Image

മൂന്നാമത്തെ ഇന്ത്യന്‍ വനിത ഇന്ന് അമേരിക്കയില്‍ നിന്നും ബഹിരാകാശത്തേയ്ക്ക്

ജോബിന്‍സ് തോമസ് Published on 11 July, 2021
മൂന്നാമത്തെ ഇന്ത്യന്‍ വനിത ഇന്ന് അമേരിക്കയില്‍ നിന്നും ബഹിരാകാശത്തേയ്ക്ക്
ഇന്ത്യക്കിന്ന് അഭിമാന ദിവസമാണ് കല്പന ചൗളയ്ക്കും സുനിത വില്ല്യംസിനും ശേഷം മൂന്നാമത്തെ ഇന്ത്യന്‍ വനിത ഇന്ന് ബഹിരാകാശത്തേയ്ക്ക് യാത്ര തിരിക്കും . ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന തെലുങ്കാന സ്വദേശി സിരിഷ ബാന്‍ഡ്‌ലയാണ് ഇന്ന് ബഹിരാകാശത്തേയ്ക്ക് പറക്കുന്നത്. 

വെര്‍ജിന്‍ ഗാലാക്റ്റിക് മേധാവി റിച്ചഡ് ബ്രാന്‍സനുള്‍പ്പെടെയുള്ള ആറംഗ ബഹിരാകാശ യാത്ര സംഘത്തിലാണ് സരിഷയും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 6:30 നാണ് ഇവര്‍ യാത്രതിരിക്കുന്നത്. യുഎസിലെ ന്യൂ മെക്‌സിക്കോയിലുള്ള സ്‌പേസ് പോര്‍ട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് സംഘം യാത്ര തുടങ്ങുന്നത്. 

വെര്‍ജിന്‍ ഗാലാക്റ്റിക്കിന്റെ സ്‌പേസ് പ്ലെയിനായ വിഎസ്എസ് യൂണിറ്റിലാണ് സഞ്ചാരം. ഭൗമോപരിതലത്തില്‍ നിന്നും 300,000 കിലോമീറ്റര്‍ വരെ ഈ സ്‌പേസ് പ്ലെയിന്‍ ഉയരും. ഈ ഘട്ടത്തില്‍ യാത്രക്കാര്‍ ഭാരമില്ലാത്ത അവസ്ഥയിലെത്തും ടേക്ക് ഓഫ് മുതല്‍ തിരിച്ചിറക്കം വരെ ഒരു മണിക്കൂര്‍ സമയമെടുക്കുമെന്നാണ് കണക്കുകൂട്ടല്‍ . 

ആന്ധ്രയിലെ ഗുണ്ടൂരില്‍ ജനിച്ച സിരിഷ വെര്‍ജിന്‍ ഗാലാക്ടിക്  കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്. ബഹിരാകാശ യാത്രയില്‍ കമ്പനിയില്‍ പ്രധാന സ്ഥാനങ്ങളിലുള്ളവരേയും ഒപ്പം കൂട്ടാന്‍  റിച്ചഡ് തീരുമാനിച്ചപ്പോഴാണ് സിരിഷയ്ക്കും ബഹിരാകാശത്തേയ്ക്ക് നറുക്ക് വീണത്.

Join WhatsApp News
Sunny Philip 2021-07-12 21:57:41
300,000 kms? That is almost to the moon. That is wrong. Otherwise enjoy your paper.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക