Image

ഫ്രാന്‍സില്‍ കോവിഡ് ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കി; വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ നടപടി

Published on 16 July, 2021
 ഫ്രാന്‍സില്‍ കോവിഡ് ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കി; വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ നടപടി


പാരീസ്: ഫ്രാന്‍സില്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കിയത് തുടര്‍ന്ന് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ പിന്നാലെ ഫ്രാന്‍സില്‍ വാക്‌സിനേഷന്‍ സ്ലോട്ടിനായി വന്‍ തിരക്കാണ് അനുഭവപ്പെടുത്തത്.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന ഹെല്‍ത്ത് പാസ് കൈവശം ഇല്ലാത്തവര്‍ക്ക് പിഴ ചുമത്തുുമെന്നാണ് രാജ്യത്തെ പുതിയ നിയമം. സെപ്റ്റംബര്‍ 15ന് മുന്‍പ് വാക്‌സിന്‍ സ്വീകരിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയും നടപടിയുണ്ടാകുമെന്നും മാക്രോണ്‍ പറഞ്ഞു. പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് ശേഷം വാക്‌സിന്‍ സ്വീകരിക്കാനുള്ള അപ്പോയ്ന്റ്‌മെന്റ് സ്വീകരിക്കാന്‍ ശ്രമിച്ചവരുടെ എണ്ണം റെക്കോഡ് വേഗത്തിലാണ് ഉയര്‍ന്നതെന്ന് സ്ലാട്ട് ബുക്ക് ചെയ്യാനുള്ള വെബ്‌സൈറ്റായ ഡോക്ടോലിബി ഓണ്‍ലൈണ്‍ മേധാവി വെളിപ്പെടുത്തി. ഒരു മില്യന്‍ ആളുകളാണ് വാക്‌സിന്‍ ലഭിക്കുന്നതിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനില്‍ ശ്രമം നടത്തിയത്.


റസ്റ്ററന്റുകള്‍, സിനാമാശാലകള്‍ തുടങ്ങി രാജ്യത്തെ വലിയ ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലായിടങ്ങളിലും ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനോ ശന്പളമില്ലാതെ സസ്‌പെന്‍ഷന്‍ നേരിടുന്നതിനോ ഫ്രാന്‍സ് സെപ്റ്റംബര്‍ 15 വരെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക