Image

ദേശീയ പുരസ്​കാര ജേതാവായ സുരേഖ സിക്രി അന്തരിച്ചു

Published on 16 July, 2021
ദേശീയ പുരസ്​കാര ജേതാവായ സുരേഖ സിക്രി അന്തരിച്ചു
പ്രശസ്ത നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ വച്ചാണ് അന്ത്യം. രണ്ട് വര്‍ഷത്തോളമായി ശാരീരിക പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന സുരേഖ കുറച്ച്‌ കാലം പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മൂന്ന് ദേശിയ ചലച്ചിത്ര പുരസ്‌കാരം നേടിയ സുരേഖ നിരവധി നാടകങ്ങളിലും ടെലിവിഷന്‍ പരമ്ബരകളിലും അഭിനയിച്ചിട്ടുണ്ട്. 1978ല്‍ പുറത്തിറങ്ങിയ രാഷ്ട്രീയ നാടക സിനിമയായ കിസ്സ കുര്‍സി കായിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മൂന്നാമത്തെ സിനിമയായ തമസിലെ(1988) അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള ആദ്യ ദേശീയ അവാര്‍ഡ് നേടിയത്. പിന്നീട് മമ്മോ (1995), ബദായ് ഹോ (2018) എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനും അവാര്‍ഡ് നേടി. സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റവും തവണ സ്വന്തമാക്കിയ റെക്കോഡ് സുരേഖയുടേതാണ്.

സുമാ ജോസന്‍ സംവിധാനം ചെയ്ത 'ജന്മദിനം' എന്ന സിനിമയിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 2020 ല്‍ പുറത്തിറങ്ങിയ ഗോസ്റ്റ് സ്‌റ്റോറീസ് ആണ് അവസാന ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക