Image

ആ ഭ്രാന്ത് ഗുരു ആകുന്നു (കവിത: സന്ധ്യ എം)

Published on 11 July, 2021
ആ ഭ്രാന്ത് ഗുരു ആകുന്നു (കവിത: സന്ധ്യ എം)
അവനോടുള്ള   പ്രണയത്തിൽ
അഗ്നിയിൽ ഉരുകപ്പെട്ടതിനലാവാം
അവൾ എന്നും ചുവന്ന് തുടുത്ത്
അന്ത്യ കാലം വരേ നിർത്താതേ
പൂത്തുലയാൻ തിരുമാനിച്ചത്...

അവൻ ഇല്ലായ്മയിൽ ഭ്രാന്തി എന്ന
വിളിപ്പേരിനു അവൾ അടിമയായി
ഇരു ഹൃദയം  ലയനത്തിൽ പിന്നുള്ള
വേർപ്പിരിയൽ ഭ്രാന്ത് മുളപ്പിച്ചീടുന്നു

ആ ഭ്രാന്ത് അഗാധമായ താഴ്ച്ചയിലോ
ഉയർച്ചയിലോ കൊണ്ടിടും ഉറപ്പ്
ആ ഭ്രാന്ത് ഗുരു ആകുന്നു ചിന്തയ്ക്ക്
ചിറക്കുമുളപ്പിക്കുന്നു പറന്നുയരാൻ
ചിലപ്പോൾ ഇരുട്ടു നിറയ്ക്കുന്നു

പ്രണയ പരാജയങ്ങൾ  പരീക്ഷയാകുന്നു
 ജീവിത വിജയത്തിനും തോൽവിക്കും
 കണക്കെടുപ്പ് നടത്തുന്ന പരീക്ഷ
കാലമാ ഫലം നിശ്ചയിക്കുമ്പോൾ
അൽഭുതങ്ങൾ നടക്കാറുണ്ട്

എന്നാലും ചെമ്പരത്തി ഭ്രാന്തി വിളിപ്പേര്
 നിനക്ക് മാത്രമായ് വന്നു നിന്നിടുന്നു
 നിനക്ക് മധുവുണ്ട് മണം ഇല്ലല്ലോ
നി തൊടുത്തു വിടുന്ന ചിന്തകളുടെ
ആഴം എന്തേ ആരും കാണാഞ്ഞു


Join WhatsApp News
J. Sarasamma 2021-07-14 13:24:18
അഭിനന്ദനങ്ങൾ സന്ധ്യ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക