Image

ഹരിദ്വാര്‍ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര (ശങ്കരനാരായണന്‍ ശംഭു)

Published on 13 July, 2021
ഹരിദ്വാര്‍ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര (ശങ്കരനാരായണന്‍ ശംഭു)
ഭോലേനാഥ് സേവാശ്രമത്തിനടുത്ത്തിരക്കി ല്ലാത്ത കടവില്‍ ഇറങ്ങി ഗംഗാ നദിയില്‍ വെള്ളത്തിന് കുറച്ചു തെളിമ വന്നിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മലയില്‍ പെയ്ത മഴ കാരണം കലങ്ങിയിരുന്നുവല്ലോ.
"ഹരിദ്വാരെ കുശാവര്‍ത്തെ
ബില്വലെ നീല പര്‍വ്വതെ
സ്‌നാത്വാ കനഖലെ തീര്‍ത്ഥ
പുനര്‍ജന്മ ന വിദ്യതെ"
   
ഹരിദ്വാര്‍ ഘാട്ടുകളില്‍ ഹര്‍കി പൗരി എന്ന ഹരിപാദം അവിടെയോ കുശാവര്‍ ത്ത ഘാട്ടിലോ ബില്വല തീര്‍ത്ഥമെന്ന മ ന്‍സാ ദേവി ക്ഷേത്ര കടവിലോ നീലപര്‍ വ്വതത്തിലെ ചണ്ഡീദേവി ക്ഷേത്ര കടവി ലോ കനഖല്‍ തീര്‍ത്ഥത്തിലോ സ്‌നാനം ചെയ്യുന്നവന് ഇനിയൊരു ജന്മമില്ല എന്ന് പുരാണം പറയുന്നു. ഹരിദ്വാറിലെ പഞ്ച തീര്‍ത്ഥങ്ങള്‍ ഇവയത്രെ.
        
ഗംഗാ സ്‌നാനം കഴിഞ്ഞ് മുറിയില്‍ തിരിച്ചെത്തി. അയ്യപ്പ ന്റെഅമ്പലത്തില്‍ തൊഴുതു.പ്രാതല്‍ അമ്പലത്തില്‍ ഏല്പി ച്ചിരുന്നു. ഉപ്പുമാവുംചായയും കഴിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ക്ക്‌പോ കാനുള്ള ഓട്ടോ വന്നു.െ്രെഡവറെ മേല്‍ ശാന്തി ഏര്‍പ്പാട് ചെയ്തതാണ്.പ്രധാന സ്ഥലങ്ങളില്‍ കൊണ്ടു പോയികാണിച്ച് ഉച്ചഭക്ഷണ സമയത്ത്തിരിച്ച്അമ്പലത്തി ല്‍ എത്തിക്കണമെന്ന് അദ്ദേഹംെ്രെഡവറോട് ഏല്പിച്ചിട്ടുണ്ട്.
   
കുറച്ച് പ്രായമുള്ള ആളാണ് െ്രെഡവര്‍, അയാളും ഞങ്ങളോടൊപ്പം ഭക്ഷണം കഴിച്ച് കഴിഞ്ഞതും പുറപ്പെട്ടു. ഹരിദ്വാര്‍ പ ട്ടണം ഹിമാലയത്തിന്റെതാഴ്‌വരയിലെ പ്രധാന പട്ടണമാണ്. ഗോമുഖില്‍ നിന്നും പുറപ്പെട്ട് ഗംഗോത്രി വഴി253 കിലോമീറ്റ ര്‍ ഒഴുകിക്കഴിഞ്ഞ് ഗംഗാനദി സമതല പ്ര ദേശത്തേക്ക്പ്രവേശിക്കുന്നത് ഹരിദ്വാ റിലാണ്.
     
ശിവ ജടയില്‍ നിന്ന് ഉത്ഭവിക്കുന്നതാ യിട്ടാണല്ലോ ഐതിഹ്യം.ഭഗീരഥന്‍ പിതൃക്കളുടെ മോക്ഷത്തിനായി ഗംഗയെ പ്ര ത്യക്ഷപ്പെടുത്തി.നേരിട്ട്ഭൂമിയിലേക്കുള്ള ഒരു പതനം താങ്ങാനുള്ള ശക്തിഭൂമിക്കു ണ്ടോ എന്ന ഗംഗയുടെസന്ദേഹത്തിന് സാക്ഷാല്‍ പരമേശ്വരന്‍ തന്റെ ശിരസ്സി ല്‍ പതിച്ച് ഒഴുക്കിന്റെശക്തിയെ കുറച്ച് ജടാ ഭാരത്തിലൂടെ താഴേക്കു പതിക്കാന്‍ ഗംഗക്ക് അനുമതി നല്‍കി.
           
അതു പോലെ ഹിമാലയത്തിന്റെ മലമടക്കുകളിലൂടെ ഒഴുകി വന്ന് സമതലസ്പര്‍ശം ഗംഗ ഏല്‍ക്കുന്നത് ഹരിദ്വാറി ലാണ്. ഹിമാലയന്‍ വന മേഖല ശിവജട പോലെതന്നെ.ഹിമാലയത്തില്‍ നിന്നും മുക്തയായ നദി ജന  ജീവിതത്തിനെ സ ഹായിച്ച്ജനങ്ങള്‍ക്ക് ആശ്രയമായമഹാ പ്രവാഹമാകുന്ന കാഴ്ചയാണ് നമുക്ക് കാണാനാകുന്നത് .     

ദേവാസുരന്മാര്‍ പാലാഴി മഥന സമയ ത്ത് അതില്‍ നിന്നും വിശിഷ്ടമായ പലതും ലഭിച്ച കൂട്ടത്തില്‍ത്തന്നെ ഹലാഹലം എന്ന കൊടും വിഷം കിട്ടുന്നുണ്ട്. ആവിഷത്തിന്റെ ശക്തികാരണംഉടന്‍തന്നെ ജീവജാലങ്ങള്‍ക്ക് ചുട്ടുപൊള്ളാനും ജീവിക്കാനാകാതെവരികയുംചെയ്തു.അ പ്പോഴാണ് ജീവജാലങ്ങള്‍ക്ക് അത്യന്തം വിനാശകാരിയായ ആ വിഷം പരമേശ്വ രന്‍ പാനംചെയ്യുകയും അത് തൊണ്ടയി ല്‍ നിന്നും താഴെ ഇറങ്ങിയാലുള്ള ഫല ത്തെക്കുറിച്ചുള്ള പേടി കൊണ്ട്പാര്‍വ്വതീ ദേവി അദ്ദേഹത്തിന്റെ കഴുത്തില്‍
പിടി മുറുക്കി തൊണ്ടയില്‍ നിന്നിറങ്ങാതെ നോക്കുകയും ചെയ്തുഎന്ന്‌ഐതിഹ്യം.
      
ആ വിഷം കഴുത്തില്‍ വ്യാപിച്ച് അദ്ദേ ഹം നീലകണ്ഠനായി.തുടര്‍ന്ന് ലഭിച്ച അമൃത കലശം ഗരുഡനെ ഏല്പിച്ച് ഗരുഡന്‍ അതുമായി പറന്നു പോകുമ്പോള്‍ തെറിച്ചുവീണ അമൃതബിന്ദുക്കള്‍ ഭൂമിയില്‍ ഉജ്ജയിന്‍ ,നാസിക് ,പ്രയാഗ് ,ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ വീണുവെന്നും പറയപ്പെടുന്നു.
          
അതു കൊണ്ടാണ് കുഭമേളകള്‍ അമൃതസ്പര്‍ശമേറ്റ ഈ സ്ഥലങ്ങളില്‍ നടത്താറുള്ളത്.കുഭമേളകളിലെ ഏറ്റവുംപ്രാധാന്യമേറിയ മഹാകുഭമേള 12 വര്‍ഷ ത്തില്‍ ഒരിക്കല്‍ വീതം ഹരിദ്വാറില്‍ നടക്കാറുണ്ട്. ഹര്‍കി പൗഡിയിലെ ബ്രഹ്മകു ണ്ഡ് ആണത്രെ അമൃത് വീണ സ്ഥലം.
        
അനാദികാലം മുതല്‍ ഭാരതഖണ്ഡമെന്ന പ്രദേശത്തിലെ കപിലസ്ഥാന്‍, ഗം ഗാദ്വാര്‍, മായാപുരി എന്നെല്ലാം അറിയപ്പെട്ടിരുന്ന ഈ ഹരിദ്വാര്‍ അത്ര പുണ്യ ഭൂ മിയായിട്ടാണ്‌വിശേഷിപ്പിക്കപ്പെട്ടിരുന്ന ത്. കപിലമഹര്‍ഷിയുടെ ആശ്രമം ഇവി ടെആയിരുന്നുവത്രെ. നീല്‍ധാര എന്നാ ണ് ശരിയായ ഗംഗാപ്രവാഹം അറിയ പ്പെടുന്നത്.നീല പര്‍വ്വതത്തിനെ സ്പര്‍ ശിച്ചു കൊണ്ട് ഒഴുകുന്നതിനാലാണ് ഇത്.
          
കുംഭമേള പണ്ടു മുതല്‍ക്കേ ഉണ്ട് എങ്കിലും പതിനാറാം നൂറ്റാണ്ടില്‍ ആണ്
കൂടുതലായി അറിയപ്പെട്ടു തുടങ്ങിയത്.

കൊള്ളക്കാരനായ തിമൂര്‍ ഹരിദ്വാറില്‍ നിരവധി സന്യാസിമാരെ കൊന്നതായിപറയുന്നു അത് കുംഭമേളക്കാലത്താകാന്‍ സാധ്യത ഉണ്ട്.
     
ആറു വര്‍ഷത്തിലൊരിക്കല്‍ അര്‍ദ്ധകുംഭമേളയും പന്ത്രണ്ടു വര്‍ഷത്തിലൊരി ക്കല്‍ മഹാകുംഭമേളയും നടന്നുവരുന്നു.കഴിഞ്ഞ മഹാകുംഭമേള 2010 ല്‍ കഴി ഞ്ഞു. അന്ന് നാല്പത് ദശലക്ഷം ആളുക ള്‍പങ്കെടുത്തതായാണ് ഏകദേശ കണ ക്ക്. 2021 ല്‍ മഹാകുംഭമേള വര്‍ഷമാണ്.2021 ജനുവരിയില്‍ തുടങ്ങി ഏപ്രില്‍ അവസാനം വരെയാണ് കുംഭമേള.
              
പണ്ട് അറബിക്കുതിരകളുടെ കച്ചവടത്തിനായി അറേബ്യയില്‍ നിന്നുപോലും കച്ചവടക്കാര്‍ എത്തിയിരുന്ന ത്രെ. ആന, ഒട്ടകം മറ്റു മൃഗങ്ങള്‍, മറ്റുവസ്തുക്കള്‍ എല്ലാം കച്ചവടം നടന്നിരു ന്നതായി പറയുന്നു. കുംഭമേളയിലെ പ്രധാനചടങ്ങ് ശാഹി സ്‌നാന്‍ എന്ന ഗംഗാ സ്‌നാനം തന്നെയാണ്. നിശ്ചിതമുഹൂര്‍ത്തങ്ങളില്‍ നടക്കുന്ന ഇതില്‍വിവിധ അഖാഡകളിലെ മഹാമണ്ഡലേശ്വര്‍ എന്ന മഠാധിപതിമാരോടൊപ്പംആ ശ്രമവാസികളും മറ്റുമായി പതിനായിരക്കണക്കിന് സന്യാസിമാരും സാധാരണജനങ്ങളും പങ്കെടുക്കും.    

ശാഹിസ്‌നാന്‍ മുന്‍ഗണന പ്രകാരംഅധികാരമുള്ള അഖാഡകളും ആശ്രമങ്ങളും ക്രമപ്രകാരമാണ് നടത്തുക. നാസന്യാസിമാരുടെ പങ്കാളിത്തം കൊണ്ട്ഇത് ശ്രദ്ധേയമാണ്. സാധാരണ പൊതുവേദികളില്‍ വരാത്ത അവര്‍ ഈ പുണ്യകര്‍മ്മത്തിനാണ് ഗംഗയിലെത്തുക.     


മുമ്പ് കാലത്ത് ഈ സ്‌നാനത്തിനിറ ങ്ങുന്നതിനെ ചൊല്ലിയുള്ള വഴക്കുകള്‍ഉണ്ടായിട്ടുണ്ട് 1760 ല്‍ ശൈവ സന്യാസി മാര്‍ വൈഷ്ണവ ബൈരാഗികള്‍ എന്നുവിളിക്കുന്ന സന്യാസിമാരെ കൂട്ടക്കാലനടത്തിതൊയി ചരിത്രം ഉണ്ട്. 1783 ലെകോളറ കുംഭമേളയോടടുപ്പിച്ച് ഹരിദ്വാറി ല്‍ ഉണ്ടാകുകയും നിരവധി പേര്‍ മരിക്കുകയുമുണ്ടായി.     

1496 ലെ കുംഭമേളയില്‍ ഉദാസീന വിഭാഗം സിഖുകാരുമായി ശൈവസന്യാസി മാരുടെ തര്‍ക്കം ഭയങ്കര കലാപമായിഅവസാനിക്കുകയും അഞ്ഞൂറോളം ശൈ വസന്യാസിമാരും ഇരുപത് സിഖ്കാരുംമരിക്കുകയുണ്ടായി. 1808 ല്‍ ബ്രിട്ടീഷ്ഭരണത്തില്‍ കൂടുതല്‍ സുരക്ഷാ ഏര്‍പ്പാടുകള്‍ നടപ്പാക്കി. 1814 ലെ അര്‍ദ്ധ കുംഭമേളയില്‍ അഞ്ചു ലക്ഷത്തിലധികം പേര്‍പങ്കെടുത്തിരുന്നുവത്രെ.    

 1820 ലെ മഹാകുംഭമേളയില്‍ തിക്കി ലും തിരക്കിലും അഞ്ഞൂറോളം പേര്‍ക്ക്ജീവനാശമുണ്ടായി. ഏറ്റവും കൂടുതല്‍ പേരെ വകവരുത്തിയത് കോളറയാണ്.പിന്നീട് ശക്തമായ പ്രവര്‍ത്തനത്തിലൂടെ ഇത്തരം വ്യാധികള്‍ നിയന്ത്രിക്കുകയുണ്ടായി. ജനസഹസ്രങ്ങള്‍പങ്കെടുക്കുന്നി ടത്ത് ശുചിത്വ കാര്യത്തിലും സുരക്ഷയിലും  കൂടുതല്‍ ശ്രദ്ധ ചെലുത്തിയതോടെ 2010 ല്‍ അ ഞ്ചു പേര്‍ക്കേ ജീവഹാനിനേരിട്ടുള്ളു.     

ലക്ഷക്കണക്കിന് എന്നു പറഞ്ഞാല്‍പോരാ കോടിക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്നതിന്റെ രഹസ്യമെന്താണ് എന്നന്വേഷിച്ചാല്‍ പുരാണങ്ങളിലാണ് അതിന്റെ ഉത്തരം. ഗരുഡപുരാണത്തില്‍പറയുന്നതു നോക്കു."അയോദ്ധ്യ മഥുരാ മായാകാശി കാഞ്ചി അവന്തികപുരി ദ്വാരവതീ ചൈവസപ്‌തൈത മോക്ഷദായിക"അയോദ്ധ്യ, മഥുര, മായാ (ഹരിദ്വാര്‍ ),കാശി, കാഞ്ചീപുരം, ഉജ്ജയിന്‍, പുരിദ്വാരക എന്നീ സ്ഥലങ്ങള്‍ മോക്ഷം നല്‍കുന്നവയാണ്.   
 
മറ്റൊന്ന് യുധിഷ്ഠിരനോടു പറയുന്നമഹാഭാരത സന്ദര്‍ഭമാണ്. "അല്ലയോരാജാവേ ഗംഗാദ്വാരമെന്ന പുണ്യ പ്രദേശത്തുള്ള കന്‍ഖലിലെ തീര്‍ത്ഥത്തില്‍സ്‌നാനം ചെയ്യുന്നതിലൂടെ ആര്‍ജ്ജിതപാപങ്ങള്‍ക്കു പരിഹാരമാകുന്നു.ശ്രേഷകരായ സനല്‍കുമാര മഹര്‍ഷിമാര്‍ പരമപദം പ്രാപിച്ച അവിടെ അങ്ങ് ചെന്ന് പ്രാര്‍ത്ഥിച്ചാലും " എന്ന്.    

കുഭമേളയിലെ ഗംഗാ സ്‌നാനത്തിന് പ്രാധാന്യമേറുന്നതും ഈ അമൃത സ്പ ര്‍ശം കൊണ്ടു തന്നെ. പ്രധാന തീര്‍ത്ഥാ ടന കേന്ദ്രങ്ങളായ ചാര്‍ധാം ആയഗംഗോ ത്രി,യമുനോത്രി, കേദാര്‍നാഥ്, ബദരീ നാ ഥ് എന്നിവിടങ്ങളിലേക്കുള്ള യാത്രയിലെ പ്രധാന ഇടത്താവളം എന്ന ഖ്യാതിയും ഹരിദ്വാറിന് സ്വന്തം.
                
ശൈവര്‍ ഹര്‍ദ്വാര്‍ ഹരന്റെ (ശിവ ന്റെ )കവാടം എന്നും വൈഷ്ണവര്‍ ഹരി ദ്വാര്‍  ഹരിയുടെ (വിഷ്ണുവിന്റെ ) കവാ ടം എന്നും പറയുന്നു. പുരാണങ്ങളില്‍ ഗം ഗാ ദ്വാര്‍,മായാപുരി,കപില സ്ഥാന്‍എന്നും അറിയപ്പെടുന്നതും ഇവിടം തന്നെ. ദക്ഷ പ്രജാപതിയും പുത്രിയായ സതീദേവിയും വസിച്ചിരുന്നതും ഇവിടെത്തന്നെ.
    
പഞ്ച തീര്‍ത്ഥങ്ങളും ഹരിദ്വാറില്‍ ആ ണ്. ഞങ്ങള്‍ ഗംഗയിലെ പാലം കടന്ന് ഋഷികേശിലേക്കുള്ള റോഡില്‍ രണ്ടു കി ലോമീറ്റര്‍ പോയി.അതിനു ശേഷം വ ണ്ടിഇടത്തോട്ട് തിരിഞ്ഞ് ഒരു ചെറിയ റോഡി ല്‍ പ്രവേശിച്ചു.കന്‍ഖലിലെ സ്വരൂപാനന്ദസന്യാസാശ്രമത്തിലേക്കാണ് ആദ്യം പോ യത് .

അവിടെയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. െ്രെഡവര്‍ പറഞ്ഞതു പ്രകാരംഅവിടെയുള്ള ഷോറൂമില്‍ പോയി. അ വിടെ നിരവധി വസ്തുക്കള്‍വില്‍പ്പനക്കുവച്ചിട്ടുണ്ട്.ഏക മുഖ രുദ്രാക്ഷവും മറ്റു രുദ്രാക്ഷങ്ങളും. നവരത്‌നമാലകള്‍സ്ഫ ടിക മാലകള്‍ രുദ്രാക്ഷ മാലകള്‍ ഇവ യും കണ്ടു.      അവിടത്തെ സെയില്‍സ്മാന്‍ ഡൂപ്ലി ക്കേറ്റും ഒറിജിനലും തിരിച്ചറിയാനുള്ളവിദ്യകള്‍ കാണിച്ചു തന്നു. സഫടിക മാല യിലെ മുത്തുകള്‍ കൂട്ടി ഉരസുമ്പോള്‍ തീപാറുന്നതും ഏകമുഖ രുദ്രാക്ഷത്തിനെ പോലെ പ്ലാസ്റ്റിക്കില്‍ ഉണ്ടാക്കിയ രുദ്രാ ക്ഷവും ഒറിജിനലും വേറെ വേറെ കാണി ച്ചുതരിക ഉണ്ടായി.
      

കൂട്ടുകാര്‍ ചില ലോക്കറ്റുകള്‍വാങ്ങി. ഏക മുഖ രുദ്രാക്ഷത്തിന്റെ ഒരുമരം ന ട്ടു വളര്‍ത്തുന്നുണ്ട് ഇവിടെ. അവിടെ ആ ശ്രമത്തിനു മുന്നില്‍ ചിലര്‍വിവിധ െ്രെഡ ഫ്രൂട്ട്‌സ്, പ്ലാസ്റ്റിക് കവറുകളിലാക്കി 100 രൂപക്കും,ഒരുഐറ്റം മാത്രമുള്ളപായ്ക്ക റ്റ് കുറച്ചു കൂടി കൂടിയ വിലക്കും വില്‍പ്പ നനടത്തുന്നു.     

ഞങ്ങള്‍ വണ്ടിക്കടുത്ത് എത്തിയതും െ്രെഡവര്‍ വന്നു. തൊട്ടടുത്തായി പുരാതനമായ ഒരു കെട്ടിടം കാണിച്ചു തന്നു. ഒരു ആശ്രമം ആണ്. നയാ ഉദാസീന്‍ അഖാഡയുടെതാണ്‌നല്ല ശില്പഭംഗി ഉള്ള ആ കെട്ടിടം. അവിടെ നിന്നും ഞങ്ങള്‍ ശ്രീദക്ഷേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേ ക്കാണ്‌പോയത്.െ്രെഡവര്‍ ഗൈഡിന്റെ ജോലിയുംഏറ്റെടുത്തിരിക്കുന്നു.          

 1810 ല്‍ ധന്‍ കൗര്‍ നിര്‍മ്മിച്ച ഈമഹാക്ഷേത്രം 1961 ല്‍ പുതുക്കിപണിതു.മഹാദേവന്റെയും സതിദേവിയുടെയും വിവാഹം നടന്ന സ്ഥലമാണ് കന്‍ഖല്‍. ലോകത്തിലെആദ്യ വിവാഹമാണ് പര മേശ്വരന്റെയും സതിയുടേയും എന്നാണ് വിശ്വാസം.വിവാഹംഎന്ന സങ്കല്‍പ്പം ഇതിനു ശേഷമാണ് ഉണ്ടായത് എന്നും പറയുന്നു.  
       
അച്ഛനായ ദക്ഷ പ്രജാപതി യാഗം നടത്താന്‍ ആരംഭിക്കുകയും സതീദേവി യുടെ
ഭര്‍ത്താവായ പരമശിവനെ ഒഴി കെ എല്ലാ ദേവതമാരേയും യാഗത്തിന്ന് ക്ഷണിക്കുകയും
ചെയ്തു. യാഗഭൂമിയി ലെത്തിയ സതിയെ അപമാനിക്കുകയും ചെയ്തു .ഇതില്‍ മനംനൊന്ത
സതി അ വിടെ ദേഹ ത്യാഗം ചെയ്തു.
      
ദക്ഷയാഗം നന്നതും സതീദേവി ദേഹ ത്യാഗം ചെയ്തതുമായ സ്ഥലമാണത് എ ന്നും
ഐതിഹ്യം.സതിയുടെവിയോഗത്തി ല്‍ ദുഃഖവും കോപവും മൂലം സതീദേഹ മെടുത്ത് ശിവന്‍
താണ്ഡവം നടത്തി. ആപ്രകമ്പനം താങ്ങാനാകാതെ ഭൂമിയുംഈ രേഴു പതിനാലു ലോകങ്ങളും വിറകൊ ണ്ടു.ലോകരക്ഷാര്‍ത്ഥം സതീദേവിയുടെ ദേഹം വിഷ്ണു സുദര്‍ശന ചക്രംകൊണ്ട് അന്‍പത്തി ഒന്നു
കഷ്ണങ്ങളാക്കി അ വ പോയി വീണ സ്ഥലങ്ങള്‍ ശക്തി പീഠ ങ്ങള്‍ എന്നറിയപ്പെടുന്നു.
അവയില്‍ ഏ റ്റവുമധികം എണ്ണം ഇന്ത്യയിലും മൂന്നെ ണ്ണം പാക്കിസ്ഥാനിലും
ഏഴെണ്ണം ബംഗ്ലാ ദേശിലും,മൂന്നെണ്ണം നേപാളിലും ഒരോ ന്നുവീതം ചൈനയിലും
ശ്രീലങ്കയിലും ഉ ണ്ട്. കന്‍ഖല്‍ ഒരുശക്തി പീീമാണ്.
    
ദേവിയുടെആഭരണങ്ങള്‍ അന്‍പത്തി യാറ് സ്ഥലങ്ങളില്‍ വീണു.ആ സ്ഥലങ്ങ ളെ ഉപ
ശക്തിപീഠങ്ങള്‍ എന്നും പറയു ന്നു. ലോകത്തിലെ ആദ്യ തീര്‍ത്ഥ സ്ഥാന മെന്ന
പ്രത്യേകതയും കന്‍ഖല്‍ തീര്‍ത്ഥ ത്തിനുണ്ട്. സതീദേവിയുടെ ദേഹത്യാഗീ അറിഞ്ഞ്
ശിവന്‍ ഭദ്രകാളിയേയും വീര ഭദ്രനേയുീ ഭൂതഗണങ്ങളേയും അയച്ച് യാഗത്തിന് വിഘനം
വരുത്തുകയുംദക്ഷ ന്റെ തല മുറിച്ച് യാഗാഗ്‌നിയില്‍ഇടുകയും ചെയ്തു.
     
അമരത്വം വരമായി നേടിയ ദക്ഷന്റെ ശരീരം മരിച്ചില്ല.മുടങ്ങിയയാഗംപൂര്‍ത്തി യാക്കാന്‍ ദേവതകള്‍ ശിവനെ ശരണം പ്രാപിച്ചു.ശിവന്‍ ഒരു ആടിന്റെ തലഎടു ത്ത് ദക്ഷന് വെച്ചു കൊടുത്തു. ദക്ഷന്‍ നന്ദി സൂചകമായി ആടിന്റെ ശബ്ദത്തില്‍ ശിവനെ സ്തുതിച്ചതാണ് ഭം ഭം ഭോ ലേ എന്ന് ശിവനെ സ്തുതിക്കുന്നതായി ഇന്നുംഅറിയപ്പെടുന്നത്.
     
ഞങ്ങള്‍ തീര്‍ത്ഥത്തില്‍ കൈകാല്‍ കഴുകി പ്രോഷണം ചെയത് ആ ശിവസന്നിധിയിലും,ഹോമകുണ്ഡത്തിലും ദേ വീ സന്നിധിയിലും തൊഴുത് പുറത്തെത്തി. അവിടെയും നിരവധി കച്ചവടക്കാര്‍ ഉണ്ടായിരുന്നു.  ചെമ്പു പാത്രങ്ങള്‍ കരകൗശല വസ്തുക്കള്‍, സ്ഫടിക ലിംഗങ്ങ ള്‍, രുദ്രാക്ഷമാലകള്‍,മുത്തു മാലകള്‍ തുടങ്ങിനിരവധി വസ്തുക്കള്‍ എല്ലാ സ്റ്റാളുകളിലും ഉണ്ട്.കൂടെയുള്ളവര്‍ ചില സ്ഫടിക ലിംഗങ്ങള്‍ വാങ്ങി.
     
കന്‍ഖല്‍ പണ്ടു കാലത്ത് ഹരിദ്വാറിനു മുമ്പേ തന്നെ പ്രധാന്യമുള്ളഇടമായിരു ന്നു. ഇന്നും ആനന്ദമയി ആശ്രമം, സമാ ധി, ശ്രീരാമകൃഷ്ണമിഷന്‍ആശുപത്രിക്ഷേത്രം, നിരവധി ആശ്രമങ്ങള്‍, ക്ഷേ ത്ര ങ്ങള്‍ തുടങ്ങിയവ കന്‍ഖലിലാണ് ഉള്ളത്.
                
അടുത്തതായി ശ്രീ ഹരി ഹര്‍ ആശ്രമത്തിലെ പാരദേശ്വര്‍ മഹാ ദേവ്മന്ദിരത്തിനു മുന്നിലാണ് ഓട്ടോ നിന്ന ത്.ഇവിടെ ഒരു രുദ്രാക്ഷമരം തറകെട്ടി സംരക്ഷിച്ചിട്ടുണ്ട്. അതിലുണ്ടായ രുദ്രാ ക്ഷങ്ങള്‍ മൂന്നുമുഖമുള്ളവയാണ്. തൃ മൂര്‍ത്തികളുടെ അനുഗ്രഹത്തിന് ഇത് ധരിക്കാകുന്നതാണെന്ന്പറയുന്നു.അവ ക്ഷേത്രത്തിനു മുന്നില്‍ വില്‍പ്പനക്കു വച്ചിട്ടുണ്ട്.        

ഇവിടത്തെ ശിവലിംഗം മെര്‍ക്കുറി (രസം) ഹിന്ദിയില്‍ പരദ്,കൊണ്ട് നിര്‍മ്മിച്ചതാണ്. ഇരുപത് സെന്റി മീറ്റര്‍ ഉയ രവും ഒന്നരയടി ചുറ്റളവും കാണും ഈബിംബത്തിന്. നൂറ്റി അന്‍പത് കിലോ ഗ്രാം തൂക്കമുണ്ട് എന്ന് എഴുതി വെച്ചിരിക്കുന്നു. അതില്‍ അത്ഭുതമില്ലഏറ്റവും ഭാരമുള്ള ലോഹമാണ് മെര്‍ക്കുറി. സാധാരണയായി ദ്രവരൂപത്തില്‍ കാണുന്ന രസത്തിനെ ഖര രൂപത്തിലാക്കിയാണ് ഈ ശിവലിംഗംഉണ്ടാക്കിയിരിക്കുന്നത്. പരദ് ശിവ ലിംഗ പ്രതിഷ്ഠ ഹരിഹര്‍ ആ ശ്രമത്തിലെവിശേഷകാഴ്ച്ച തന്നെയാ ണ്.      

 തൊട്ടടുത്തായി  മഹാ മൃത്യംഞ്ജയ പ്രതിഷ്ഠ മറ്റൊരു ശ്രീകോവിലില്‍ഉണ്ട്. അവിടെ നിരവധി പണ്ടിറ്റുമാര്‍ ഇരുന്ന് പൂജനടത്തുന്നുണ്ടായിരുന്നു.അവിടെ നിന്ന് തിരിച്ച് മറ്റൊരു വഴിയിലൂടെ ശ്രീരാമ ദര്‍ബാര്‍ എന്ന് എഴുതിയ കെട്ടിട ത്തിനു മുന്നില്‍ എത്തി. ഇവിടെ പുരാണകഥാപാത്രങ്ങളെ നിര്‍മ്മിച്ച് ചലിപ്പിക്കു ന്ന എക്‌സിബിഷന്‍ പോലെ ഒരു പരി പാടിആണ്.       

ഞങ്ങള്‍ ടിക്കറ്റെടുത്ത് കയറി. നൂലു കളാല്‍ ബന്ധിപ്പിച്ച രൂപങ്ങള്‍ചലിക്കുക യാണ്. ഉത്തരേന്ത്യയിലെ പാവക്കൂത്തി ലെ പോലെ. പുരാണ കഥകളിലെമിക്ക വാറും പ്രധാനപ്പെട്ടവയുടെ എല്ലാം പ്രതി മകള്‍ ആയി ഇവിടെ ഉണ്ട്.കുറച്ചു സമ യമെടുത്ത് അവയെല്ലാം കണ്ട് പുറത്തിറങ്ങി.         

ഒരു കരിമ്പു ജ്യൂസ് കുടിച്ച ശേഷം പാവന്‍ ധാം എന്ന കെട്ടിടത്തിലേക്ക് പോ യി.കണ്ണാടി മാളിക എന്നു പറയാം. വിവി ധ ദേവതമാരുടെ രൂപങ്ങള്‍ കണ്ണാടികഷ ണങ്ങള്‍ കൊണ്ട് ഉണ്ടാക്കി യോജിപ്പിച്ചി രിക്കുന്നതുകാണാം. കണ്ണാടികളിലെ പ്ര തി ബിംബം കാണുന്നത്തു കാരണം പല പ്പോഴും വഴി
പോലും തിരിച്ചറിയാന്‍ ബു ദ്ധിമുട്ടാണ്. സ്വാമി വേദാന്താനന്ദ മഹാ രാജാണ്ഇതിന്റെ നിര്‍മ്മാണം നടത്തി ത്. പഞ്ചാബിലെ അദ്ദേഹത്തിന്റെ അനുയായികളാണ് സംഭാവനയുടെ സിംഹ ഭാഗവും നല്‍കിയത്.
            
ഗീതോപദേശത്തിലെ രഥത്തിലെ കുതിരകളുടെ രൂപം അത്യാകര്‍ഷകം തന്നെ.അതു പോലെ ഒരു ഗണേശ വിഗ്രഹ വും അതിസുന്ദരം ആയിട്ടുണ്ട്. അടുത്ത തായിഇന്ത്യ ടെമ്പിള്‍ എന്ന്എഴുതിയസ്ഥ ലം. അതും പല പുരാണരൂപങ്ങള്‍കാണി ച്ചുള്ളഎക്‌സിബിഷന്‍ തന്നെയാണ്.
     
പിന്നീട് ഞങ്ങള്‍ ശ്രീറാം മന്ദിറിലെത്തി അകത്ത് കയറി ദര്‍ശിച്ച ശേഷംബേസ് മെന്റില്‍ ഒരു പരിപാടി ഉണ്ടെന്നു കേട്ട് അവിടെ എത്തി. ഒരു നൂറ്റമ്പതുപേര്‍ ആ ഹാളില്‍ ഉണ്ടായിരുന്നു. അവിടെ ഭാഗവ ത പാരായണം നടക്കുകയാണ്.കുറെകാ ണികള്‍ ചുവടുവച്ച് വൃത്താകൃതിയില്‍ ഭജന പാടി ചുവടുവെച്ച് കളിക്കുന്നു.
     
പാരായണം ചെയ്യുന്ന ആള്‍ സ്‌റ്റേജില്‍ മൈക്കില്‍ക്കൂടി പാടുന്നു. ഒരഞ്ചുമിനിറ്റ് അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ പു റത്തു കടന്നു. അടുത്തതായി പോയഭാരത മാതാ ക്ഷേത്രം  ഏട്ടു നിലകളില്‍ സ്ഥി തി ചെയ്യുന്നു. ഇവിടെ ലിഫ്റ്റ്‌സൗകര്യം ഉണ്ട്. ടിക്കറ്റ് എടുത്ത് ലിഫ്റ്റില്‍ ഏട്ടാം നി ലയില്‍ എത്തി.
     
ഇവിടെ ശിവനുമായി ബന്ധപ്പെട്ട വിവിധ ക്ഷേത്ര സങ്കല്‍പ്പങ്ങളും മറ്റുമാണു ള്ളത്. ഏഴാം നിലയില്‍ വിഷ്ണുവുമായിബന്ധപ്പെട്ടതും ആണ്. കോണിപ്പടി ഇറ ങ്ങി ഓരോ നിലകളിലേയും കണ്ടു താഴേ ക്കുവരുന്ന രീതിയാണ് ഇവിടെ സ്വീകരി ച്ചത്. ആറില്‍ ദുര്‍ഗ്ഗാ ദേവിയുടേയും, അ ഞ്ചാം
നിലയില്‍ ബുദ്ധമതവുമായിബന്ധ മുള്ളതും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. നാലാം നിലജൈനമതവുമായി ബന്ധപ്പെട്ടകാര്യ ങ്ങളാണ്. മൂന്നില്‍ ഭാരതത്തിലെ സ്ത്രീരത്‌നങ്ങളായ ഭക്തമീര, റാണി ലക്ഷ്മീ ഭായ് തുടങ്ങിയ വനിതകളുടെ ശില്‍പ്പ ങ്ങള്‍കാണാം. രണ്ടില്‍ ഭാരതത്തിലെ മഹാന്മാരുടെ ശില്‍പ്പങ്ങള്‍ ആണ്. ഏറ്റ വും താഴെഭാരതാംബയുടെ സ്ഥാനമാ ണ്. 1983 മെയ് 15 ന് ഇന്ദിരാഗാന്ധി യാ ണ് ഈ 180 അടിഉയരമുള്ള മന്ദിരം ഗം ഗാ തീരത്ത് ഉല്‍ഘാടനം ചെയ്തത്.
     
ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ സംസ്ക്കാരം ഇവയെക്കുറിച്ചും മണ്‍മറഞ്ഞ പ്രധാന വ്യക്തിത്വങ്ങളെക്കുറിച്ചും ഉള്ള പ്രദര്‍ശനം ശ്രദ്ധേയമാണ്.പിന്നീട് പോയത് മംഗള്‍ കലശ് എന്ന പ്രദര്‍ശന ത്തിലേക്ക്. അവിടേയും പല പുരാണ കഥാസന്ദര്‍ഭങ്ങളും ശില്പ രൂപത്തില്‍ പ്രദ ര്‍ശിപ്പിച്ചതായി കാണാം. മന്ദിര്‍ മാതാലാല്‍ ദേവി ഭാരത് ദര്‍ശന്‍ എന്ന പ്രദര്‍ ശനം ആയിരുന്നു അടുത്തത്.
     
നിശ്ചിത ഫീസ് വെച്ച് എക്‌സിബിഷന്‍ പോലെ, പുരാണ കഥാപാത്രങ്ങളേയോകഥാസന്ദര്‍ഭങ്ങളേയോ രൂപങ്ങള്‍ ഉണ്ടാ ക്കി ചലിപ്പിച്ചും മറ്റുമാണ് അവര്‍ പ്രദര്‍ശിപ്പിക്കുന്നത്. പല നിലകളിലായി നാം കട ന്നു പോകുന്നു. മിക്കവാറുംസ്ഥലങ്ങളി ല്‍ ഇത്തരം വിഭവങ്ങളാണ് സന്ദര്‍ശകര്‍ ക്കായി ഒരുക്കിയിരിക്കുന്നത്.         എവിടെയും വലിയ വ്യത്യാസം ഇല്ല. ഗുഹകളും പടിക്കെട്ടുകളും മറ്റുംകൃത്രിമ മായി ഉണ്ടാക്കി വെച്ചിട്ടുണ്ട്.പ്രദര്‍ശനങ്ങ ള്‍ എല്ലാം തന്നെ ചെറിയതുകക്കുള്ള ടി ക്കറ്റെടുത്ത് കാണേണ്ടവ ആണ്. പിന്നീട് സപ്തര്‍ഷി ആശ്രമം ആണ്‌സന്ദര്‍ശിച്ച ത് അവിടെ ഒരു വലിയ മണ്ഡപംതീര്‍ത്ത് സപ്തര്‍ഷികളുടെ പ്രതിമകള്‍വെച്ചിട്ടു ണ്ട് .
    
കാശ്യപന്‍, വസിഷ്ഠന്‍, അത്രി, വിശ്വാ മിത്രന്‍, ജമദഗ്‌നി, ഭരദ്വാജന്‍, ഗൗതമന്‍ഇവര്‍ സപ്തര്‍ഷികളെന്നറിയപ്പെടുന്നു.ഗംഗാപ്രവാഹത്തിന്റെ ശബ്ദ കോലാഹലത്തില്‍ നിന്നൊഴിഞ്ഞ് ശാന്തമായ ഒരുസ്ഥലം തപസ്സുചെയ്യാനായി സപ്തര്‍ഷി കള്‍ തിരഞ്ഞു. ഗംഗ ഏഴായി പിരിഞ്ഞ് വലിയശബ്ദമില്ലാതെ ഒഴുകുന്ന സപ്ത സരോവരം പ്രദേശം അവര്‍ക്ക് ഇഷ്ടപ്പെ ട്ട് അവിടെതപസ്സ് ചെയ്തു.
     
1943 ല്‍ ഗുരു ഗോസ്വാമി ദത്ത് സപ്ത ര്‍ഷി ആശ്രമം സ്ഥാപിച്ചു. ഇവിടെദരിദ്ര രായ കുട്ടികള്‍ക്ക് ഭക്ഷണം, താമസ സൗ കര്യം, വിദ്യാഭ്യാസം എന്നിവ ഇവിടെ നല്‍ കുന്നുണ്ട്. ഇന്നും നഗരതിരക്കുകളില്‍ നിന്നകന്ന് ശാന്തമായിധ്യാനിക്കാനും മനസ്സിന് സ്വാസ്ഥ്യം ലഭിക്കാനുമായി നിര വധി പേര്‍ ഈ സ്ഥലത്ത് എത്താറുണ്ട്.
       
നടുവില്‍ ശ്രീകോവിലില്‍ ദേവത പ്ര തിഷ്ഠയും കാണാം. ധാരാളം മാവുകള്‍പ്ലാവുകള്‍ എന്നിവ കാണാം. എല്ലാത്തി ലും ധാരാളം കായ് പിടുത്തവും ഉണ്ട്. ആശ്രമത്തിന് എതിര്‍വശത്ത് ഗുഹയുടെ മാ തൃകഉണ്ടാക്കിഭഗവാന്‍പരമേശ്വരനേയുംസപ്തര്‍ഷികളേയും ശില്പമാക്കി വെച്ചിരി ക്കുന്നു.
        
കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ വ്യാസാശ്രമം കണ്ടു. അകത്ത്ഭംഗിയു ള്ള ക്ഷേത്രവും തൊട്ടടുത്തായി സമാധി യായ മഠാധിപതിയുടെ സമാധി സ്ഥലവും.നവഗ്രഹക്ഷേത്രവും ഉണ്ട്. അവിടെ കൊച്ചിയില്‍ നിന്നുള്ള പുരോഹിതനെ കാണാന്‍കഴിഞ്ഞു.
          
ഉച്ചഭക്ഷണ സമയം ആയതിനാല്‍ തിരിച്ച് അയ്യപ്പ ക്ഷേത്രത്തില്‍ എത്തേണ്ടതുണ്ട്.ദൂരം കാരണം ചണ്ഡികാദേവി ക്ഷേത്രത്തിലും മാനസാ ദേവി ക്ഷേത്രത്തിലും പോകാന്‍ സാധിച്ചില്ല. ഹര്‍കി പൗഡിയുടെ (ഹരിയുടെ പാദം) പുറകിലാ യികുന്നിന്‍ മുകളിലെ മനസാ ദേവിക്ഷേ ത്രത്തിലേക്ക് റോപ്പ് കാര്‍ സംവിധാനം ഉണ്ട്.
      
ചണ്ഡാദേവി റോഡിന്റെ മറുവശത്ത് ഗംഗ നദിയുടെ അപ്പുറത്ത് ഉള്ള കുന്നിന്‍മുകളിലാണ്. ഓട്ടോയില്‍ കയറി അയ്യപ്പ ക്ഷേത്രത്തില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ചു. വൈകിട്ട് 4 മണി വരെ വിശ്രമിച്ചു. നാലു മണി കഴിഞ്ഞപ്പോള്‍മാര്‍ക്കറ്റിലേ ക്ക് നടന്നു. ഇടുങ്ങിയ തെരുവുകള്‍ ആ ണ്.നടക്കാന്‍ തന്നെ വഴികഷ്ടിയാണ് ആ വഴിയില്‍ ഓട്ടോ, ബൈക്കിനെ രൂപം മാറ്റിയ ഓട്ടോ പോലുള്ളവണ്ടി,സൈക്കി ള്‍ റിക്ഷ, സ്ക്കൂട്ടര്‍ ഇവയെല്ലാം ഉണ്ട്.
        
അത്യാവശ്യം കന്നുകാലികളും മാര്‍ ക്കറ്റില്‍ തിരക്കുന്നുണ്ട്.ഷാളുകള്‍സ്വെ റററുകള്‍ ബാഗുകള്‍ എന്നിങ്ങനെ പല തും വില്‍പ്പനക്കുകാണാം. അങ്ങിങ്ങ് മധുരപലഹാര കടകളും ഉണ്ട്. അങ്ങാ ടി മരുന്നു കടകള്‍, ഊന്നുവടി മാത്രം വി ല്‍ക്കുന്നകട രുദ്രാക്ഷമാലകളുടെ കട
ഇവയും മാര്‍ക്കറ്റില്‍ ഉണ്ട്. ചെമ്പ്, ഓട്, പിത്തള പാത്രങ്ങളും കമണ്ഡലുകളുംഇവിടെ ലഭ്യമാണ്.ഒരറ്റം മുതല്‍ മറ്റേഅറ്റം വരെപോയി തിരിച്ചെത്താന്‍ രണ്ടുമണിക്കൂര്‍ എടുത്തു.
       
വൈവിധ്യ മാര്‍ന്ന കച്ചവട ചരക്കുക ള്‍ നിറച്ച ചെറു കടകള്‍.നല്ലതിരക്കുള്ള കച്ചവട സ്ഥലം. അങ്ങിങ്ങായി മിഠായി കടകള്‍.തണുപ്പുകാലത്തേക്കുള്ളഷാളു കളും മറ്റും വാങ്ങി. മധുര പലഹാരങ്ങള്‍ കടകള്‍ക്കുമുന്നില്‍ കൂമ്പാരം കൂട്ടി വെ ച്ചിട്ടുള്ള പലഹാരക്കടകളില്‍ അകത്ത് കയറി
ഇരിക്കാനുള്ള സൗകര്യമുണ്ട്. ഞങ്ങളും ഒരു മധുര പലഹാരക്കടയില്‍ കയറി ഖടി എന്നമധുര പ ലഹാരം ഓര്‍ഡര്‍ ചെയ്തു. നമ്മുടെ പാല്‍ കോവ പോലെ ഒന്ന് ചെറിയ കപ്പു കളില്‍സ്പൂണ്‍ ഇട്ടു തരുന്നതാണ് ഇത്. അതിമധുരം തന്നെ.
      
ചെമ്പ് പാത്രങ്ങളും മറ്റും വില്‍ക്കുന്ന ഒരു കടയില്‍ നിന്ന് രാത്രിവെള്ളം നിറച്ചു വെച്ച് കാലത്തു കുടിക്കാനായി ചെമ്പി ന്റെ ചെറിയ രണ്ടുപാത്രങ്ങള്‍ വാങ്ങി.ചെമ്പു പാത്രത്തിലെ വെള്ളം ശരീരത്തി ന് ഗുണപ്രദം ആണത്രെ.ബാരാ ബസാര്‍,മോത്തി ബസാര്‍ എന്നിവയാണ് തൊട്ടു തൊട്ടു കിടക്കുന്ന മാര്‍ക്കറ്റുകള്‍. ഞങ്ങ ള്‍വീണ്ടും ഗംഗാ തീരത്ത് എത്തി.
        
ആരതി കണ്ട് മുറിയിലേക്ക്. രാത്രി ഭക്ഷണം പുറത്ത് ആകാമെന്നുവച്ചു. അയ്യപ്പക്ഷേത്രത്തിലേക്കുള്ള വഴിയില്‍ നിരവധി ചെറിയ കടകള്‍ ഉണ്ട്.തട്ടുകട കളും കാണാം. ക്ഷേത്രത്തിനു മുന്നില്‍ ഒരുമലയാളിയുടെ കട ഉണ്ട്.പൊന്‍കുന്നത്തുകാരന്‍ ആണ്. അവിടെ ഒണിയന്‍ റോസ്റ്റ് ഓര്‍ഡര്‍ ചെയതു. 2 പേര്‍ ഇഡ്ഡലി
കഴിച്ചു.
         
ആ തെരുവില്‍ കൂടി ഒന്നു നടന്ന് തിരിച്ചുപോയി.ഇന്നത്തെ രാത്രി കൂടിഇവിടെയാണ്.നാളെ രാത്രിയാണ് മട ക്കം. ധാരാളം അലഞ്ഞതു കാരണംപോ യി കിടന്നാല്‍ഉറങ്ങും.നാളെ അധികം പരിപാടികള്‍ ഇല്ല. കാലത്ത് ചില സാധ നങ്ങള്‍ വാങ്ങണം എന്നുപറയുന്നു .



ഹരിദ്വാര്‍ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര (ശങ്കരനാരായണന്‍ ശംഭു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക