EMALAYALEE SPECIAL

രാമായണം - 1 : സീതാകാവ്യം (വാസുദേവ് പുളിക്കല്‍ )

വാസുദേവ് പുളിക്കല്‍

Published

on

ഒരു നിഷാദന്‍ ഒരിക്കല്‍ അഹാരം തേടി കാട്ടിലലയുമ്പോള്‍ രണ്ടു ക്രൗഞ്ചങ്ങള്‍ പ്രേമലീലയില്‍ മതിമറന്ന് പറന്നു കളിക്കുന്നുണ്ടായിരുന്നു. അതിലൊന്നിനെ നിഷാദന്‍ അമ്പെയ്തു വീഴ്ത്തി. തന്റെ ഇണക്കുണ്ടായ അത്യാഹിതത്തില്‍ മനം നൊന്ത് മറ്റേ ക്രൗഞ്ചം അതിനെ വട്ടമിട്ട് പറന്നു കരഞ്ഞു. അവിടെത്തന്നെ ധ്യാനലീനനായിരുന്ന വാല്മികി മഹര്‍ഷി കണ്ണുതുറന്നു നോക്കിയപ്പാള്‍ കാര്യം മനസ്സിലായി. അദ്ദേഹത്തിന്റെ ഹൃദയം താപംകൊണ്ട് വിവശമായി. നിഷാദന്‍ ക്രൗഞ്ചങ്ങളോടു കാണിച്ച അക്രമത്തെ അപലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, 'ഹേ നിഷാദ, ക്രൗഞ്ചമിഥുനത്തില്‍ നിന്ന് കാമത്താല്‍ മതിമയങ്ങിയ ഒന്നിനെ നീ കൊന്നുവല്ലോ. അതിനാല്‍ നീ ശാശ്വതമായ ലോകത്തെ പൂകുകയില്ല.

'മാ നിഷാദ പ്രതിഷ്ഠാം ത്വ മഗമ ശാശ്വതീ സമാഃ
യത് ക്രൗഞ്ചമിഥുനാ ഭേദക മവധിഃ കാമമോഹിതം.'

വാല്മീകിയുടെ ഈ ശ്ലോകത്തില്‍ രാമായണത്തിന്റെ നാന്ദി മാത്രമല്ല ഉള്ളത്, മനുഷ്യജീവിതത്തിന്റെ കഥയെകൂടി ഇതില്‍ അനുഗാനം ചെയ്തിരിക്കുന്നു. 

നിഷാദന്‍ മഹര്‍ഷിയുടെ ശാപം കേട്ട് അമ്പരന്നു. നിഷാദന്റെ കാഴ്ചപ്പാടില്‍ അയാള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വിശക്കുന്ന വയറിന് ആഹാരം തേടിയാണ് നിഷാദന്‍ ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്നിനെ അമ്പെയ്തത്. മഹര്‍ഷിക്ക് അതറിയേണ്ടതില്ല. കവിത ആസ്വദിക്കുന്ന ഒരാള്‍ കവിതയുടെ പാശ്ചാത്തലത്തെപ്പറ്റി ചിന്തിക്കാറില്ലല്ലോ. വിശപ്പിന്റെ വിളി ഏറ്റവും അടിസ്ഥാനപരമായ ഒരു ആവശ്യമാണ്. തന്റെ ആവശ്യത്തിന്റെ നിറവേറ്റലില്‍ നിഷാദന്‍ അനൗചിത്യം കാണുന്നില്ല. കരുണയറ്റ ഹിംസയാണ് നിഷാദന്റെ ബുദ്ധിക്ക് ആര്‍ജ്ജവം നല്കുന്നതെങ്കില്‍ കാരുണ്യംകൊണ്ട് നിറഞ്ഞ ഹൃദയമാണ് വാല്മീകിയില്‍ കവിത പൂവണിയാന്‍ ഇടയാക്കിയത്്. സ്‌നേഹഗായകനാണ് വാല്മീകി. ക്രമേണ, നിഷാദനും ക്രൗഞ്ചവും വാല്മീകി തന്നെയും ലൗകിക സത്യങ്ങള്‍ അല്ലാതയിത്തീരുന്നു. എന്നാല്‍, വൈദേഹിയായ സീത അനേകകോടി ജനഹൃദയങ്ങളില്‍ ഒരു നിത്യസത്യമായി ജീവിക്കുന്നു. നിഷാദന്‍  മിഥുനങ്ങളില്‍ ഒന്നിനു മരണവും മറ്റേതിന് വിരഹദുഃവും ഒന്നിച്ചു കൊടുക്കൂന്നു. അതിനേക്കാള്‍ ക്രൂരതരമായ ഒരു കഥയാണ് വാല്മീകിക്ക് എഴുതേണ്ടി വന്നത്. രാമന്റെ നേര്‍ക്ക് ഒരു പ്രജ അയച്ച അപവാദശരമേറ്റ് രാമന്റെ ഭര്‍ത്തൃസ്ഥാനം നിഹനിക്കപ്പെടുന്നു. സീത പരിത്യജിക്കപ്പെടുന്നു. സീതയും രാമനും ഒരുപോലെ വിരഹദുഃം അനുഭവിക്കുന്നു. നിഷാദന്‍ ക്രൗഞ്ചത്തെ വീഴ്ത്തിയതിനുടുത്തു തന്നെയാണ് 'ഷി ഇരുന്നിരുന്നതെങ്കിലും നിഷാദന്റെ കര്‍മ്മത്തെ തടയാന്‍ 'ഷിക്ക് കഴിഞ്ഞില്ല. അതിനെ അപലപിക്കാനേ കഴിഞ്ഞുള്ളു. ഇങ്ങനെ ഒരു അനിവാര്യത സകല ജീവികളുടേയും ജീവിതപഥത്തെ പൊടുന്നനെ ബാധിച്ച് അതിന്റെ ഒഴുക്കിന്റെ ഗതിയെ നൊടിയിടയില്‍ മാറ്റുന്ന ഒരു യാദൃച്'ികതയുണ്ട്. അതാണ് ദൈവം. അതാണ് വിധി. പലവിധത്തിലാണ് വിധി വന്നു ചേരുന്നത്. സീതയെപ്പോലെ തന്നെ അപമാനിതയും പരിത്യക്തയുമായവളാണ് ശകുന്തള. ഒരു തുഷാരബിന്ദുവിനേക്കാള്‍ നിര്‍മ്മലവും പനിനീര്‍ദളത്തേക്കാള്‍ മൃദുലവുമായ ശകുന്തളയുടെ ജീവിതത്തിലേക്ക് വിധി കടന്നു വന്നത് ദുര്‍വാസാവിന്റെ ശാപമായിട്ടാണ്. ഒരേ സമയത്തുതന്നെ ഭാഗ്യവും നിര്‍ഭാഗ്യവും മുത്തോടുമും നോക്കി നില്ക്കുന്നു. ഭാഗ്യവും നിര്‍ഭാഗ്യവും, ഈശ്വരേച്'യും വിധിയും ജീവിതത്തെ വൈരുദ്ധ്യാധിഷ്ടിതമാക്കുന്നു. 
    
പിതൃക്കളെ പൂജിക്കുന്ന കറുത്ത ഇന്‍ഡ്യാക്കാരനും ദേവഗണങ്ങളെ പൂജിക്കുന്ന വളുത്ത ആര്യനും ശത്രുമിത്രഭാവങ്ങളുടെ കയ്പും മധുരവും അനുഭവിച്ച ഇന്‍ഡ്യക്ക് ഒരു പുതിയ ചരിത്രവും പുതിയ സംസ്‌കാരവും ഉണ്ടാകുന്ന കാലത്ത് രചിക്കപ്പെട്ടതാണ് രാമായണം. രാമായണത്തില്‍ നിന്ന് സീതയുടെ ഭാഗം വേര്‍തിരിച്ചെടുത്താല്‍ അതു കദനഭാരം തുളുമ്പി നില്‍ക്കുന്ന സീതാകാവ്യമായി. ഭാരതീയന്റെ എല്ലാ ചിന്താഗതികള്‍ക്കും വികാരപരതക്കും ഉന്നതമായ ആദര്‍ശപരതക്കും ഊഷ്മാവും ചൈതന്യവും നല്‍കുന്ന രാമായണത്തിലെ കഥ മാത്രമല്ല സീതാകാവ്യം. വാല്‍മികിയില്‍, കാളിദാസനില്‍, ഭവഭൂതിയില്‍, തുളസിദാസനില്‍, കുമാരനാശാനില്‍ അങ്ങനെ ഓരോ കാലഘട്ടത്തിലേയും സ്ര്തീത്വത്ത്വത്തിന്റെ പ്രതിബിംബമെന്ന പോലെ ഒട്ടേറെ മഹാകവികളുടെ ഹൃദയങ്ങളില്‍ നൂറ്റാണ്ടുകളായി വളര്‍ന്നുകൊണ്ടിരിക്കുന്ന സ്ര്തീയുടെ ഒരു പരിണാമ ചിത്രം കൂടിയാ ണ്. സദാ സനാതനമായ സത്യത്തിന്റെ ഉണ്മ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ചാഞ്ചല്യമില്ലാതെ ജീവിക്കുന്നവളാണ് സീത. മൈഥിലിയാണ് സീത. സ്ര്തീയോനിയില്‍ കിടന്ന് അതിലെ അന്ധകാരവും ശ്വാസം മുട്ടലും ഒന്നും അറിയാത്തവളാണ് സീത. സീതോല്പത്തിയെപ്പറ്റി ജനകന്‍ പറയുന്നു: 'യാഗദേശം വിശുദ്ധ്ര്യര്‍ത്ഥമായുഴുതപ്പോളേകദാ സീതാമദ്ധ്യേ കാണായി കന്യാരത്‌നം. ജാതയായൊരു ദിവ്യകന്യകതനിക്കു ഞാന്‍ സീതയെന്നൊരു നാമം വിളിച്ചേനതുമൂലം.' രാമലക്ഷ്മണന്മാരോടൊപ്പം കാട്ടില്‍ പോയ ലക്ഷ്മിഭഗവതിയായ സീതയെയല്ല രാവണന്‍ കട്ടുകൊണ്ടുപോയത്, മായാസീതയെയാണെന്ന് എഴുത്തച്'ന്റെ അദ്ധ്യാത്മരാമായണത്തില്‍ പറയുന്നു. രാവണശ്പര്‍ശം യഥാര്‍ത്ഥ സീതയിലല്ല എന്നു വരുത്തുവാനായിരിക്കാം എഴുത്തച്'ന്‍ മായാസീതയെ അവതരിപ്പിച്ചത്. രാവണന്‍ എന്ന രാക്ഷസപുരുഷന്‍ ദിവ്യയായ ഒരു സ്ര്തീരത്‌നത്തെ വിരല്‍ത്തുമ്പു കൊണ്ടു പോലും  തൊടുന്നത് എഴുത്തച്'ന് സഹിക്കാനാവില്ല. അതുകൊണ്ട് സീതയെ കാണാമറയത്ത് കൊണ്ടുപോയി വയ്ക്കണമായിരുന്നു. തുളസിദാസനും അവതരിപ്പിക്കുന്നത് മായാസീതയെയാണ്. എഴുത്തചഛ്'നും തുളസിദാസനും യഥാര്‍ത്ഥ സീതയെ രാവണന്‍ അപഹരിച്ചതായി പറയുന്നില്ല. സീതാപഹരണത്തിന്റെ പേരില്‍ രാവണനെ ശിക്ഷിച്ചതായി എഴുത്തച്ഛ'ന്റെ അദ്ധ്യാത്മരാമായണത്തില്‍ വിസ്തരിക്കുന്നു. ആ ശിക്ഷ എന്തിനെന്ന് മറ്റൊരു ചോദ്യം. രാവണനു ആര്യന്മാരെപ്പോലെ ദാര്‍ഷ്ട്യത ഇല്ലായിരുന്നു. സീത രാവണന്റെ കൊട്ടാരത്തില്‍ സുരക്ഷിതയായിരുന്നു. അതുകൊണ്ടാണല്ലോ അഗ്നിയില്‍ പ്രവേശിച്ച് തന്റെ പരിശുദ്ധി തെളിയിക്കാന്‍ സീതക്കു സാധിച്ചത്.

പതിനാലുവര്‍ഷത്തേക്ക് താന്‍ വനവാസത്തിനു പോകുന്നു എന്നും നീ കൊട്ടാരത്തില്‍ സുമായി കഴിയണം എന്നും രാമന്‍ പറയുമ്പോള്‍ സീതയുടെ നിലപാട്, 'മുന്നില്‍ നടപ്പേന്‍ വനത്തിനു ഞാന്‍ മമ പിന്നാലെ വേണമെഴുന്നള്ളുവാന്‍ ഭവാന്‍ എന്നെപ്പിരിഞ്ഞു പോകുന്നതുചിതമല്ലൊന്നുകൊണ്ടും ഭവാനെന്നു ധരിക്കണം.' എന്നാണ്. ദശരഥന്റെ ഭാര്യയായ കൈകേയിയുടെ സ്വാര്‍ത്ഥതക്ക് ധര്‍മ്മത്തിന്റെ പരിവേഷം നല്‍കാന്‍ കഴിയുന്നെങ്കില്‍, സീതയെ അഗ്നിസാക്ഷിയായി നടത്തിയ സ്വയംവരത്താല്‍ പ്രതിജ്ഞബദ്ധനായിത്തിര്‍ന്ന രാമനോട്, സീതക്കും കാട്ടില്‍ പോകാന്‍ പാടില്ല എന്നു ശഠിക്കാമായിരുന്നു. എന്നാല്‍ അതല്ല സീത ചെയ്തത്.  പ്രാഗ്‌വൈദികകാലം മുതലുള്ള 'ജുവായ ഭാരതീയ സംസ്‌കാരത്തിന്റെ ഏറ്റവും പൂജാര്‍ഹമായ ഒരു മനോഭാവമാണ് സീത കാണിക്കുന്നത്. അതു തികച്ചും ത്യാഗസുന്ദരമാണ്. വനയാത്രക്കൊരുങ്ങി നിന്ന സമയത്ത് കൈകേകി സീതക്ക് വല്ക്കലം കൊടുത്തപ്പോള്‍, അതുടുക്കുവാന്‍ ഭര്‍ത്താവിന്റെ സമ്മതത്തിനായ് കാത്തിരിക്കുന്നതുപോലെ ലക്ഷ്മീഭഗവതിയാകിയ ജാനകി 'വല്ക്കലം കയ്യില്‍പ്പിടിച്ചാകുലാല്‍ പക്ഷമെന്തുള്ളിലെന്നുള്ളതറിവാനായ് തല്‍ക്ഷണേ ലജ്ജയാ ഭര്‍ത്തൃമുാബുജം ഗൂഢമായ് നോക്കിനാളെങ്ങനെ ഞാനിതു ഗാഢമുടുക്കുമെന്നുള്ള ചിന്തയാ'. തന്റെ മേല്‍ ഭര്‍ത്താവിനുള്ള അധികാരത്തെയും അവകാശത്തെയും പറ്റി സീത ബോധവതിയാണ്. സീതയുടെ ഭര്‍ത്തൃസ്‌നേഹാദരവുകള്‍ പ്രകടമാകുന്ന രംഗം.


ഭര്‍ത്താവിനെ വിമര്‍ശനബുദ്ധിയോടെ കാണാന്‍ സീതക്ക് കഴിയുകയില്ല. ധര്‍മ്മത്തിന്റെ മുംമൂടിയണിഞ്ഞ ഒരു കുടിലതയും സീതയുടെ  ചിന്താധാരയില്‍ നമുക്ക് കാണാന്‍ കഴിയുന്നതല്ല. ഭാരതീയ സാഹിത്യത്തിലാകട്ടെ ആദിരൂപരചനകളിലാകട്ടെ സീതയെ അതിശയിക്കുന്ന ഒരു സ്ര്തീവിവക്ഷയില്ല തന്നെ. ഭാര്യ ജീവിക്കേണ്ടത് ഭര്‍ത്താവിന്റെ കൂടെയാണെന്ന ഔചിത്യബോധം സീതക്കുണ്ട്. 'മുന്നില്‍ നടപ്പേന്‍ വനത്തിനു ഞാന്‍ മമ പിന്നാലെ വേണമെഴുന്നള്ളുവാന്‍ ഭവാന്‍' എന്നു സീത പറയുന്നത് മറ്റൊന്നുകൊണ്ടുമല്ല  എന്ന് 'പാദശുശ്രൂഷാവൃതം മുടക്കായ്കമേ, മൂലഫലജലാഹാരങ്ങള്‍ വല്ലഭോച്ഛിഷ്ടമെനിക്കമൃതോപമം, ഭര്‍ത്താവു തന്നോടു കൂടെ നടക്കുമ്പോളെത്രയും കൂര്‍ത്തുമൂര്‍ത്തുള്ള കല്ലും മുള്ളും പുഷ്പാസ്തരണ തുല്യങ്ങളെനിക്കതും' എന്ന സീതയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. സ്‌നേഹത്തിന്റേയും ഭര്‍ത്തൃഭക്തിയുടേയും ചാരിത്ര്യശുദ്ധിയുടേയും നിര്‍മ്മല സ്വഭാവത്തിന്റേയും മൂര്‍ത്തീഭാവമായി നില്ക്കുന്ന  സീതയെ ഭാരതീയസ്ര്തീകള്‍ അനുകരിക്കാന്‍ തയ്യാറാകുന്നു. അതുകൊണ്ട് ഭര്‍ത്താക്കന്മാര്‍ ദൈവത്തെപ്പോലെ ആരാധിക്കപ്പെടുന്നു, ഭാരതീയസ്ര്തീകളുടെ ഭാവശുദ്ധി അനുഭവിച്ചറിയുന്നു. എന്നാല്‍ ഭാര്യമാര്‍ അവഗണിക്കപ്പെടുന്നില്ലേ? സ്ര്തീ ദേവതയാണെന്നു പറയുമെങ്കിലും ഭാര്യമാര്‍ ദേവതമാരെപ്പോലെ ആരാധിക്കപ്പെടുന്നുണ്ടോ? സീത നല്ല ഉദാഹരണമായി നമ്മുടെ മുന്നില്‍ നില്ക്കുന്നു. ഒരു പുരുഷന് എങ്ങനെ സ്തീയെ ഒപ്പമെന്നു കാണാന്‍ കഴിയും? അവര്‍ സ്ര്തീകളെ സുന്ദരികള്‍ എന്നു വാഴ്ത്തും. എന്നാലും അബലയെന്നു കരുതും. ആശ്രിതയെപ്പോലെ ഒതുക്കിനിര്‍ത്തും. ശാരീകമായ ചെറിയ വ്യത്യാസങ്ങളെച്ചൊല്ലി എത്ര കടുത്ത കോട്ടയാണ് പുരുഷന്‍ സ്തീയെ അടക്കി ഭരിക്കുന്നതിന് ഉണ്ടാക്കിയിരിക്കുന്നത്. ആ കോട്ടക്കുള്ളില്‍ എല്ലാം സഹിച്ച് അടങ്ങി ഒതുങ്ങി ജീവിക്കുന്നതുകൊണ്ടാണ് ഭാരതീയ ദാമ്പത്യജീവിതം പാശ്്ചത്യര്‍ക്ക് അസൂയ ജനിപ്പിക്കും വിധം വിജയകരമാകുന്നത്, അല്ലാതെ ഭാര്യാഭര്‍ത്തക്കന്മാര്‍ തമ്മിലുള്ള പാരസ്പര്യം കൊണ്ടല്ല. 

കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീതയിലെ' സീതയുടെ മനോഭാവം വ്യത്യസ്തമാണ്. കുമാരനാശാന്‍ ചിന്താവിഷ്ടയായ സീതയില്‍ കാണിച്ചുതരുന്ന സീതക്ക് വല്‍മീകി-കാളിദാസന്മാര്‍ കാണിച്ചു തന്നിരിക്കുന്ന സീതയെപ്പോലെ പാതിവൃത്യ ധര്‍മ്മത്തിന്റെ പരമകാഷ്ഠയിലുള്ള നിഷ്ടകൊണ്ടും മറ്റും ഭര്‍ത്താവിന്റെ അപരാധത്തെ ആക്ഷേപിക്കാതിരിക്കത്തക്കവിധം അലൗകികമായ സഹനശക്തിയോ മറ്റോ ഇല്ല. ഏറ്റവും മാനവതിയായ ഒരു നായികയും മാനാധിക്യം നിമിത്തം തന്നെ ലോകത്തോട് നീരസം തോന്നി വിരഹിണിയുമായിട്ടുള്ള മാതിരിയാണ് പ്രധാനമായും അക്കാലത്ത് സീതയുടെ മനോവൃത്തി വ്യാപരിച്ചിരുന്നതെന്ന സംഗതിയാണ് ആശാന്‍ സാമാന്യമായി നമുക്ക് അനുഭവപ്പെടുത്തിത്തരുന്നത്. മനുഷ്യത്വത്തിന്റേയും സ്ര്തീത്വത്തിന്റെയും സൂക്ഷ്മഭാവങ്ങള്‍ കൂടി ഇതില്‍ അനാവരണം ചെയ്യപ്പടുന്നു. ഉപേക്ഷിക്കപ്പെട്ട സീത ലക്ഷ്മണനോടു പറഞ്ഞു, 'നീ ഞാന്‍ പറഞ്ഞതായിട്ട് ആ രാജാവിനോട് പറയണം, കണ്‍ മുമ്പില്‍ വച്ച് അഗ്നിയില്‍ വിശുദ്ധയായിട്ടും എന്നെ ആളുകളുടെ പറച്ചില്‍ കേട്ടിട്ട് കൈവെടിഞ്ഞുവല്ലോ. അത് അങ്ങയുടെ പഠിപ്പിനു ചേര്‍ന്നതോ, അതോ വംശത്തിനു ചേര്‍ന്നതോ?' ഇതുപോലെ സൗമ്യമായ ഭാഷയിലല്ല ആശാന്റെ സീത സംസാരിക്കുന്നത്. സീത ഏകപക്ഷീയമായി കൊട്ടാരത്തിലേക്ക് തിരിച്ചു ചെല്ലണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച രാമനോട് ഒരു ദാക്ഷണ്ണ്യവുമില്ലാതെ തന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആശാന്റെ സീത ചോദിച്ചു, 'വീണ്ടുമെത്തി ഞാന്‍ തിരുമുമ്പില്‍ തെളിവേകി ദേവിയായ് മരുവീടണമെന്ന് മന്നവന്‍ കരുതുന്നോ? ശരി, പാവയോയിള്‍!'. സ്വന്തം അഭിമാനം ബലിയര്‍പ്പിക്കാന്‍ ആശാന്റെ സീത തയ്യാറല്ല. സ്തുീകള്‍ക്കുവേണ്ടി അവകാശവാദം ഉന്നയിക്കുന്ന ഒരു വിപ്ലവ നായികയായി ആശാന്റെ സീത നിലകൊള്ളൂന്നു.

ഒരു പ്രജ രാവണന്റെ കൊട്ടാരത്തില്‍ കഴിഞ്ഞ സീതയുടെ ചാരിത്ര്യശുദ്ധി സംശയിച്ചപ്പോള്‍ അതിനു പരിഹാരമായി രാജധര്‍മ്മത്തിന്റെ പേരില്‍ സീത ശിക്ഷിക്കപ്പട്ടു. താനും ഒരു പ്രജയാണ്, തനിക്കും നീതി ലഭിക്കണം എന്നു സീത വിചാരിക്കുന്നുണ്ടെങ്കിലും, സീതക്ക് രാജനീതി ലഭിച്ചില്ല. രാജാവിന്റെ തീരുമാനം സീതയെ തകര്‍ത്തു കളഞ്ഞു. രാമന്‍ പശ്ചാത്തപിക്കുന്നുണ്ടെന്ന അറിവും സീതയുടെ ആത്മാവിനെ നോവിക്കുന്നുണ്ട്. രാമന്‍ തന്നെ ഉപേക്ഷിച്ചെങ്കിലും അനുകമ്പാര്‍ദ്രതയല്ലാതെ മറ്റൊരു വികാരം സീതക്കില്ല. ആര്‍ദ്രതയുടെ ദിവ്യമായ ചിറകു ലഭിക്കുമ്പോള്‍ സ്വര്‍ഗ്ഗീയമായ ഔന്നത്യത്തിലേക്ക് സീത സ്വയം പറന്നുയരുകയും രാമനെ അനുഗ്രഹിക്കുകയും ചെയ്യുന്നു. സീത ഭൂമീമാതാവിന്റെ മടിയില്‍ സാന്ത്വനം കാണുന്നു. ഭാരതീയ മനസ്സിന് നൂറ്റാണ്ടുകളായി അനുഭവിക്കേണ്ടി വന്ന ഏറ്റവും വലിയ ട്രാജഡി ആയി  സീതാതിരോധാനം കരുണാമയമായി അവതരിപ്പിച്ചിരിക്കുന്നു. 

ഇനി യാത്ര പറഞ്ഞിടട്ടെ ഹാ; ദിനസാമ്രാജ്യപതേ! 
ഭര്‍ത്താവുതന്നെയൊഴിഞ്ഞന്യപുരുഷന്മാരെ-
ചിത്തത്തില്‍ കാംക്ഷിച്ചേനില്ലേകദാ മാതാവേ ഞാന്‍
സത്യമിതെങ്കില്‍ മമ നല്കീടൊരനുഗ്രഹം
സത്യമാതാവേ! സകലധരാഭൂതേ! നാഥേ
തല്‍ക്ഷണേ സിംഹാസനഗതയായ് ഭൂമിപിളര്‍-
ന്നക്ഷീണാദാരം സീത തന്നെയുമെടുത്തുടന്‍
സസ്‌നേഹം ദിവ്യരൂപം കൈക്കൊണ്ടു ധരാദേവി
രത്‌നസിംഹാസനേവച്ചാശു കീഴ്‌പ്പോട്ടു പോയാള്‍.

ജീവിത താല്പര്യങ്ങളെല്ലാം ഒന്നൊന്നായി ഉപസംഹരിച്ച് സീത വിടവാങ്ങുന്നു. മനുഷ്യചരിത്രത്തില്‍ അവിസ്മരണീയമായ ഒട്ടേറെ ദുഃസംഭവങ്ങളുണ്ടായിട്ടുണ്ട്. അവയൊന്നും തന്നെ സീതാദുഃത്തോട് താരതമ്യപ്പെടുത്താനാവില്ല. വേദനയോടെയും നിറഞ്ഞ കണ്ണുകളോടേയുമല്ലാതെ സീതയുടെ ദുഃഖം കാവ്യം വായിക്കാന്‍ സാധാരണക്കാര്‍ക്ക് സാധിക്കുമെന്നു തോന്നുന്നില്ല
(തുടരും)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വിശ്വാസത്തിലെ അന്ധത: ചില വ്യക്തിഗത വിചാരങ്ങൾ (തമ്പി ആന്റണി)

മാതാപിതാക്കളെ ഒന്നു ശ്രദ്ധിക്കു, ഇവരുടെ നൊമ്പരങ്ങൾ (ഗിരിജ ഉദയൻ മുന്നൂർക്കോട്)

അബ്ബജാനും' 'ഖബറിസ്ഥാനും' തെരഞ്ഞെടുപ്പു രാഷ്ട്രീയ കുടിലതയും (ദല്‍ഹികത്ത് : പി.വി.തോമസ്)

ആഗോള സൈബർ യുദ്ധ ഭീഷണി (ജോസഫ് പൊന്നോലി)

പാലാ മെത്രാന്‍ പ്രസ്താവന പിന്‍വലിക്കണോ? (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്- 9)

സംഗീതമെ ജീവിതം (ലേഖനം: സാം നലമ്പളളില്‍)

ഏഴു തലമുറകളുടെ വികാരം (മോഹന്‍ ജോര്‍ജ്)

വാക്‌സിനും മതവും, ഏതാണ് ശരി? (ജോര്‍ജ് തുമ്പയില്‍)

ഗാര്‍ഡിയന്‍സ് ഓഫ് ദ ഡാര്‍ക്ക് സ്‌കൈ -(കുഞ്ഞൂസ്)

പ്രണവോപാസന (ലേഖനം: വാസുദേവ് പുളിക്കല്‍)

ശ്രീ നാരായണ ഗുരുവിന്റ്റെ മഹാ സമാധി ദിനത്തില്‍ നമുക്ക് ഗുരുവിനെ സ്മരിക്കാം (വെള്ളാശേരി ജോസഫ്)

തേനിൽ മുങ്ങട്ടെ വാക്കുകൾ (മൃദുമൊഴി -26: മൃദുല രാമചന്ദ്രൻ)

ഇരിക്കട്ടെ ഒരു സല്യൂട്ട്! (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 8)

ദൈവം കേൾക്കാൻ ഒരു ആത്മഗതം! (മാനസി)

എണ്‍പത്തൊന്നിന്റെ നിറവില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ലക്ഷ്മി കുറുപ്പ് (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

പാലാ ഒരു പ്രശ്നമാണ് ! (ഡോ. മാത്യു ജോയിസ്) 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

View More