മകന് പിറന്ന സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് യുവ നായകന് ശിവകാര്ത്തികേയന്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട തന്റെ അച്ഛന്റെ ചിത്ത്രതിന് മുന്നില്‍ മകന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പാണ് നടന് പങ്കുവെച്ചിരിക്കുന്നത്.
18 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അച്ഛന്, എന്റെ മകനായി എന്റെ വിരലുകള്‍ പിടിച്ചിരിക്കുന്നു. വര്‍ഷങ്ങളായുള്ള എന്റെ വേദനകള്‍ ഇല്ലാതാക്കാന്‍ എന്റെ ഭാര്യ ആരതി ധാരാളം വേദന സഹിച്ചു. കണ്ണുനീരാല്‍ അവളോട് ഞാന്‍ നന്ദി പറയുന്നു എന്നാണ് താരത്തിന്റെ ട്വീറ്റ്.
2010 ലാണ് ശിവകാര്‍ത്തികേയനും ആരതിയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ആരാധന എന്ന മകള്‍ കൂടിയുണ്ട്.