Image

വനിതകളെ കൈപിടിച്ചു നടത്തി, പ്രകൃതിയെ ഉപാസിച്ചു: ബാവായുടെ ആദ്യാഭിമുഖം (കുര്യൻ പാമ്പാടി)

Published on 12 July, 2021
വനിതകളെ കൈപിടിച്ചു  നടത്തി,  പ്രകൃതിയെ ഉപാസിച്ചു: ബാവായുടെ ആദ്യാഭിമുഖം (കുര്യൻ പാമ്പാടി)
"നൂറ്റാണ്ടുകളായി സ്ത്രീകൾ നേരിടുന്ന അവഗണന മാറ്റിയെടുക്കാൻ ബോധപൂർവമായ ശ്രമം നടന്നു വരുന്നു, സ്ത്രീകളെ പ്രതിനിധി സഭയിലേക്കു സ്വാഗതം ചെയ്യുന്നുന്നുണ്ട്, പക്ഷേ അവർക്കു വോട്ടവകാശം നൽകിയിട്ടില്ല. അത് മാറ്റാൻ ഭരണഘടന ഭേദഗതി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ഞാൻ നേതൃത്വം നൽകും," ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവ പറഞ്ഞു.

മലങ്കര ഓർത്തഡോക്സ് സഭയുടെ 91ആമത് കാതോലിക്കാ ബാവായും 21ആമത്   മലങ്കര മെത്രാ പ്പൊലീത്തയുമായി   ദേവലോകത്ത് സ്ഥാനമേൽക്കുന്നതിനു തൊട്ടുതലേന്നാൾ കോട്ടയം ഓർത്തഡോക്സ് തിയളോജിക്കൽ സെമിനാരിയിൽ വച്ച് ഞങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീനച്ചിലാറ്റിന്റെ ഓരത്തു ഇരുനൂറിലേറെ വർഷം പഴക്കമുള്ള പഴയസെമിനാരിയുടെ ചാപ്പലിൽ കുർബാന അർപ്പിച്ച ശേഷമായിരുന്നു അഭിമുഖം. സെമിനാരിയുടെ തുടക്കത്തിൽ പണിതുയർത്തിയ നാലുകെട്ടിന്റെ ഒന്നാം നിലയിൽ ചരിത്ര പ്രധാനമായ മുറിയിൽ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു പരുമലയിൽ സ്ഥാനാരോഹണത്തിനു തൊട്ടു തലേന്നാളത്തെ ഇന്റർവ്യൂ.

മേശയിൽ പാലപ്പവുംചിക്കൻ സ്റ്റുവും നേന്ത്രപ്പഴം പുഴുങ്ങിയതും വലിയ ഫ്ലാസ്ക്കിൽ ചൂട് ചായയും  നിരന്നിരുന്നെങ്കിലും ചോദ്യോത്തരങ്ങൾക്കു നടുവിൽ  ചോദ്യകർത്താക്കൾക്കു കാര്യമായി ഒന്നും കഴിക്കാൻ കഴിഞ്ഞില്ല. അതിനു വേണ്ടി അദ്ദേഹം ഇടയ്ക്കിടെ സംസാരം നിറുത്തി  കാത്തിരുന്നു.  എന്നിട്ടു  അക്ഷോഭ്യനായി സംതൃപ്തിയോടെ  "മേശ കഴിച്ചു".

ഇന്റർവ്യൂ ഔദ്യോഗികളുമായി എന്റെ സുഹൃത്തും അന്ന് കോട്ടയത്ത് കേരള കൗമുദി യുടെ ഡെപ്യുട്ടി എഡിറ്ററുമായ ഗോപികൃഷ്ണനുമായാണ് ഏർപ്പാട് ചെയ്തിരുന്നത്. ചോദ്യങ്ങൾ എന്റെവക. ഗോപീകൃഷ്ണൻ മറുപടികൾ കുറിച്ചെടുത്തു.. കേരള കൗമുദിയുടെ ശ്രീകുമാർ ആലപ്ര ചിത്രങ്ങൾ പകർത്തി. (ഗോപികൃഷ്ണൻ  ഇപ്പോൾ   കൊച്ചി, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, തൃശൂർ, ഭോപ്പാൽ, ഇൻഡോർ, മുംബൈ എഡിഷനുകൾ ഉള്ള മെട്രോവാർത്തയുടെ ചീഫ് എഡിറ്റർ ആണ്)

സഭയുടെ ആദ്യകാല മെത്രാപ്പോലിത്തമാർ പുലിക്കോട്ടിൽ ഒന്നാമനും  പുലിക്കോട്ടിൽ രണ്ടാമനും താമസിച്ച് അധ്യാപനം നിർവഹിച്ച മന്ദിരമാണ് നാലുകെട്ട്. ഇരുവരും കുന്നംകുളത്തുകാർ. ഒന്നാമൻ പഴയ  സെമിനാരിയും രണ്ടാമൻ എംഡി സെമിനാരിയും പരുമല സെമിനാരിയും സ്ഥാപിച്ചു. സിഎംഎസ് കോളജിന്റെ ആരംഭം കുറിച്ച് കൊണ്ട് ഇംഗ്ലീഷ് വ്യാകരണം പഠിപ്പിച്ചതും നാലുകെട്ടിൽ ആയിരുന്നു.

പുലിക്കോട്ടിൽ തിരുമേനിമാർ  മലങ്കര മെത്രാപ്പോലീത്തമാർ ആയെങ്കിലും കുന്നംകുളത്തുനിന്നെ
ത്തിയ മൂന്നാമനായ കെ ഐ പോൾ എന്ന ബലഹീനനായ തന്നെ ആദ്യം പൗലോസ് മാർ മിലിത്തിയോസും പിനീട് മലങ്കര മെത്രാപ്പോലീത്തയും കത്തോലിക്കാ  ബാവയും ആക്കിത്തീർക്കാൻ ദൈവം അനുഗ്രഹം ചൊരിഞ്ഞു എന്ന് ഓർ[മ്മിപ്പിച്ചുകൊണ്ടായിരുന്നു അഭിമുഖത്തിന്റെ തുടക്കം.  സഭകളുടെ ഐക്യം, യാക്കോബായ സഭയുമായുള്ള  ഛിദ്രം തുടങ്ങി നിരവധി വിഷയങ്ങൾ പരാമർശിക്കപ്പെട്ടു.

ലോകമാകെ 21 ഭദ്രാസനങ്ങളും 30 ലക്ഷം വിശ്വാസികളും ഉള്ള സഭയുടെ പരമധ്യക്ഷനുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങിനെ:  

എന്താണ് അങ്ങയെ അഭിമുഖീകരിക്കുന്ന വെല്ലുവിവിളികൾ?

"കുടുംബം ആണല്ലോ സമൂഹത്തിന്റെ അടിത്തറ. ഞാൻ, എന്റേതു എന്ന ചിന്തമൂലം കുടുംബബന്ധങ്ങൾ തകരുമ്പോൾ പ്രശനങ്ങൾ ഉടലെടുക്കുന്നു. ധനാസക്തി ഏറിവരുമ്പോൾ ബന്ധങ്ങൾ തകരുന്നു".

പണം ഉണ്ടാകുന്നത് പാപം ആണോ?

"ഒരിക്കലും അല്ല. അത് ഉണ്ടാക്കാനും വിനിയോഗിക്കാനും അറിയണം. അത് നേർവഴിക്കു വിയർപ്പൊഴുക്കി സമ്പാദിക്കുന്നത് ആയിരിക്കണം. എങ്ങിനെയും പണം ഉണ്ടാകാനുള്ള വ്യഗ്രത ജീവിതത്തെ താളം തെറ്റിക്കും.. അവിടെ സമചിത്തതയോടെ മാർഗം തെളിക്കാൻ സ്ത്രീകൾക്ക് കഴിയും"

മദ്യം, മയക്കു മരുന്ന് എന്നിവയിൽ നിന്ന് എങ്ങിനെ സഭാഅംഗങ്ങളെ രക്ഷിക്കും?

"സാമൂഹ്യ തിന്മകൾക്കെതിരെ ശക്തമായ ബോധവൽക്കരണം സഭ നടത്തിവരുന്നുണ്ട്. പുതിയ മാധ്യമങ്ങളുടെ സഹായത്തോടെ അത് ശക്തമാക്കും. മയക്കുമരുന്നിനെതിരെ 'മടക്ക യാത്ര' എന്നൊരു ടെലി ഫിലിം സഭ തയ്യാറാക്കിയിരുന്നു."

ഇതര സഭകളുമായുള്ള ബന്ധം എങ്ങിനെ മുന്നോട്ടു കൊണ്ടുപോകും?

" രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ  ഒരു സംയുക്ത കമ്മീഷനെ വച്ചിട്ടുണ്ട്.  കമ്മീഷന്റെ സിറ്റിങ്ങുകൾ പലതു കഴിഞ്ഞു. തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും."

സഭയിലെ സ്ഥാപനവൽക്കരണം മുന്നോട്ടു കൊണ്ടുപോകുമ്പോൾ ക്രിസ്തുവിന്റെ ദൗത്ര്യം ദുർബലപ്പെടു മെന്ന് അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ?

"ശരിയാണ്. മനുഷ്യന് പാർപ്പിടം വസ്ത്രം ഭക്ഷണം എന്നിവ ഉറപ്പാടാകുകയെന്ന ദൗത്യം മു റുകെപ്പിടിച്ചു
കൊണ്ടു മുന്നോട്ടു പോകും."

ആധുനിക സഭയുടെ ഉത്കണ്ഠകൾ   അങ്ങ് എങ്ങിനെയാണ് കൈകാര്യം ചെയ്യുക?"

"ആഗോളവൽക്കരണം മൂലമുള്ള പ്രശനങ്ങൾ സഭ യുടെ മുമ്പിൽ ഉണ്ട്. പാരിസ്ഥിതിക പ്രശനങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ വച്ചിട്ടുണ്ട്. അനന്തമായ കഴിവുകൾ ഉള്ള അനേകർ നമ്മുടെ ചുറ്റിനും ഉണ്ട്. അവരെ കണ്ടെത്തി സമൂഹത്തിന്‌സഭക്കും ഉതകത്തക്ക വിധം ഉപയോഗിക്കും."

കുന്നംകുളത്ത് സ്‌കൂൾ വിദ്യാഭ്യാസവും തൃശ്ശൂർ സെന്റ് തോമസിൽ നിന്ന് ഭൗതിക ശാസത്രത്തിൽ  ബിരുദവും കോട്ടയം സിഎംഎസിൽ നിന്ന് സാമൂഹ്യ ശാസ്ത്രത്തിൽ മാസ്റ്റേഴ്സും നേടിയ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കത്തോലിക്കക്ക് എല്ലാ ആയുരാരോഗ്യങ്ങളും നേർന്നുകൊണ്ടാണ് ഞങ്ങൾ പിരിഞ്ഞത്ത്. പക്ഷെ ആ പ്രാർത്ഥന ഒരു വ്യാഴവട്ടമേ ആയുസ് ഉണ്ടായുള്ളൂഎന്നതിൽ ദുഃഖം ഉണ്ട്.  
 
സഭയിൽ ഭരണ രംഗത്ത് സ്ത്രീ പങ്കാളിത്തത്തെക്കുറിച്ച്  2010 ഒക്ടോബർ 31 നു പറഞ്ഞ  പ്രസ്താവന  2011 ൽ 475 - ആം നമ്പർ കല്പനയിലൂടെ പ. ബാവ തിരുമേനി യാഥാർത്ഥ്യമാക്കിയാതായി സഭയിലെ വനിതകളിടെ  വക്താവ്  ഡോ. ജയ് സി  കരിങ്ങാട്ടിൽ അറിയിച്ചു.

മലങ്കര സഭയിൽ സ്ത്രീകൾക്ക് സമ്പൂർണ്ണ ഇടവക യോഗാംഗത്വം നൽകുന്ന  കല്പന 2011 ൽ നിലവിൽ വന്നു. അതിൻ പ്രകാരം സഭയിലെ ഇടവക യോഗത്തിൽ വനിതകൾക്ക് 2011 മുതൽ വോട്ടവകാശം ലഭ്യമായി. മലങ്കര ഓർത്തഡോക്സ് സഭയുടെ 2011 നവംബർ 19 ലെ ഭരണഘടന ഭേദഗതി അനുസരിച്ച് ഇടവക രജിസ്റ്ററിൽ പേരുള്ള എല്ലാ സ്ത്രീ പുരുഷന്മാരും ഇടവക യോഗത്തിൽ അംഗങ്ങളായി.

ഇടവക യോഗത്തിലെ എല്ലാ അംഗങ്ങൾക്കും , സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ,  ഇടവക ഭരണ സമിതി
യിലേക്ക് തെരഞ്ഞെടുക്കപ്പെടുവാനുള്ള അവകാശവും അംഗീകാരവും ബാവായുടെ കാലത്ത് ലഭ്യമായി. അതിൻ പ്രകാരം മലങ്കര സുറിയാനി ക്രിസ്ത്യാനി  അസോസിയേഷനിലേക്ക് പ്രതിനിധികളെ തെരഞ്ഞെ
ടുക്കുന്നതിന് 2011 ൽ സ്ത്രീകൾ വേട്ടു രേഖപ്പെടുത്തി. ഇടവക ഭരണ സമിതിയിൽ 2012 മുതൽ സ്ത്രീകൾ സജ്ജീവമായി പങ്കാളികളായി.

ഇടവക ഭരണ സമിതിയിൽ ട്രസ്റ്റി, സെകട്ടറി , ഓഡിറ്റർ, കമ്മിറ്റി അംഗങ്ങൾ എന്നീ നിലകളിൽ സ്ത്രീകൾക്ക് പ്രവർക്കിക്കുവാൻ അവസരം ലഭിച്ചു. ഇതോടെ ഇടവക യോഗത്തിൽ എല്ലാ ഭവനങ്ങൾക്കും പ്രാതിനിധ്യം ലഭ്യമായി.

പുരുഷന്മാരില്ലാത്ത ഭവനങ്ങൾക്ക് ഇടവക യോഗാംഗത്വം ലഭിക്കാതിരുന്ന ജീർണ്ണിച്ച സംവിധാനമാണ് പ. പ. ബാവായുടെ കല്പനയിലൂടെ തിരുത്തപ്പെട്ടത്. ഇതോടെ നിരവധി സ്ത്രീകൾക്ക് ഇടവക ഭരണ
 സമിതികളിൽ ക്രിയാത്മകമായി പ്രവർത്തിക്കുവാൻ അവസരം ലഭ്യമായി. ട്രസ്റ്റിയും സെക്രട്ടറിയും സ്ത്രീകളായ ഇടവകകളും സഭയിയിൽ ഉണ്ടായി. സ്ത്രീ നേതൃത്വ മുന്നേറ്റത്തിന്റെ പുത്തൻ ഉണർവ്വ് ലഭിച്ച കാലഘട്ടമായിരുന്നു പ.ബാവായുടെത്.

ഇടവക യോഗത്തിൽ സ്ത്രീ പങ്കാളിത്തം സഭയുടെ ഭദ്രാസന കേന്ദ്ര സമിതികളിൽ സ്ത്രി പ്രാതിനിധ്യം നൽകുന്നത്തിന്റെ പ്രാരംഭമായി  കണക്കാക്കണമെന്നു പ.ബാവ സ്ത്രീ സംഘങ്ങളോടുള്ള  പല പ്രസംഗങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇടവക യോഗത്തിലും ഇടവക ഭരണ സമിതികളിലും സ്ത്രീകളുടെ സജ്ജീവ പങ്കാളിത്തവും നേതൃത്വം ഉണ്ടാകാത്തതിലുള്ള ഖേദവും പ.ബാവ പറഞ്ഞിട്ടുണ്ട്. സ്തീപുരുഷ പങ്കാളിത്തത്തോടെ ഇടവക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നുള്ളതായിരുന്നു പ.ബാവായുടെ നിലപാട്.

സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന  അതിക്രമങ്ങൾക്ക് എതിരെ സ്ത്രീ സുരക്ഷയും ശക്തീകരണവും സഭാതലത്തിൽ പകരുവാനായി പെൺമയുടെ നന്മ എന്ന പദ്ധതി സഭാ മാനവ ശക്തികരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ   2013 ൽ പ.ബാവായുടെ നേതൃത്വത്തിൽ ആരംഭിച്ചത് ശ്രദ്ധേയമാണ്. സ്ത്രീ സുരക്ഷയും ശക്തീകരണവും ലക്ഷ്യമിട്ടുള്ള ബോധവൽക്കരണവും കർമ്മ പരിപാടികളും ഈ പദ്ധതിയിലൂടെ ആവിഷ്ക്കരിച്ചു. പരിശുദ്ധ മറിയാമ്മിന്റെയും ഏലിശുബായുടെയും കൂടിക്കാഴ്ച സ്ത്രീ സുരക്ഷാ വാരമായി സഭ മുഴുവൻ ആചരിക്കുവാനും പ. ബാവ കല്പന നൽകി.

"മലങ്കര സഭയിൽ കാതോലിക്കായായി 11 വർഷം സഭയെ സുധീരമായി നയിച്ച പ. പൗലോസ് ദ്വിതീയൻ ബാവ ഇടവക തലത്തിൽ സ്ത്രീ നേതൃത്വത്തിന് പുതിയ ദിശ പകർന്നു.  സഭയിലെ സ്ത്രീ സമൂഹത്തിന്റെ വിനീതമായ പ്രണാമം"--ഡോ. ജെയ്സി പറഞ്ഞു. കെസിസി മുൻ വൈസ് പ്രസിഡന്റും ഓർത്തഡോക്സ് സഭാ എക്യൂമെനിക്കൽ റിലേഷൻസ് കമ്മിറ്റി അംഗവും അഭിഭാഷകയും ആണ് ജെയ്സി.

വനിതകളെ കൈപിടിച്ചു  നടത്തി,  പ്രകൃതിയെ ഉപാസിച്ചു: ബാവായുടെ ആദ്യാഭിമുഖം (കുര്യൻ പാമ്പാടി)വനിതകളെ കൈപിടിച്ചു  നടത്തി,  പ്രകൃതിയെ ഉപാസിച്ചു: ബാവായുടെ ആദ്യാഭിമുഖം (കുര്യൻ പാമ്പാടി)വനിതകളെ കൈപിടിച്ചു  നടത്തി,  പ്രകൃതിയെ ഉപാസിച്ചു: ബാവായുടെ ആദ്യാഭിമുഖം (കുര്യൻ പാമ്പാടി)വനിതകളെ കൈപിടിച്ചു  നടത്തി,  പ്രകൃതിയെ ഉപാസിച്ചു: ബാവായുടെ ആദ്യാഭിമുഖം (കുര്യൻ പാമ്പാടി)വനിതകളെ കൈപിടിച്ചു  നടത്തി,  പ്രകൃതിയെ ഉപാസിച്ചു: ബാവായുടെ ആദ്യാഭിമുഖം (കുര്യൻ പാമ്പാടി)വനിതകളെ കൈപിടിച്ചു  നടത്തി,  പ്രകൃതിയെ ഉപാസിച്ചു: ബാവായുടെ ആദ്യാഭിമുഖം (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക