Image

`ബ്രോ ഡാഡി' ചിത്രീകരണത്തിനായി മോഹന്‍ലാലും പൃഥ്വിയും

Published on 13 July, 2021
 `ബ്രോ ഡാഡി' ചിത്രീകരണത്തിനായി മോഹന്‍ലാലും പൃഥ്വിയും

ലൂസിഫറിന്‌ ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ്‌ സംവിധാനം ചെയ്യുന്ന ചിത്രം `ബ്രോ ഡാഡി' ഉടന്‍ ചിത്രീകരണം ആരംഭിക്കും. സുപ്രിയ പൃഥ്വിരാജാണ്‌ ചിത്രം ഉടന്‍ തുടങ്ങുമെന്ന സൂചനകള്‍ നല്‍കിയത്‌. പുതിയചിത്രത്തിന്റെ ചര്‍ച്ചകളുമായി ഇരിക്കുന്ന മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ചിത്രം സുപ്രിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു. `ബ്രോ ഡാഡി' റോളിങ്ങ്‌ സൂണ്‍ എന്നായിരുന്നു സുപ്രിയ ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്‌.

ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റിണി പെരുമ്പാവൂരാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. മീന, മുരളീ ഗോപി, കനിഹ, സൗബിന്‍ താഹിര്‍, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്‌ എന്നിവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍. മുഴുനീള എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നു. ഹൈദരബാദ്‌, കൊച്ചി എന്നിവിടങ്ങളിലാകും പ്രധാന ലൊക്കേഷന്‍സ്‌.

ശ്രീജിത്ത്‌ എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ്‌ തിരക്കഥ. അഭിനന്ദന്‍ രാമാനുജമാണ്‌ ഛായാഗ്രഹണം. സംഗീതം ദീപക്‌ ദേവ്‌. എഡിറ്റിങ്ങ്‌ അഖിലേഷ്‌ മോഹന്‍. കലാ സംവിധാനം ഗോകുല്‍ദാസ്‌. ഓഡിയോഗ്രഫി രാജാകൃഷ്‌ണന്‍ എം.ആര്‍. ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്‌ക്കല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക