Image

അവധിക്കാല ഓണ്‍ലൈന്‍ ധ്യാനം ജൂലൈ 26,27, 28, 29 തീയതികളില്‍

Published on 16 July, 2021
അവധിക്കാല ഓണ്‍ലൈന്‍ ധ്യാനം ജൂലൈ 26,27, 28, 29 തീയതികളില്‍

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാര്‍ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി ഒരുക്കുന്ന അവധിക്കാല ഓണ്‍ലൈന്‍ ധ്യാനം ജൂലൈ 26,27, 28, 29 (തിങ്കള്‍ , ചൊവ്വ , ബുധന്‍ , വ്യാഴം) തീയതികളില്‍ നടക്കും.

www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.
സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിംഗ്ഡം , ടീന്‍സ് ഫോര്‍ കിംഗ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും . രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ 9 വയസുമുതല്‍ 12 വരെയുള്ള പ്രീ ടീന്‍സ് കുട്ടികള്‍ക്കും . വൈകിട്ട് 4 മുതല്‍ രാത്രി 7 വരെ 13 വയസുമുതലുള്ള ടീനേജുകാര്‍ക്കുമാണ് ധ്യാനം.

കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോന്‍ യുകെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തില്‍ ക്ഷണിച്ചു.

വിവരങ്ങള്‍ക്ക്: തോമസ് 07877508926.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക