Image

അറിവിന്റെ ഒരു കടല്‍, ഞാന്‍ അതില്‍ നിന്ന് ഒരു തുള്ളിയെങ്കിലും വായിക്കണം- വൈറലായി മമ്മൂട്ടിയുടെ പുതിയ ചിത്രം

Published on 14 July, 2021
അറിവിന്റെ ഒരു കടല്‍, ഞാന്‍ അതില്‍ നിന്ന് ഒരു തുള്ളിയെങ്കിലും വായിക്കണം- വൈറലായി മമ്മൂട്ടിയുടെ പുതിയ ചിത്രം

മലയാളികളുടെ പ്രിയ നടന്‍ മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. മമ്മൂട്ടി തന്നെ സ്വയം എടുത്ത ചിത്രമാണ് താരം പങ്കുവെച്ചത്. വീട്ടിലെ ബുക്ക് ഷെല്‍ഫിന് മുന്നില്‍ നിന്നുള്ളതാണ് ചിത്രം. 

അറിവിന്റെ ഒരു കടല്‍. ഞാന്‍ അതില്‍ നിന്ന് ഒരു തുള്ളിയെങ്കിലും വായിക്കണം എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചത്. ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി കഴിഞ്ഞു. 

അവസാനമായി പുറത്തെത്തിയ മമ്മൂട്ടി ചിത്രം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്‍ ആണ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക