Image

ബിഗ്‌ ബോസ് ഫെ‌യിം സൂര്യയുടെ കഥയില്‍ തമിഴ് സിനിമയൊരുങ്ങുന്നു, പോസ്റ്റര്‍ പുറത്ത്

Published on 16 July, 2021
ബിഗ്‌ ബോസ് ഫെ‌യിം സൂര്യയുടെ കഥയില്‍ തമിഴ് സിനിമയൊരുങ്ങുന്നു, പോസ്റ്റര്‍ പുറത്ത്
ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സൂര്യ ജെ മേനോന്റെ കഥ സിനിമയാകുന്നു. തമിഴിലിലാണ് സൂര്യ ജെ മേനോന്റെ കഥ സിനിമയാകുന്നത്.
ജെസ്‍പാല്‍ ഷണ്‍മുഖം തമിഴില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സൂര്യ ജെ മേനോന്‍ ഒരു പ്രധാനകഥാപാത്രമായി അഭിനയിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നറുമു‌ഗൈ എന്നാണ് ചിത്രത്തിന്റെ പേര്. സൂര്യ ജെ മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

അങ്ങനെ ഒരു സ്വപ്‍നം കൂടി ഈശ്വരന്‍ യാഥാര്‍ഥ്യമാക്കുന്നുവെന്നാണ് സൂര്യ എഴുതിയിരിക്കുന്നത്. ബിഗ് ബോസിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ സൂര്യ മേനോന്‍ കേരളത്തിലെ ആദ്യ വനിതാ ഡി‌ജെകളില്‍ ഒരാളാണ്. അവതാരകയെന്ന നിലയിലും സൂര്യ ജെ മേനോന്‍ ശ്രദ്ധേ‌യയാണ്. സിനിമയ്ക്കായി എല്ലാവരുടെയും പ്രാര്‍‌ത്ഥനയും കൂടെ വേണമെന്നും സൂര്യ ജെ മേനോന്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക