Image

'ഉപ്പും മുളകും; താരകുടുംബം ഇനി ബിഗ് സ്‌ക്രീനില്‍

Published on 13 July, 2021
'ഉപ്പും മുളകും; താരകുടുംബം ഇനി ബിഗ് സ്‌ക്രീനില്‍


ലോകമെമ്പാടുമുള്ള മലയാളികളുടെ മനം കവര്‍ന്ന 'ഉപ്പും മുളകും' എന്ന സീരിയല്‍ താരങ്ങള്‍ ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കുന്നു.
നവാഗതനായ ജയന്‍ വി കുറുപ്പ് സംവിധാനം ഈ ചിത്രം, ബ്ലൂംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളിയും ബില്‍ഡറുമായ കൊല്ലങ്കോട് സ്വദേശി വേണുഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്നു. 


ഉപ്പും മുളക് സീരിയല്‍ , കപ്പേള ക്രിയേറ്റീവ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രശസ്തനായ സുരേഷ് ബാബു എന്ന കണ്ണന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. ബിജു സോപാനത്തിന്റേതാണ് കഥ. നൗഷാദ് ഷെറീഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രൊജക്ട് ഹെഡ്-റഷീദ് മസ്താന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ മാറുന്നതനുസരിച്ച് എറണാകുളം,പട്ടാമ്പി എന്നിവിടങ്ങളിലായി ചിത്രീകരണമാരംഭിക്കും.വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക