Image

ആമിര്‍ - കിരണ്‍ വിവാഹമോചനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി ഫാത്തിമ സന ഷെയ്ഖ്

Published on 13 July, 2021
ആമിര്‍ - കിരണ്‍ വിവാഹമോചനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി ഫാത്തിമ സന ഷെയ്ഖ്
ബോളിവുഡിലെ താരം ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും തങ്ങള്‍ വിവാഹ മോചിതരാകുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇരുവരും പിരിയാനുള്ള കാരണം അന്വേഷിക്കുകയാണ് ആരാധകര്‍.

 അടുത്തിടെ  പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ച ഇരുവരും വിവാഹമോചിതരാകുന്നുവെന്ന് സംയുക്തമായാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിക്കൊണ്ട് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഇവരുടെ വിവാഹ മോചനത്തിന് പിന്നാലെ ദംഗല്‍ സിനിമയിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖിന്‍റെ പേര് സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങില്‍ എത്തിയിരിക്കുകയാണ്.

ജീവിതത്തില്‍ പുതിയ വഴികളിലേക്ക് പോകാനുള്ള സമയമായെന്ന് പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും എന്താണ് പിരിയുന്നതെന്ന് വ്യക്തമായി ആമിര്‍ ഖാനും കിരണ്‍ റാവുവും വ്യക്തമാക്കിയിട്ടില്ല. തങ്ങള്‍ തുടര്‍ന്നും നല്ല സുഹൃത്തുക്കളായിരിക്കുമെന്നും ബിസിനസ് പങ്കാളികളായിരിക്കുമെന്നും മകന്‍ ആസാദിന്‍റെ കാര്യങ്ങള്‍ നോക്കുമെന്നും ഇരുവരും അറിയിച്ചിട്ടുമുണ്ട്.

എന്നാല്‍ ആമിര്‍ ഖാനും സനയും തമ്മില്‍ പ്രണയത്തിലാണെന്നും അതുകൊണ്ടാണ് കിരണ്‍ റാവുവുമായുള്ള ബന്ധം ആമിര്‍ വേര്‍പ്പെടുത്തിയതെന്നുമാണ് ഗോസിപ്പ്. ആമിര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ദംഗലിലൂടെയായിരുന്നു ഫാത്തിമയുടെ വരവ്. ഈ ചിത്രത്തില്‍ ആമിറിന്റെ മകളുടെ വേഷത്തിലായിരുന്നു ഫാത്തിമ അഭിനയിച്ചത്. പിന്നീട് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലും ഫാത്തിമ ആമിറിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

 നേരത്തെയും ആമിറും ഫാത്തിമയുമായി ഗോസിപ്പ് പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ഫാത്തിമ തന്നെ രംഗത്തെത്തിയിരുന്നു. പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ടോ എന്ന് നോക്കാതെയാണ് പലരും പല കാര്യങ്ങളും പ്രചരിപ്പിക്കുന്നതെന്നാണ് ഫാത്തിമ അന്ന് പറഞ്ഞത്. 

ഇപ്പോഴിതാ ഇവരുടെ വിവാഹമോചനത്തിന് പിന്നാലെ ആമിറും നടി സന ഫാത്തിമ ഷെയ്ഖുമായുള്ള പ്രണയമാണ് വിവാഹമോചനത്തിലേക്ക് വഴിവെച്ചതെന്നുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയിയല്‍ ആരാധകര്‍ക്കിടയില്‍ നടക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക