മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരബാദിലെ ഐടി പാര്‍ക്കില്‍ ആരംഭിച്ചു. പൃഥ്വിരാജ് , ആന്റിണി പെരുമ്പാവൂര്‍, കല്യണി പ്രിയദര്ശന്, സുപ്രിയ മേനോന്, അടക്കമുള്ളവരും ചിത്രീകരണ സ്ഥലത്തുണ്ട്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാകന്റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്.
ഇന്ന് രാവിലെ ഏഴരയ്ക്ക് ചിത്രീകരണം ആരംഭിച്ചു. ജൂലൈ 20ന് മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. നിലവില്‍ 52 ദിവസത്തെ ഷൂട്ടിങ്ങാണ് തെലുങ്കാനയില്‍ നടക്കുക. കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് .ഷൂട്ടിങ്ങ് തെലുങ്കാനയിലേക്ക് മാറ്റിയത്. അതേ സമയം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ടൈ്വല്ത്ത് മാന്‍ -സിനിമയുടെ ചിത്രീകരണവും തെലുങ്കാനയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടന്നും അമിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് ഏഴോളം മലയാള സിനിമകളുടെ ചിത്രീകരണം തെലുങ്കാനയിലേക്ക് മാറ്റിയിരുന്നു.
കനത്ത നഷ്ടം സഹിച്ചാണ് ഈ സിനിമകളുടെ ചിത്രീകരണം അന്യ സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ഇതു മാത്രമല്ല, സിനിമയുടെ അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികള്‍ക്കും ഇതു കാരണം തൊവില്‍ നഷ്ടമാകുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.