Image

ഒരു തെക്കന്‍ തല്ലു കേസ്‌ ഒരിടവേളയ്‌ക്ക്‌ ശേഷം പത്മപ്രിയ നായികയാകുന്നു

Published on 15 July, 2021
 ഒരു തെക്കന്‍ തല്ലു കേസ്‌ ഒരിടവേളയ്‌ക്ക്‌ ശേഷം പത്മപ്രിയ നായികയാകുന്നു

പ്രശസ്‌ത എവുത്തുകാരനും പത്ര പ്രവര്‍ത്തകനുമായ ജി.ആര്‍ ഇന്ദു ഗോപന്റെ `അമ്മിണിപ്പിള്ള വെട്ടു കേസ്‌' എന്ന ചെറുകഥ സിനിമയാകുന്നു. ഒരു തെക്കന്‍ തല്ലു കേസ്‌ എന്നു പേരിട്ടിരിക്കുന്ന സിനിമ നവാഗതനായ ശ്രീജിത്ത്‌. എന്‍ സംവിധാനം ചെയ്യുന്നു. രാജേഷ്‌ പിന്നാടന്‍ ആണ്‌ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്‌. ഒരിടവേളയ്‌ക്കു ശേഷം പത്മപ്രിയ നായികയാകുന്ന ചിത്രം കൂടിയാണിത്‌. ബിജു മേനോന്‍ നായകനാകുന്ന ഒരു തെക്കന്‍ തല്ലു കേസില്‍ നിമിഷ സജയനും റോഷന്‍ മാത്യുവും അഭിനയിക്കുന്നു.

മലയാളത്തിലെ ഏറ്റവും പ്രശസ്‌തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ്‌ മോങ്ക്‌സിന്റെ സാരഥിയാണ്‌ ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത്‌ എന്‍. മോഹന്‍ലാല്‍-പൃഥ്വിരാജ്‌ ചിത്രം `ബ്രോ ഡാഡി'യുടെ സഹ എഴുത്തുകാരന്‍ കൂടിയാണ്‌ ശ്രീജിത്ത്‌.

ഇ ഫോര്‍ എന്‍രര്‍ടെയ്‌ന്റമെന്റ്‌ ബാനറില്‍ മുകേഷ്‌ ആര്‍.മേത്ത, സി,വി സാരഥി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്‌ഠന്‍ നിര്‍വഹിക്കുന്നു. സംഗീതം ജസ്റ്റിന്‍ വര്‍ഗ്ഗീസ്‌. എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍ റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസര്‍ ഓപ്പണ്‍ ബുക്ക്‌ പ്രൊഡക്ഷന്‍സ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക