപ്പെടുന്നത്...

മുള്‍പ്പാതകളില്‍ ഓടിത്തളര്‍ന്നവര്‍ക്ക്
അര്‍ത്ഥശൂന്യമായ ഒരളവുകോല്‍
മാത്രമാണിനി ഈ പാദങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക