Image

ടെൽകോൺ ഗ്രൂപ്പിനും റിഫ്ലക്ഷൻ മീഡിയക്കും പുതിയ ആസ്ഥാനം

അനിൽ ആറന്മുള Published on 11 July, 2021
ടെൽകോൺ ഗ്രൂപ്പിനും റിഫ്ലക്ഷൻ മീഡിയക്കും  പുതിയ ആസ്ഥാനം
ഹ്യൂസ്റ്റൺ: കഴിഞ്ഞ 16 വര്ഷങ്ങളായി സ്റ്റാഫ്‌ഫോഡിൽ പ്രവർത്തിച്ചിരുന്ന റിഫ്ലക്ഷൻ മീഡിയ ഹ്യൂസ്റ്റൺന്റെ സൗത്‌വെസ്റ് സൈഡിലെ പുതിയ ആസ്ഥാനത്തു പ്രവർത്തനം ആരംഭിച്ചു.

ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടെൽകോൺ ഗ്രുപ്പ് അമേരിക്കയിൽ ടെൽകോൺ ഗ്ലോബൽ ട്രേഡിങ്ങ് എന്ന പേരിൽ അവരുടെ പ്രവർത്തനം ആരംഭിച്ചു. ടെൽകോൺ ഗ്രൂപ്പുമായി ചേർന്നായിരിക്കും ഇനി റിഫ്ലക്ഷൻ മീഡിയ പ്രവർത്തിക്കുക.  ഒപ്പം ഇൻഡോ യുഎസ് ടീവി ക്കും തുടക്കമായി. ഐ ടീവി എന്ന പേരിൽ ആയിരിക്കും ഈ ഓൺലൈൻ ടീവി അറിയപ്പെടുക. ഹ്യൂസ്റ്റൺ മലയാളികൾക്ക് സുപരിചിതനായ കാലിത് ടാലിസൺന്റെ ഉടമസ്ഥതയിലുള്ള റിഫ്ലക്ഷൻ മീഡിയയോട് ചേർന്നായിരിക്കും ഐടിവി പ്രവർത്തിക്കുക.

ജൂൺ 19 നു ഹ്യൂസ്റ്റൺ സൗത്‌വെസ്റ്റ്  ഫ്രീവേയിലുള്ള ആസ്ഥാനത്തുവച് പുതിയ റിഫ്ലക്ഷൻ മീഡിയയുടെ ഉത്ഘാടനം ബഹു. ഫോട്ബെൻഡ് കൗണ്ടി ജഡ്ജി ജൂലി മാത്യു ഭദ്രദീപം കൊളുത്തികൊണ്ടു നിർവഹിച്ചു. ഐടിവി യുടെ ഉത്ഘാടനം പ്രശസ്ത  സിനിമാതാരം ശ്രീമതി ദിവ്യ ഉണ്ണി നിർവഹിച്ചു.

ബഹു. സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ സിസിൽ വാലസ്, ബഹു. മിസൗറിസിറ്റി മേയർ റോബിൻ എലക്കാട്ട്, സ്റ്റാഫ്‌ഫോർഡ് പ്രൊ ടെം മേയർ കെൻ മാത്യു, ഷുഗർലാൻഡ് സിറ്റി പ്രോടെം മേയർ ജെന്നിഫർ ലെയ്ൻ, ഷുഗർലാൻഡ് കൌൺസിൽ വുമൺ സൂസന്ന വാട്ലെ, ഡോ. ഫ്രീമു വര്ഗീസ് ടെൽകോൺ ഗ്രൂപ്പ് ചെയർമാൻ കബീർ (ദുബായ്) , ഗ്ലോബൽ ട്രേഡിങ്ങ് എംഡി ഇബ്രാഹിം അബു(അബുദാബി), തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ടെൽകോൺ ഗ്രൂപ്പിനും റിഫ്ലക്ഷൻ മീഡിയക്കും  പുതിയ ആസ്ഥാനം  ടെൽകോൺ ഗ്രൂപ്പിനും റിഫ്ലക്ഷൻ മീഡിയക്കും  പുതിയ ആസ്ഥാനം  ടെൽകോൺ ഗ്രൂപ്പിനും റിഫ്ലക്ഷൻ മീഡിയക്കും  പുതിയ ആസ്ഥാനം  ടെൽകോൺ ഗ്രൂപ്പിനും റിഫ്ലക്ഷൻ മീഡിയക്കും  പുതിയ ആസ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക