Image

ചതുര്‍മുഖം; മഞ്‌ജു വാര്യരുടെ ഡ്യൂപ്പില്ലാതെ സാഹസിക രംഗങ്ങള്‍; അണിയറ പ്രവര്‍ത്തകര്‍ മേക്കിങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു

Published on 13 July, 2021
ചതുര്‍മുഖം; മഞ്‌ജു വാര്യരുടെ ഡ്യൂപ്പില്ലാതെ സാഹസിക രംഗങ്ങള്‍; അണിയറ പ്രവര്‍ത്തകര്‍ മേക്കിങ്ങ്‌ വീഡിയോ റിലീസ്‌ ചെയ്‌തു


മഞ്‌ജു വാര്യര്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ മേക്കിങ്ങ്‌ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. അതിസാഹസികമായ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ മഞ്‌ജു വാര്യര്‍ തന്നെയാണ്‌ അഭിനയിച്ചിരിക്കുന്നത്‌. റോപ്‌ ശരീരത്തില്‍ കെട്ടി വീയുവിലൂടെ ഉയര്‍ന്നു പൊങ്ങുന്ന മഞ്‌ജുവിന വീഡിയോയില്‍ കാണാം.

ജൂലൈ 5നാണ്‌ ചിത്രം ഒടിടി പ്‌ളാറ്റ്‌ഫോമിലൂടെ റിലീസിനെത്തിയത്‌. രഞ്‌ജിത്‌ കമല ശങ്കര്‍, സലില്‍ വി, എന്നീ നവാഗതര്‍ സംവിധാനം ചെയ്‌ത ചതുര്‍മുഖത്തിന്റെ തിയേറ്ററ്‌ റിലീസ്‌ ഏപ്രില്‍ എട്ടിനായിരുന്നു. നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ചിത്രത്തിന്‌ ലഭിച്ചിരുന്നു. അമ്പത്‌ ശതമാനം മാത്രം സീറ്റുകള്‍ അനുവദിച്ചിരുന്ന സമയത്തു പോലും തിയേറ്ററുകളില്‍ ചതുര്‍മുഖം മികച്ച കളക്ഷന്‍ നേടിയിരുന്നു. കോവിഡ്‌ രൂക്ഷമാവുകയും സെക്കന്‍ഡ്‌ ഷോ നിര്‍ത്തലാക്കുകയും ചെയ്‌ത സാഹചര്യത്തില്‍ പ്രദര്‍ശന ശാലകളില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക